മ​ദ്യ​ല​ഹ​രി​യി​ൽ ബ​സ് ഓ​ടി​ച്ച ഡ്രൈ​വ​ർ പി​ടി​യി​ൽ
Monday, May 16, 2022 10:45 PM IST
ക​ട്ട​പ്പ​ന: മ​ദ്യ​ല​ഹ​രി​യി​ൽ ബ​സ് ഓ​ടി​ച്ച ഡ്രൈ​വ​റെ പോ​ലീ​സ് പി​ടി​കൂ​ടി. ക​ട്ട​പ്പ​ന - ച​ങ്ങ​നാ​ശേ​രി റൂ​ട്ടി​ലോ​ടു​ന്ന സ്വ​കാ​ര്യ ബ​സി​ലെ ഡ്രൈ​വ​ർ മു​ക്കൂ​ട്ടു​ത​റ സ്വ​ദേ​ശി സ​ന്തോ​ഷി(46)​നെ​യാ​ണ് ക​ട്ട​പ്പ​ന പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. കേ​സെ​ടു​ത്ത ശേ​ഷം ഇ​യാ​ളെ സ്റ്റേ​ഷ​ൻ ജാ​മ്യ​ത്തി​ൽ വി​ട്ട​യ​ച്ചു.
ഇ​ന്ന​ലെ വൈ​കു​ന്നേ​രം 5.30 ഓ​ടെ പ​ള്ളി​ക്ക​വ​ല​യി​ലെ ഫെ​ഡ​റ​ൽ ബാ​ങ്കി​ന്‍റെ പു​തി​യ ശാ​ഖ​യ്ക്ക് മു​ൻ​പി​ൽ പാ​ർ​ക്ക് ചെ​യ്തി​രു​ന്ന കാ​ഞ്ചി​യാ​ർ സ്വ​ദേ​ശി ജി​ൽ​സ​ന്‍റെ സ്വി​ഫ്റ്റ് കാ​റി​ന് പി​ന്നി​ൽ ഇ​ടി​ച്ച​ശേ​ഷം ബ​സ് അ​മി​ത വേ​ഗ​ത​യി​ൽ ഓ​ടി​ച്ചു​പോ​കു​ക​യാ​യി​രു​ന്നു. കാ​റു​ട​മ പോ​ലീ​സി​ൽ വി​വ​ര​മ​റി​യി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് ക​ട്ട​പ്പ​ന​യി​ൽ​നി​ന്നും പോ​ലീ​സ് പി​ന്നാ​ലെ എ​ത്തി വാ​ഹ​നം നി​ർ​ത്താ​ൻ ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും ഡ്രൈ​വ​ർ നി​ർ​ത്താ​ൻ കൂ​ട്ടാ​ക്കി​യി​ല്ല. തു​ട​ർ​ന്ന് കാ​ഞ്ചി​യാ​ർ പ​ള്ളി​ക്ക​വ​ല​യി​ൽ പോ​ലീ​സ് ബ​സ് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.
ബ​സ് ഓ​ടി​ച്ചി​രു​ന്ന സ​ന്തോ​ഷി​നെ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച് ന​ട​ത്തി​യ മെ​ഡി​ക്ക​ൽ പ​രി​ശോ​ധ​ന​യി​ൽ ഇ​യാ​ൾ മ​ദ്യ​പി​ച്ചി​ട്ടു​ണ്ടെ​ന്ന് ക​ണ്ടെ​ത്തി​യ​തോ​ടെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ക്കു​ക​യാ​യി​രു​ന്നു. വി​ദ്യാ​ർ​ഥി​ക​ൾ ഉ​ൾ​പ്പെ​ടെ ബ​സി​ൽ നി​റ​യെ ആ​ളു​ക​ളു​മാ​യാ​ണ് ഇ​യാ​ൾ അ​മി​ത​വേ​ഗ​ത്തി​ൽ ബ​സ് ഓ​ടി​ച്ച് അ​പ​ക​ട​മു​ണ്ടാ​ക്കി​യ​ത്.
വൈ​കു​ന്നേ​രം ക​ട്ട​പ്പ​ന​യി​ൽ​നി​ന്നും ച​ങ്ങ​നാ​ശേ​രി​ക്കു​ള്ള അ​വ​സാ​ന സ​ർ​വീ​സ് ആ​യ​തി​നാ​ൽ യാ​ത്ര​ക്കാ​രു​ടെ ബു​ദ്ധി​മു​ട്ട് പ​രി​ഗ​ണി​ച്ച് മ​റ്റൊ​രു ഡ്രൈ​വ​റെ എ​ത്തി​ച്ച് യാ​ത്ര തു​ട​രാ​ൻ പോ​ലീ​സ് അ​നു​മ​തി ന​ൽ​കി. മ​ദ്യ​പി​ക്കു​ക​യും തു​ട​ർ​ന്ന് അ​പ​ക​ട​മു​ണ്ടാ​ക്കു​ക​യും ചെ​യ്ത ഡ്രൈ​വ​റു​ടെ ലൈ​സ​ൻ​സ് അ​ട​ക്കം റ​ദ്ദ് ചെ​യ്യു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. എ​സ്ഐ മ​ധു, സി​പി​ഒ​മാ​രാ​യ സ​നീ​ഷ്, സി​യാ​ദ് എ​ന്നി​വ​രാ​ണ് മ​ദ്യ​ല​ഹ​രി​യി​ൽ ബ​സോ​ടി​ച്ച ഡ്രൈ​വ​റെ പി​ടി​കൂ​ടി​യ​ത്.