20 ല​ക്ഷം ത​ട്ടി​യ സ്ത്രീകൾ ഉ​ൾ​പ്പെ​ടെ നാ​ലു​പേ​ർ അ​റ​സ്റ്റി​ൽ
Tuesday, May 17, 2022 10:58 PM IST
അ​ടി​മാ​ലി: പ​ത്തു​മാ​സം​കൊ​ണ്ട് തു​ക ഇ​ര​ട്ടി​പ്പി​ച്ചു ന​ൽ​കാ​മെ​ന്ന് വാ​ഗ്ദാ​നം ന​ൽ​കി 20 ല​ക്ഷം ത​ട്ടി​യെ​ടു​ത്ത കേ​സി​ൽ ര​ണ്ടു സ്ത്രീ​ക​ൾ ഉ​ൾ​പ്പെ​ടെ നാ​ലു​പേ​ർ പി​ടി​യി​ലാ​യി. പൊ​ളി​ഞ്ഞ​പാ​ലം പു​റ​പ്പാ​റ​യി​ൽ സ​രി​ത എ​ൽ​ദോ​സ് (29), കോ​ട്ട​യം കാ​ണ​ക്കാ​രി പ​ട്ടി​ത്താ​നം ചെ​രു​വി​ൽ ശ്യാ​മ​ള​കു​മാ​രി പു​ഷ്ക​ര​ൻ (സു​ജ - 55), ജ​യ​കു​മാ​ർ (42), വി​മ​ൽ പു​ഷ്ക​ര​ൻ (29) എ​ന്നി​വ​രെ​യാ​ണ് അ​ടി​മാ​ലി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.
അ​ടി​മാ​ലി, ഇ​രു​ന്നൂ​റേ​ക്ക​ർ മേ​ഖ​ല​യി​ൽ അ​ഞ്ചു​പേ​രി​ൽ​നി​ന്നാ​ണ് സം​ഘം 20 ല​ക്ഷം ത​ട്ടി​യ​ത്. ഓ​ണ്‍ ലൈ​ൻ ആ​പ്പ് വ​ഴി​യാ​ണ് നി​ക്ഷേ​പം ന​ട​ത്തി​യി​രു​ന്ന​ത്. തു​ട​ക്ക​ത്തി​ൽ പ​ണം നി​ക്ഷേ​പി​ച്ച​വ​ർ​ക്ക് പ​ത്ത​ര മാ​സം​കൊ​ണ്ട് തു​ക ഇ​ര​ട്ടി​പ്പി​ച്ചു ന​ൽ​കി നി​ക്ഷേ​പ​ക​രു​ടെ വി​ശ്വാ​സ്യ​ത ഉ​റ​പ്പാ​ക്കി​യ​ശേ​ഷ​മാ​ണ് സം​ഘം ത​ട്ടി​പ്പ് ന​ട​ത്തി​യ​ത്.
അ​ടി​മാ​ലി​യി​ൽ ഓ​ട്ടോ ഡ്രൈ​വ​ർ കൂ​ടി​യാ​യ സ​രി​ത​യാ​ണ് ത​ട്ടി​പ്പു​സം​ഘ​ത്തി​ലെ പ്ര​ധാ​ന ക​ണ്ണി​യെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഇ​വ​രാ​ണ് അ​ടി​മാ​ലി മേ​ഖ​ല​യി​ൽ​നി​ന്നും പ​ണം വാ​ങ്ങി സം​ഘ​ത്തി​ലെ മ​റ്റ് അം​ഗ​ങ്ങ​ൾ​ക്ക് കൈ​മാ​റി​യ​ത്. സം​ഘ​ത്തി​ലെ മ​റ്റു മൂ​ന്നം​ഗ​ങ്ങ​ൾ ഒ​രു കു​ടും​ബ​ത്തി​ൽ​നി​ന്നു​ള്ള​വ​രാ​ണ്. ജ​യ​കു​മാ​ർ സ​മാ​ന സ്വ​ഭാ​വ​മു​ള്ള മ​റ്റു ത​ട്ടി​പ്പി​ലും പ്ര​തി​യാ​ണ​ത്രേ.
ആ​ഡം​ബ​ര വീ​ട്, കാ​ർ തു​ട​ങ്ങി​യ സൗ​ക​ര്യ​ങ്ങ​ളോ​ടു​കൂ​ടി​യ ആ​ർ​ഭാ​ട ജീ​വി​ത​മാ​ണ് ഇ​വ​രു​ടേ​ത്. പ​ണം നി​ക്ഷേ​പിച്ച​വ​ർ വ​ഞ്ചി​ത​രാ​യ​തോ​ടെ ര​ണ്ടു​മാ​സം മു​ൻ​പ് അ​ടി​മാ​ലി പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യെ​ങ്കി​ലും പ്ര​തി​ക​ളെ പി​ടി​കൂ​ടാ​നാ​യി​ല്ല.
അ​ടു​ത്ത നാ​ളി​ൽ ഇ​ടു​ക്കി സ​ബ് ഡി​വി​ഷ​നി​ൽ എ​എ​സ്പി​യാ​യി നി​യ​മി​ത​നാ​യ രാ​ജ് പ്ര​സാ​ദി​ന്‍റെ നി​ർ​ദേ​ശ​ത്തെ​തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് എ​സ്ഐ​മാ​രാ​യ അ​ബ്ദു​ൽ ഖ​നി, ടി.​പി. ജൂ​ഡി, ടി.​എം. നൗ​ഷാ​ദ്, എ​എ​സ്ഐ ടി.​എം. അ​ബ്ബാ​സ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്.