ഇ​തെ​ങ്ങോ​ട്ടാ​ണ് ഈ ​പാ​ച്ചി​ൽ?
Monday, May 16, 2022 10:50 PM IST
തൊ​ടു​പു​ഴ: തൊ​ടു​പു​ഴ- മൂ​ല​മ​റ്റം റോ​ഡ് യാ​ത്ര​ക്കാ​രു​ടെ പേ​ടി​സ്വ​പ്ന​മാ​യി മാ​റു​ന്നു. ഓ​രോ ദി​വ​സ​വും അ​പ​ക​ട പ​ര​ന്പ​ര​ക​ളാ​ണ് ഈ ​റൂ​ട്ടി​ൽ അ​ര​ങ്ങേ​റു​ന്ന​ത്. ഇ​ന്ന​ലെ ര​ണ്ടി​ട​ങ്ങ​ളി​ലാ​യി ന​ട​ന്ന അ​പ​ക​ട​ങ്ങ​ളി​ൽ ഒ​രു ജീ​വ​ൻ പൊ​ലി​ഞ്ഞു.

ഒ​ര​പ​ക​ട​ത്തി​ൽ മു​ട്ടം ശ​ങ്ക​ര​പ്പി​ള്ളി​യി​ൽ നി​യ​ന്ത്ര​ണം​വി​ട്ട സ്വ​കാ​ര്യ ബ​സ് റോ​ഡി​ൽ​നി​ന്നു തെ​ന്നി​മാ​റി​യെ​ങ്കി​ലും താ​ഴ്ച​യി​ലേ​ക്കു പ​തി​ക്കാ​തി​രു​ന്ന​തി​നാ​ൽ വ​ൻ അ​പ​ക​ടം ഒ​ഴി​വാ​യി.

അ​മി​ത​വേ​ഗം

തൊ​ടു​പു​ഴ-​പു​ളി​യ​ൻ​മ​ല സം​സ്ഥാ​ന പാ​ത​യു​ടെ ഭാ​ഗ​മാ​യ ഈ ​റൂ​ട്ടി​ൽ അ​പ​ക​ട​ങ്ങ​ളു​ടെ തോ​ത് വ​ർ​ധി​ക്കു​ന്പോ​ഴും അ​മി​ത വേ​ഗ​വും അ​ശ്ര​ദ്ധ​മാ​യ ഡ്രൈ​വിം​ഗും നി​യ​ന്ത്രി​ക്കു​ന്ന​തി​ന് അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തു​നി​ന്നും ന​ട​പ​ടി​യു​ണ്ടാ​കു​ന്നി​ല്ല.

തൊ​ടു​പു​ഴ മോ​ർ ജം​ഗ്ഷ​നി​ൽ ഇ​ന്ന​ലെ റി​ട്ട. എ​സ്ഐ​യു​ടെ ജീ​വ​ൻ പൊ​ലി​യാ​നി​ട​യാ​യ​ത് ട്രാ​ഫി​ക് നി​യ​ന്ത്ര​ണ​ത്തി​ലെ പാ​ളി​ച്ച​ക​ളാ​ണെ​ന്നു ചൂ​ണ്ടി​ക്കാ​ണി​ക്ക​പ്പെ​ടു​ന്നു.

പ​തി​വാ​യി ട്രാ​ഫി​ക് കു​രു​ക്ക​നു​ഭ​വ​പ്പെ​ടു​ന്ന മോ​ർ ജം​ഗ്ഷ​നി​ലു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ റി​ട്ട. എ​സ്ഐ പു​റ​പ്പു​ഴ നാ​റാ​ണ​ത്ത് ച​ന്ദ്ര​നാ​ണ് മ​രി​ച്ച​ത്. ട്രാ​ഫി​ക് നി​യ​ന്ത്രി​ക്കാ​ൻ നി​ർ​ത്തി​യി​ട്ട വാ​ഹ​ന​ങ്ങ​ൾ പി​ന്നീ​ട് മു​ന്നോ​ട്ടെ​ടു​ത്ത​പ്പോ​ൾ ച​ന്ദ്ര​ൻ ഓ​ടി​ച്ചി​രു​ന്ന ബൈ​ക്ക് മ​റ്റൊ​രു വാ​ഹ​ന​ത്തി​ൽ ഇ​ടി​ച്ചു ബ​സി​ന​ടി​യി​ൽ​പ്പെ​ടു​ക​യാ​യി​രു​ന്നു.

നി​യ​ന്ത്ര​ണ​മി​ല്ലാ​തെ

ഗ​താ​ഗ​ത നി​യ​ന്ത്ര​ണ​ത്തി​നു പോ​ലീ​സ് ഉ​ണ്ടെ​ങ്കി​ലും പ​ല​പ്പോ​ഴും നി​യ​ന്ത്ര​ണം തെ​റ്റി​ച്ചു വാ​ഹ​ന​ങ്ങ​ൾ പാ​യാ​റു​ണ്ട്.

ഇ​വി​ടെ ട്രാ​ഫി​ക് നി​യ​ന്ത്ര​ണ​ത്തി​നു വെ​ങ്ങ​ല്ലൂ​രി​ൽ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന സി​ഗ്ന​ൽ ലൈ​റ്റു​ക​ൾ​ക്കു സ​മാ​ന​മാ​യ സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​ണ്. ക​ട്ട​പ്പ​ന​യി​ൽ​നി​ന്നും തൊ​ടു​പു​ഴ​യ്ക്കു വ​ന്ന സ്വ​കാ​ര്യ ബ​സാ​ണ് മു​ട്ടം ശ​ങ്ക​ര​പ്പി​ള്ളി​യി​ൽ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. മ​ഴ പെ​യ്തു​കി​ട​ന്ന റോ​ഡി​ൽ​നി​ന്നു വാ​ഹ​നം തെ​ന്നി​നീ​ങ്ങു​ക​യാ​യി​രു​ന്നു.

പ​ല​പ്പോ​ഴും വാ​ഹ​ന​ങ്ങ​ളു​ടെ അ​മി​ത​വേ​ഗ​മാ​ണ് അ​പ​ക​ട​കാ​ര​ണം. കെ ​എ​സ്ടി​പി നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ റോ​ഡ് മി​ക​ച്ച നി​ല​വാ​ര​മു​ള്ള പാ​ത​യാ​യ​തി​നാ​ൽ ബ​സു​ക​ൾ ഉ​ൾ​പ്പെ​ടെ അ​മി​ത വേ​ഗ​ത്തി​ലാ​ണ് സ​ഞ്ചാ​രം.

സം​സ്ഥാ​ന​പാ​ത​യും തി​ര​ക്കു​ള്ള റോ​ഡാ​യി​രു​ന്നി​ട്ടും പോ​ലീ​സി​ന്‍റെ​യും മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​ന്‍റെ​യും നി​രീ​ക്ഷ​ണ​ത്തി​ന്‍റെ കു​റ​വാ​ണ് അ​മി​ത​വേ​ഗ​ത്തി​ൽ പാ​യാ​ൻ വ​ഴി​യൊ​രു​ക്കു​ന്ന​ത്.
അ​റ​ക്കു​ള​ത്തി​നു സ​മീ​പം പോ​ലീ​സ് മു​ന്ന​റി​യി​പ്പു ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​തൊ​ഴി​ച്ചാ​ൽ മ​റ്റി​ട​ങ്ങ​ളി​ലൊ​ന്നും കാ​ര്യ​മാ​യ മു​ന്ന​റി​യി​പ്പു സം​വി​ധാ​ന​ങ്ങ​ളു​മി​ല്ല.

മോ​ർ ജം​ഗ്ഷ​നി​ൽ അ​പ​ക​ടം പ​തി​യി​രി​ക്കു​ന്നു

തൊ​ടു​പു​ഴ: മോ​ർ ജം​ഗ്ഷ​നി​ൽ ഒ​രാ​ളു​ടെ മ​ര​ണ​ത്തി​ലേ​ക്കു ന​യി​ച്ച അ​പ​ക​ട​ത്തി​നി​ട​യാ​ക്കി​യ​ത് അ​ന​ധി​കൃ​ത ഓ​ട്ടോ​റി​ക്ഷാ സ്റ്റാ​ൻ​ഡും ബ​സ് സ്റ്റോ​പ്പും സൃ​ഷ്ടി​ച്ച ഗ​താ​ഗ​ത​ക്കു​രു​ക്ക്. തി​ര​ക്കേ​റി​യ
നാ​ല് പ്ര​ധാ​ന റോ​ഡു​ക​ൾ സം​ഗ​മി​ക്കു​ന്ന ഈ ​ജം​ഗ്ഷ​നി​ൽ പു​തി​യ കെ ​എ​സ്ആ​ർ​ടി​സി ഡി​പ്പോ​കൂ​ടി പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച​തോ​ടെ കു​രു​ക്ക് അ​തി​രൂ​ക്ഷ​മാ​യി.

ട്രാ​ഫി​ക് സി​ഗ്ന​ലി​നു സ​മീ​പ​ത്തെ മൂ​പ്പി​ൽ​ക്ക​ട​വ്, കോ​താ​യി​ക്കു​ന്ന്, ഇ​ടു​ക്കി റോ​ഡ് ബ​സ് സ്റ്റോ​പ്പു​ക​ൾ നി​ല​വി​ലു​ള്ള സ്ഥ​ല​ത്തു​നി​ന്ന് 20 മീ​റ്റ​ർ മാ​റ്റി സ്ഥാ​പി​ക്കാ​ൻ മാ​ർ​ച്ചി​ൽ ചേ​ർ​ന്ന ഗ​താ​ഗ​ത ഉ​പ​ദേ​ശ​ക സ​മി​തി തീ​രു​മാ​ന​മെ​ടു​ത്തെ​ങ്കി​ലും ര​ണ്ടു​മാ​സം ക​ഴി​ഞ്ഞി​ട്ടും ന​ട​പ്പാ​യി​ല്ല.

ക​ഴി​ഞ്ഞ മാ​സം ചേ​ർ​ന്ന ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ൽ ഈ ​തീ​രു​മാ​നം അം​ഗീ​ക​രി​ക്കു​ക​യും ചെ​യ്തി​രു​ന്നു. ബ​സു​ക​ൾ നി​ല​വി​ലു​ള്ള സ്റ്റോ​പ്പി​ൽ നി​ർ​ത്തു​ന്പോ​ൾ മ​റ്റ് വാ​ഹ​ന​ങ്ങ​ൾ​ക്ക് ക​ട​ന്നു​പോ​കാ​ൻ ക​ഴി​യാ​ത്ത​തു​മൂ​ല​മാ​ണ് ഗ​താ​ഗ​ത​ക്കു​രു​ക്ക് രൂ​ക്ഷ​മാ​കു​ന്ന​തെ​ന്ന് വി​ല​യി​രു​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് മാ​റ്റ​ത്തി​ന് ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ൽ യോ​ഗം അം​ഗീ​കാ​രം ന​ൽ​കി​യ​ത്. തീ​രു​മാ​നം ന​ട​പ്പി​ലാ​ക്കാ​ൻ പോ​ലീ​സി​നും ആ​ർ​ടി ഓ​ഫീ​സി​നും ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ നി​ർ​ദേ​ശ​വും ന​ൽ​കി​യി​രു​ന്നെ​ങ്കി​ലും ബ​സു​ക​ൾ പ​ഴ​യ​പ​ടി ജം​ഗ്ഷ​നി​ൽ​ത​ന്നെ നി​ർ​ത്തു​ന്ന​ത് തു​ട​രു​ക​യാ​ണ്. ഇ​തി​നു പു​റ​മെ​യാ​ണ് ഈ ​ഭാ​ഗ​ത്ത് റോ​ഡി​നി​രു​വ​ശ​ത്തു​മു​ള്ള അ​ന​ധി​കൃ​ത ഓ​ട്ടോ സ്റ്റാ​ൻ​ഡ്. പ​ഴ​യ കെ ​എ​സ്ആ​ർ​ടി​സി സ്റ്റാ​ൻ​ഡ് ഇ​വി​ടെ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​പ്പോ​ൾ ഇ​ടു​ക്കി റോ​ഡി​ൽ മാ​ത്ര​മാ​ണ് ഓ​ട്ടോ സ്റ്റാ​ൻ​ഡ് ഉ​ണ്ടാ​യി​രു​ന്ന​ത്. ഇ​പ്പോ​ൾ പു​തി​യ ഡി​പ്പോ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച​തോ​ടെ മൂ​പ്പി​ൽ​ക്ക​ട​വ് റോ​ഡി​ൽ പാ​ല​ത്തി​നു സ​മീ​പ​വും ഇ​ടു​ക്കി റോ​ഡി​നോ​ടു ചേ​ർ​ന്നും പു​തി​യ സ്റ്റാ​ൻ​ഡു​ക​ൾ ഉ​ണ്ട്. ഓ​ട്ടോ ഡ്രൈ​വ​ർ​മാ​ർ​ത​ന്നെ ഇ​വി​ടെ സ്റ്റാ​ൻ​ഡാ​യി മാ​റ്റു​ക​യാ​യി​രു​ന്നു.

കി​ഴ​ക്ക​ൻ പ്ര​ദേ​ശ​ത്തേ​ക്കു​ള്ള എ​ല്ലാ ബ​സു​ക​ളും കെഎ​സ്ആ​ർ​ടി​സി ഡി​പ്പോ​യി​ലേ​ക്കു​ള്ള ബ​സു​ക​ളും ഇ​തു​വ​ഴി​യാ​ണു ക​ട​ന്നു​പോ​കു​ന്ന​ത്. ഓ​ട്ടോ​റി​ക്ഷ​ക​ൾ ടാ​ർ റോ​ഡി​ൽ​നി​ന്ന് ഒ​ന്ന​ര മീ​റ്റ​ർ മാ​റ്റി വേ​ണം പാ​ർ​ക്ക് ചെ​യ്യാ​ൻ എ​ന്നു ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ് ഉ​ണ്ടെ​ങ്കി​ലും ന​ഗ​ര​ത്തി​ൽ പ​ല​യി​ട​ത്തും റോ​ഡി​ൽ ത​ന്നെ​യാ​ണു പാ​ർ​ക്കിം​ഗ്.