കെ-​റെ​യി​ൽ സ​മ​ര​സ​മി​തി രൂ​പീ​ക​രി​ച്ചു
Friday, January 28, 2022 10:26 PM IST
തൊ​ടു​പു​ഴ: കേ​ര​ള​ത്തി​ന്‍റെ പ്ര​കൃ​തി നാ​ശ​ത്തി​നും വ​ലി​യ​തോ​തി​ലു​ള്ള ക​ട​ക്കെ​ണി​ക്കും ഇ​ട​യാ​ക്കു​ന്ന സി​ൽ​വ​ർ ലൈ​ൻ പ​ദ്ധ​തി ഉ​പേ​ക്ഷി​ക്ക​ണ​മെ​ന്ന് തൊ​ടു​പു​ഴ​യി​ൽ രൂ​പം​കൊ​ടു​ത്ത കെ-​റെ​യി​ൽ സി​ൽ​വ​ർ ലൈ​ൻ വി​രു​ദ്ധ സ​മി​തി ജി​ല്ലാ ഘ​ട​കം ആ​വ​ശ്യ​പ്പെ​ട്ടു.

വ​രും​ത​ല​മു​റ​യ്ക്കാ​യി കെ-​റെ​യി​ൽ വേ​ണ്ട, കേ​ര​ളം മ​തി എ​ന്ന മു​ദ്രാ​വാ​ക്യ​വു​മാ​യി സ​മ​ര​പ​രി​പാ​ടി ജി​ല്ല​യി​ലും വ്യാ​പി​പ്പി​ക്കാ​ൻ എ.​എ​ൻ. സോ​മ​ദാ​സ് ചെ​യ​ർ​മാ​നാ​യും എ​ൻ. വി​നോ​ദ്കു​മാ​ർ ജ​ന​റ​ൽ ക​ണ്‍​വീ​ന​റു​മാ​യി സ​മ​ര​സ​മി​തി​ക്ക് രൂ​പം​ന​ല്കി.