ഇ​ര​ട്ട​യാ​ർ സെ​ന്‍റ് തോ​മ​സ് സ്കൂ​ളിന് പുതിയ മന്ദിരം
Monday, May 16, 2022 10:45 PM IST
ഇ​ര​ട്ട​യാ​ർ: ഹൈ​റേ​ഞ്ചി​ന്‍റെ വി​ദ്യാ​ഭ്യാ​സ രം​ഗ​ത്ത് ആ​റു​പ​തി​റ്റാ​ണ്ടു പി​ന്നി​ടു​ന്ന ഇ​ര​ട്ട​യാ​ർ സെ​ന്‍റ് തോ​മ​സ് സ്കൂ​ളി​ന്‍റെ പു​തി​യ മ​ന്ദി​ര​ത്തി​ന്‍റെ ആ​ശി​ർ​വാ​ദ​വും ഡ​യ​മ​ണ്ട് ജൂ​ബി​ലി ഉ​ദ്ഘാ​ട​ന​വും ന​വീ​ക​രി​ച്ച ന​ഴ്സ​റി സ്കൂ​ൾ ഉ​ദ്ഘാ​ട​ന​വും ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് ന​ട​ക്കും.
പു​തു​താ​യി നി​ർ​മി​ച്ച എ​ൽ​പി സ്കൂ​ൾ മ​ന്ദി​ര​ത്തി​ന്‍റെ ആ​ശീർ​വാ​ദം ഇ​ടു​ക്കി രൂ​പ​ത മെ​ത്രാ​ൻ മാ​ർ ജോ​ണ്‍ നെ​ല്ലി​ക്കു​ന്നേ​ൽ നി​ർ​വ​ഹി​ക്കും. പു​തി​യ സ്കൂ​ൾ മ​ന്ദി​രം ജ​ല​വി​ഭ​വ മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും.
സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​ജോ​സ് ക​രി​വേ​ലി​ക്ക​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​രു​ന്ന യോ​ഗം മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. എ​ൽ​പി വി​ഭാ​ഗം സ്മാ​ർ​ട്ട് ക്ലാ​സ് മു​റി​ക​ളു​ടെ ഉ​ദ്ഘാ​ട​നം ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി നി​ർ​വ​ഹി​ക്കും. ന​വീ​ക​രി​ച്ച എ​ൽ​കെ​ജി, യു​കെ​ജി ക്ലാ​സ് മു​റി​ക​ൾ എം.​എം. മ​ണി എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. ഡ​യ​മ​ണ്ട് ജൂ​ബി​ലി ഉ​ദ്ഘാ​ട​നം ഇ​ടു​ക്കി രൂ​പ​ത വി​ദ്യാ​ഭ്യാ​സ സെ​ക്ര​ട്ട​റി റ​വ. ഡോ. ​ജോ​ർ​ജ് ത​കി​ടി​യേ​ൽ നി​ർ​വ​ഹി​ക്കും.
ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി​ൻ​സ​ണ്‍ വ​ർ​ക്കി ട്ര​സ്റ്റി​മാ​രെ ആ​ദ​രി​ക്കും. മു​ൻ മാ​നേ​ജ​ർ ഫാ. ​മാ​ത്യു ത​റ​മു​ട്ടം, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മെ​ന്പ​ർ റെ​ജി ഇ​ലി​പ്പു​ലി​ക്കാ​ട്ട്, അ​സി. മാ​നേ​ജ​ർ ഫാ. ​ജോ​സ് ക​ല്ലി​ങ്ക​ൽ​താ​ഴെ, സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ലെ​ഫ്. ഡോ. ​റെ​ജി ജോ​സ​ഫ്, മു​ൻ പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ റോ​സി​ൻ എ​ഫ്സി​സി, ന​ഴ്സ​റി സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ സോ​ണി​യ എ​ഫ്സി​സി, പി​ടി​എ പ്ര​സി​ഡ​ന്‍റ് തോ​മ​സു​കു​ട്ടി തോ​മ​സ്, എം​പി​ടി​എ പ്ര​സി​ഡ​ന്‍റ് റീ​നാ​മോ​ൾ ഷാ​ൽ​ബി എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.
ഹെ​ഡ്മാ​സ്റ്റ​ർ എം.​വി. ജോ​ർ​ജു​കു​ട്ടി സ്വാ​ഗ​ത​വും സ്റ്റാ​ഫ് സെ​ക്ര​ട്ട​റി ജോ​യി കെ. ​ജോ​സ് ന​ന്ദി​യും പ​റ​യും.