പു​ഴ​ക​ളേ നി​ങ്ങ​ൾ ഇനി വ​ഴി​തെറ്റ​രു​ത്!
Tuesday, May 17, 2022 10:57 PM IST
പു​ഴ​യെ വി​ഴു​ങ്ങരുത്!

പു​ഴ​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ത​ട​സ​ങ്ങ​ൾ ഉ​ണ്ടാ​യി​രു​ന്ന​ത് ബൈ​പ്പാ​സ് പാ​ലം മു​ത​ൽ ഡി​ടി​പി​സി ഇ​ൻ​ഫ​ർ​മേ​ഷ​ൻ സെ​ന്‍റ​ർ പ്ര​വ​ർ​ത്തി​ക്കു​ന്ന ഭാ​ഗ​ത്താ​യി​രു​ന്നു. ഇ​വി​ടെ പു​ഴ​യു​ടെ വീ​തി 14 മീ​റ്റ​ർ വ​രെ​യാ​യി ചു​രു​ങ്ങി​യി​രു​ന്നു.

ചെ​ല​വ് കു​റ​യ്ക്കാ​ൻ ക​രാ​റു​കാ​രെ ഒ​ഴി​വാ​ക്കി ജ​ല​വി​ഭ​വ വ​കു​പ്പ് നേ​രി​ട്ടാ​ണു പ​ദ്ധ​തി ന​ട​ത്തി​പ്പ്.
ഇ​ടു​ക്കി ജി​ല്ല​യി​ൽ മാ​റ്റി​ട​ങ്ങ​ളി​ലും ഓ​പ്പ​റേ​ഷ​ൻ സ്മൂ​ത്ത് ഫ്ളോ ​ന​ട​ക്കു​ന്നു​ണ്ടെ​ങ്കി​ലും മു​ൻ അ​നു​ഭ​വ​ങ്ങ​ൾ ക​ണ​ക്കി​ലെ​ടു​ത്തു മൂ​ന്നാ​റി​ലെ പു​ഴ​ക​ൾ​ക്കു പ്ര​ത്യേ​ക പ​രി​ഗ​ണ​ന ന​ൽ​കി​യി​ട്ടു​ണ്ട്. 25ന് ​മു​ൻ​പ് ഓ​പ്പ​റേ​ഷ​ൻ സ്മൂ​ത്ത് ഫ്ലോ ​പൂ​ർ​ത്തി​ക​രി​ക്ക​ണ​മെ​ന്ന നി​ർ​ദേ​ശ​മാ​ണ് ജ​ല​വി​ഭ​വ സെ​ക്ര​ട്ട​റി ടി.​കെ. ജോ​സ് ന​ൽ​കി​യി​ട്ടു​ള്ള​ത്.

മൂ​ന്നാ​റി​ൽ പു​ഴ​ക​ളു​ടെ
ഗ​തി​മാ​റ്റം ത​ട​യാ​ൻ പ​ദ്ധ​തി

മൂ​ന്നാ​ർ: കാ​ല​വ​ർ​ഷ സ​മ​യ​ത്തു മൂ​ന്നാ​റി​ലെ പു​ഴ​ക​ൾ വ​ഴി​മാ​റി ഒ​ഴു​കു​ന്ന​തു ത​ട​യാ​ൻ പ​ദ്ധ​തി. ജ​ല​സേ​ച​ന വ​കു​പ്പാ​ണ് പു​തി​യ പ​ദ്ധ​തി​യു​മാ​യി രം​ഗ​ത്തി​റ​ങ്ങി​യി​രി​ക്കു​ന്ന​ത്. അ​പ്ര​തീ​ക്ഷി​ത​മാ​യി ഉ​ണ്ടാ​കു​ന്ന പ്ര​ള​യ​മാ​ണ് പു​ഴ​ക​ളു​ടെ വ​ഴി​തെ​റ്റി​ക്കു​ന്ന​ത്. 2018, 19 വ​ർ​ഷ​ങ്ങ​ളി​ലു​ണ്ടാ​യ അ​നു​ഭ​വ​ങ്ങ​ൾ ക​ണ​ക്കി​ലെ​ടു​ത്താ​ണ് "ഓ​പ്പ​റേ​ഷ​ൻ സ്മൂ​ത്ത് ഫ്ളോ' ​എ​ന്ന പേ​രി​ൽ പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്.

കൈയേറ്റം ഒഴിപ്പിക്കും

ക​ഴി​ഞ്ഞ വ​ർ​ഷ​ങ്ങ​ളി​ലു​ണ്ടാ​യ പ്ര​ള​യ​ങ്ങ​ളി​ൽ മൂ​ന്നാ​ർ പ​ട്ട​ണ​ത്തി​ലെ പ​ഴ​യ മൂ​ന്നാ​ർ, പെ​രി​യ​വ​ര, ചൊ​ക്ക​നാ​ട് പ്ര​ദേ​ശ​ങ്ങ​ൾ വെ​ള്ള​ത്തി​ൽ മു​ങ്ങി​യി​രു​ന്നു. 2019ൽ ​ജ​ല​സേ​ച​ന വ​കു​പ്പ് ന​ട​ത്തി​യ വി​ശ​ദ​മാ​യ പ​ഠ​ന​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പെ​രി​യ​വ​രെ, പ​ഴ​യ മൂ​ന്നാ​ർ അ​ട​ക്ക​മു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ലെ പു​ഴ​ക​ളു​ടെ വീ​തി കൂ​ട്ടി കൂ​ടു​ത​ൽ വെ​ള്ളം പു​ഴ​യി​ൽ ത​ങ്ങു​ന്ന​തി​നു പു​ഴ​യു​ടെ സ്വാ​ഭാ​വി​ക വീ​തി പു​നഃ​സ്ഥാ​പി​ക്ക​ണ​മെ​ന്ന് റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥ​ാന​ത്തി​ലാ​ണ് മൂ​ന്നാ​ർ പു​ഴ​ക​ൾ ഓ​പ്പ​റേ​ഷ​ൻ സ്മൂ​ത്ത് ഫ്ളോ ​പ​ദ്ധ​തി പ്ര​കാ​രം വീ​തി കൂ​ട്ടാ​ൻ സ​ർ​ക്കാ​ർ ത​ല​ത്തി​ൽ തീ​രു​മാ​ന​മാ​യ​ത്.

മ​ല​മു​ക​ളി​ൽ​നി​ന്ന് ഇ​ര​ന്പി​യെ​ത്തു​ന്ന മ​ഴ​വെ​ള്ളം പു​ഴ​ക​ളി​ൽ ത​ങ്ങാ​തെ പു​റ​ത്തേ​ക്കു വ​ഴി​യു​ണ്ടാ​ക്കി​യൊ​ഴു​കു​ന്ന​താ​ണ് മൂ​ന്നാ​ർ പ​ട്ട​ണ​ത്തി​ലെ വെ​ള്ള​ക്കെ​ട്ടി​നു കാ​ര​ണം.

ന​ല്ല വീ​തി​യു​ണ്ടാ​യി​രു​ന്ന പു​ഴ​ക​ളു​ടെ തീ​ര​ങ്ങ​ളി​ൽ ന​ട​ന്ന അ​ന​ധി​കൃ​ത കൈ​യേ​റ്റ​ങ്ങ​ൾ മൂ​ലം അ​വ​യു​ടെ വീ​തി കു​റ​ഞ്ഞു. കൂ​ടാ​തെ പു​ഴ​യി​ൽ തി​ട്ട​ക​ളും മ​റ്റും രൂ​പ​പ്പെ​ട്ടു. ഇ​തോ​ടെ​യാ​ണ് പ്ര​ള​യ​ജ​ലം വ​രു​ന്പോ​ൾ പു​ഴ​ക​ൾ ഗ​തി​മാ​റി ഒ​ഴു​കി​യി​രു​ന്ന​ത്.