മ​ല​ങ്ക​ര അ​ണ​ക്കെ​ട്ടി​ൽ ജ​ല​നി​ര​പ്പ് താ​ഴ്ത്തി
Monday, May 16, 2022 10:51 PM IST
മു​ട്ടം: മ​ല​ങ്ക​ര അ​ണ​ക്കെ​ട്ടി​ൽ ജ​ല​നി​ര​പ്പ് 38.50 മീ​റ്റ​റാ​യി താ​ഴ്ത്തി. മ​ണ്‍​സൂ​ണ്‍ മു​ന്നൊ​രു​ക്ക​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള ജാ​ഗ്ര​ത​യെ​ത്തു​ട​ർ​ന്നാ​ണ് ജ​ല​നി​ര​പ്പ് താ​ഴ്ത്തി​യ​തെ​ന്ന് എം​വി​ഐ​പി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. അ​ണ​ക്കെ​ട്ടി​ലെ പ​ര​മാ​വ​ധി സം​ഭ​ര​ണ​ശേ​ഷി 42 മീ​റ്റ​റാ​ണ്. ജ​ല​നി​ര​പ്പ് താ​ഴ്ന്ന​തി​നെ​ത്തു​ട​ർ​ന്ന് ഇ​രു​വ​ശ​ങ്ങ​ളി​ലു​മു​ള്ള ക​നാ​ലു​ക​ളും അ​ട​ച്ചു.
ഏ​താ​നും ദി​വ​സ​ങ്ങ​ളാ​യി ക​നാ​ൽ വ​ഴി വെ​ള്ളം ഒ​ഴു​ക്കി​വി​ട്ടി​രു​ന്നി​ല്ല. ജ​ല​നി​ര​പ്പ് 39 മീ​റ്റ​ർ ഉ​യ​ർ​ന്നെ​ങ്കി​ൽ മാ​ത്ര​മേ ക​നാ​ലി​ലൂ​ടെ വെ​ള്ളം ക​ട​ത്തി​വി​ടാ​ൻ ക​ഴി​യൂ. മ​ഴ​യു​ടെ തോ​ത് കു​റ​ഞ്ഞാ​ൽ മാ​ത്ര​മേ അ​ണ​ക്കെ​ട്ടി​ൽ ജ​ല​നി​ര​പ്പ് ഉ​യ​ർ​ത്തൂ എ​ന്നും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

ഖു​ർ​ആ​ൻ
പാ​രാ​യ​ണ മ​ത്സ​രം

തൊ​ടു​പു​ഴ: ഖു​ർ​ആ​ൻ പ​ഠ​ന​ത്തെ​യും പാ​രാ​യ​ണ​ത്തെ​യും പ്രോ​ത്സാ​ഹി​പ്പി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ എ​സ്എ​സ്എ​ഫ് സം​ഘ​ടി​പ്പി​ക്കു​ന്ന ഖു​ർ​ആ​ൻ പാ​രാ​യ​ണ മ​ത്സ​ര​മാ​യ ത​ർ​തീ​ൽ ഹോ​ളി ഖു​ർ​ആ​ൻ പ്രി​മി​യോ​യു​ടെ ഗ്രാ​ൻ​ഡ് ഫി​നാ​ലെ കു​ന്പം​ക​ല്ല് പാ​ലി​യ​ത്ത് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ഇ​ന്നു ന​ട​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.
എ​സ്എ​സ്എ​ഫ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ.​വൈ. നി​സാ​മു​ദ്ദീ​ൻ ഫാ​ളി​ലി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ദേ​ശീ​യ പ്ര​സി​ഡ​ന്‍റ് ഡോ. ​മു​ഹ​മ്മ​ദ് ഫാ​റൂ​ഖ് ന​യി​മി ഉ​ദ്ഘാ​ട​നം ചെ​യ്യും. സ​മാ​പ​ന സ​മ്മേ​ള​നം ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി.​എ​ൻ. ജാ​ഫ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും.
പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ എ​സ്എ​സ്എ​ഫ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി.​എ​ൻ.​ജാ​ഫ​ർ, സെ​ക്ര​ട്ട​റി കെ.​ബി. ബ​ഷീ​ർ, അ​ബ്ദു​ൽ റൗ​ഫ്, മി​സ്ബാ​ഹി, അ​ജ്മ​ൽ സ​ഖാ​ഫി, മു​ഹ​മ്മ​ദ് റാ​ഫി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.