സെ​മി​നാ​ർ ന​ട​ത്തും
Sunday, May 15, 2022 11:05 PM IST
തൊ​ടു​പു​ഴ: കേ​ര​ള ഹോ​ട്ട​ൽ ആ​ന്‍റ് റ​സ്റ്റോ​റ​ന്‍റ് അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ല്ല​തു വി​ൽ​ക്കാം ന​ല്ല​തു വി​ള​ന്പാം എ​ന്ന പേ​രി​ൽ ഭ​ക്ഷ​ണ​വി​ത​ര​ണ മേ​ഖ​ല​യി​ലു​ള്ള​വ​ർ​ക്കാ​യി സെ​മി​നാ​ർ ന​ട​ത്തും. ഭ​ക്ഷ​ണ​നി​ല​വാ​ര ബോ​ധ​വ​ത്ക്ക​ര​ണം,ഭ​ക്ഷ​ണ​വി​ത​ര​ണ മേ​ഖ​ല​യു​ടെ സാ​മൂ​ഹ്യ പ്രാ​ധാ​ന്യം തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ൾ ഉ​ൾ​ക്കൊ​ള്ളി​ച്ച് 18് മൂ​ന്നി​ന് തൊ​ടു​പു​ഴ വി​നാ​യ​ക ഹോ​ട്ട​ലി​ൽ ന​ട​ക്കു​ന്ന സെ​മി​നാ​ർ മു​നി​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ സ​നീ​ഷ് ജോ​ർ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്യും .
അ​സി. ഫു​ഡ്സേ​ഫ്റ്റി ക​മ്മീ​ഷ​ണ​ർ എം.​ടി.​ബേ​ബി​ച്ച​ൻ ,മു​ൻ അ​സി.​ഫു​ഡ്സേ​ഫ്റ്റി ക​മ്മീ​ഷ​ണ​ർ കെ.​പി.​ര​മേ​ഷ്, ഫു​ഡ്സേ​ഫ്റ്റി ഓ​ഫീ​സ​ർ എം.​എ​ൻ.​ഷം​സി​യ, മു​നി​സി​പ്പ​ൽ ആ​രോ​ഗ്യ വി​ഭാ​ഗം എ​ച്ച്എ​സ് എ​സ്. ശ്രീ​കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും.

ഗ്രാ​സ്റൂ​ട്ട്
ഫെ​സ്റ്റി​വ​ൽ
ന​ട​ത്തി

തൊ​ടു​പു​ഴ: ഏ​ഷ്യ​ൻ ഫു​ട്ബോ​ൾ കോ​ണ്‍​ഫ​ഡ​റേ​ഷ​ന്‍റെ ഭാ​ഗ​മാ​യി തൊ​ടു​പു​ഴ സോ​ക്ക​ർ സ്കൂ​ളി​ൽ ഗ്രാ​സ്റൂ​ട്ട് ഫെ​സ്റ്റി​വ​ൽ സം​ഘ​ടി​പ്പി​ച്ചു. മു​ൻ ഇ​ന്ത്യ​ൻ വോ​ളി ബോ​ൾ താ​രം എ​സ്.​ഗോ​പി​നാ​ഥ് ഉ​ദ്ഘാ​ട​നം ചെ​യ്തു. കേ​ര​ള ഫു​ട്ബോ​ൾ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ടോം ​ജോ​സ് കു​ന്നേ​ൽ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു.
സോ​ക്ക​ർ സ്കൂ​ൾ ഡ​യ​റ​ക്ട​ർ പി.​എ.​സ​ലിം​കു​ട്ടി, മു​ൻ ഇ​ന്ത്യ​ൻ താ​രം എ​സ്.​രാ​ഹു​ൽ, കാ​യി​ക പ​രി​ശീ​ല​ക​ൻ വി.​ആ​ർ.​അ​മ​ൽ, മു​ൻ ദേ​ശി​യ താ​രം അ​ഞ്ജ​ലി ജോ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഫെ​സ്റ്റി​വ​ലി​നോ​ട് അ​നു​ബ​ന്ധി​ച്ച് കു​ട്ടി​ക​ൾ​ക്കാ​യി ബോ​ധ​വ​ത്ക​ര​ണ സെ​മി​നാ​ർ, പേ​ഴ്സ​ണാ​ലി​റ്റി ഡെ​വ​ല​പ്മെ​ന്‍റ് ക്ലാ​സ്, ന്യൂ​ട്രീ​ഷ​ൻ ക്ലാ​സ്, പ്ര​ദ​ർ​ശ​ന ഫു​ട്ബോ​ൾ മ​ത്സ​രം എ​ന്നി​വ സം​ഘ​ടി​പ്പി​ച്ചു.