കാ​ന്ത​ല്ലൂ​രി​ൽ ജ​ന​ങ്ങ​ൾ​ക്ക് ഭീ​ഷ​ണി​യാ​യി ഒ​റ്റ​യാ​ൻ
Sunday, May 15, 2022 11:05 PM IST
മ​റ​യൂ​ർ: കാ​ന്ത​ല്ലൂ​രി​ലെ പെ​ര​ടി​പ​ള്ളം ഒ​ള്ള​വ​യ​ൽ നി​വാ​സി​ക​ൾ​ക്ക് ഭീ​ഷ​ണി​യാ​യി കാ​ട്ടാ​ന. നി​ര​വ​ധി പേ​ർ കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ നി​ന്നും ത​ല​നാ​രി​ഴ​ക്കാ​ണ് ര​ക്ഷ​പെ​ട്ട​ത്. എ​ന്നാ​ൽ വി​വ​രം വ​നം വ​കു​പ്പ് ഓ​ഫീ​സി​ൽ അ​റി​യി​ച്ചി​ട്ടും കാ​ട്ടാ​ന​യെ ഉ​ൾ​വ​ന​ത്തി​ലേ​ക്ക് തു​ര​ത്തു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ ഒ​ന്നും ത​ന്നെ സ്വീ​ക​രി​ച്ചി​ല്ലെ​ന്ന് ആ​ക്ഷേ​പ​മു​യ​ർ​ന്നു

പെ​ര​ടി​പ​ള്ളം ഒ​ള്ള​വ​യ​ൽ എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി നാ​നൂ​റ് കൂ​ടും​ബ​ങ്ങ​ളോ​ളം താ​മ​സി​ക്കു​ന്നു​ണ്ട്. മു​ൻ​കാ​ല​ങ്ങ​ളി​ൽ അ​നു​ഭ​വ​പ്പെ​ടാ​ത്ത ത​ര​ത്തി​ലു​ള്ള കാ​ട്ടാ​ന ശ​ല്യ​മാ​ണ് പ്ര​ദേ​ശ​വാ​സി​ക​ൾ ഇ​പ്പോ​ൾ നേ​രി​ടു​ന്ന​ത്. പ​ക​ൽ സ​മ​യ​ങ്ങ​ളി​ൽ പോ​ലും കാ​ർ​ഷി​ക വി​ള​ക​ൾ ന​ശി​പ്പി​ച്ച് കാ​ട്ടാ​ന​ക​ൾ വി​ഹ​രി​ക്കു​ക​യാ​ണ്. ഏ​തു​സ​മ​യ​ത്തും കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണം ഉ​ണ്ടാ​കു​മെ​ന്ന​തി​നാ​ൽ പ​ക​ൽ​സ​മ​യ​ങ്ങ​ളി​ലെ യാ​ത്ര​പോ​ലും ന​ട​ത്താ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​മാ​ണ് നി​ല​വി​ലു​ള്ള​ത്.

ക​ഴി​ഞ്ഞ ദി​വ​സം പെ​ര​ടി​പ​ള്ളം സ്വ​ദേ​ശി അ​ജി​ത്ത് ബൈ​ക്കി​ൽ യാ​ത്ര ചെ​യ്യു​ന്പോ​ൾ ഒ​റ്റ​യാ​ന്‍റെ മു​ന്നി​ൽ അ​ക​പ്പെ​ടു​ക​യും തു​ട​ർ​ന്ന് ബൈ​ക്ക് ഉ​പേ​ക്ഷി​ച്ച് ഓ​ടി ര​ക്ഷ​പ്പെ​ടു​ക​യു​മാ​യി​രു​ന്നു. സ​മീ​പ​ത്തെ പാ​റ​കെ​ട്ടി​ൽ ക​യ​റി ര​ക്ഷ​പ്പെ​ട്ട് യു​വാ​വി​നെ പി​ന്നീ​ട് പി​ക്ക് അ​പ്പ് ലോ​റി​യി​ൽ എ​ത്തി​യ സു​ഹൃ​ത്തു​ക്ക​ളാ​ണ് ര​ക്ഷി​ച്ച​ത്.

ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി പെ​ര​ടി​പ​ള്ളം ര​ണ്ടാം പാ​ല​ത്തി​ന് സ​മീ​പം ഐ​എ​ച്ച്ആ​ർ​ഡി കോ​ള​ജ് ജീ​വ​ന​ക്കാ​ര​നാ​യ ഇ​രു​ള​പ്പ​നും സു​ഹൃ​ത്തു​ക്ക​ളും വ​ന്ന വാ​ഹ​ന​വും കാ​ട്ട​ന ത​ട​ഞ്ഞി​രു​ന്നു. പൊ​ങ്ങ​ൾ പ​ള്ളി ആ​ദി​വ​സി​കോ​ള​നി​യി​ലെ യു​വാ​ക്ക​ളാ​ണ് കാ​ട്ടാ​ന​യെ തു​ര​ത്തി വാ​ഹ​ന​ത്തി​ലു​ള്ള​വ​രെ ര​ക്ഷി​ച്ച​ത്.

വെ​ട്ടു​കാ​ട് -പെ​ര​ടി​പ​ള്ളം റോ​ഡി​ൽ നി​ല​യു​റ​പ്പി​ച്ച് ആ​ക്ര​മ​ണം ന​ട​ത്തു​ന്ന കാ​ട്ടാ​ന​യെ തു​ര​ത്തു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് കാ​ന്ത​ല്ലൂ​ർ ഫോ​റ​സ്റ്റ് സ്റ്റേ​ഷ​നി​ൽ നി​ര​വ​ധി ത​വ​ണ ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും യാ​തൊ​രൂ ന​ട​പ​ടി​ക​ളും സ്വീ​ക​രി​ച്ചി​ട്ടി​ല്ലെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​യു​ന്നു. റാ​പ്പി​ഡ് റെ​സ്പോ​ണ്‍​സ് ടീ​മി​ന്‍റെ സ​ഹാ​യം ഉ​പ​യോ​ഗ​പ്പെ​ടു​ത്തി അ​പ​ക​ട​കാ​രി​യാ​യ ഒ​റ്റ​യാ​നെ തു​ര​ത്ത​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.