"ക​രു​ത​ലോ​ടെ കൗ​മാ​രം’ പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യി
Monday, May 16, 2022 10:50 PM IST
വെ​ള്ള​ത്തൂ​വ​ൽ: വെ​ള്ള​ത്തൂ​വ​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ "ക​രു​ത​ലോ​ടെ കൗ​മാ​രം’ പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യി.
പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി കൗ​മാ​ര​പ്രാ​യ​ക്കാ​രാ​യ കു​ട്ടി​ക​ളു​ടെ ഇ​ത​ര പ്ര​ശ്ന​ങ്ങ​ളെ സം​ബ​ന്ധി​ക്കു​ന്ന ക്ലാ​സും കൗ​ണ്‍​സലിം​ഗും ന​ട​ന്നു. വെ​ള്ള​ത്തൂ​വ​ൽ ഹൈ​സ്കൂ​ളി​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എ​സ്. അ​ഖി​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന പ​രി​പാ​ടി പ്ര​സി​ഡ​ന്‍റ് മ​ഞ്ജു ബി​ജു ഉ​ദ്ഘാ​ട​നം ചെ​യ്തു.
ആ​രോ​ഗ്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ മി​സ​രി പ​രീ​ക്കു​ട്ടി, വാ​ർ​ഡ് മെ​ന്പ​ർ​മാ​രാ​യ കെ.​ബി. ജോ​ണ്‍​സ​ണ്‍, ഷി​ബി എ​ൽ​ദോ​സ്, മി​നി ഷി​ബി, ജാ​ൻ​സി ജോ​ഷി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ആ​ർ​ക​ഐ​സ്കെ സ്റ്റേ​റ്റ് കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഡോ. ​ഡി​നു എം. ​ജോ​യി, കൗ​ണ്‍​സി​ല​ർ​മാ​രാ​യ ജി​നു, ജെ​യി​ൻ, പി.​എ​സ്. ലേ​ഖ, ബാ​ബു​രാ​ജ് എ​ന്നി​വ​ർ ക്ലാ​സു​ക​ൾ ന​യി​ച്ചു.