അ​ജൈ​വ പാ​ഴ്‌വ​സ്തു ശേ​ഖ​ര​ണം ആ​രം​ഭി​ച്ചു
Friday, January 28, 2022 10:26 PM IST
തൊ​ടു​പു​ഴ: ന​ഗ​ര​സ​ഭ​യി​ലെ വീ​ടു​ക​ളി​ൽ​നി​ന്നും ഹ​രി​ത ക​ർ​മ​സേ​ന ക​ല​ണ്ട​ർ പ്ര​കാ​ര​മു​ള്ള പാ​ഴ് വ​സ്തു​ക്ക​ളു​ടെ ശേ​ഖ​ര​ണം ആ​രം​ഭി​ച്ചു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി 18-ാം വാ​ർ​ഡി​ൽ​നി​ന്നും ഹ​രി​ത​സേ​ന ഉ​പ​യോ​ഗ​ര​ഹി​ത​മാ​യ ചി​ല്ലു​കു​പ്പി​ക​ൾ, ചി​ല്ല് എ​ന്നി​വ ശേ​ഖ​രി​ക്കു​ന്ന പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം ചെ​യ​ർ​മാ​ൻ സ​നീ​ഷ് ജോ​ർ​ജ് നി​ർ​വ​ഹി​ച്ചു. ആ​രോ​ഗ്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ എം.​എ. ക​രിം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

വീ​ടു​ക​ളി​ൽ​നി​ന്നും ത​രം​തി​രി​ച്ച് വൃ​ത്തി​യാ​ക്കി സൂ​ക്ഷി​ക്കു​ന്ന എ​ല്ലാ​വി​ധ അ​ജൈ​വ പാ​ഴ് വ​സ്തു​ക്ക​ളും പ്ലാ​സ്റ്റി​ക് ക​വ​റു​ക​ൾ, കാ​രി​ബാ​ഗു​ക​ൾ, പെ​റ്റ് ബോ​ട്ടി​ലു​ക​ൾ, ലെ​ത​ർ, റെ​ക്സി​ൻ പി​വി​സി, റ​ബ​ർ മു​ത​ലാ​യ​വ​കൊ​ണ്ട് നി​ർ​മി​ച്ച ബാ​ഗ്, ചെ​രു​പ്പ്, ചി​ല്ലു​കു​പ്പി​ക​ൾ, കു​പ്പി​ച്ചി​ല്ലു​ക​ൾ, സി​എ​ഫ്എ​ൽ ബ​ൾ​ബു​ക​ൾ, ട്യൂ​ബു​ക​ൾ, ഇ​ല​ക്ട്രോ​ണി​ക് പാ​ഴ് വ​സ്തു​ക​ൾ, മ​രു​ന്ന് സ്ലി​പ്പു​ക​ൾ, പ​ഴ​യ തു​ണി​ക​ൾ എ​ന്നി​വ ക​ല​ണ്ട​ർ പ്ര​കാ​രം ശേ​ഖ​രി​ക്കും.

നി​ല​വി​ൽ സ​ർ​ക്കാ​ർ നി​ശ്ച​യി​ച്ച​പ്ര​കാ​രം വീ​ടു​ക​ളി​ൽ​നി​ന്നും പ്ര​തി​മാ​സം 50 രൂ​പ​യും സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നും മാ​ലി​ന്യ​ത്തി​ന്‍റെ അ​ള​വ​നു​സ​രി​ച്ച് ചാ​ക്കൊ​ന്നി​ന് 100 രൂ​പ​യും ഫീ​സാ​യി ന​ൽ​ക​ണം. ഹ​രി​ത​സേ​ന ന​ൽ​കു​ന്ന യൂ​സ​ർ ഫീ​സ് ബു​ക്ക് ഗ്രീ​ൻ കാ​ർ​ഡ് ഹാ​ജ​രാ​ക്കു​ന്ന​വ​ർ​ക്കു​മാ​ത്രം ന​ഗ​ര​സ​ഭ​യി​ൽ​നി​ന്നും സേ​വ​ന​ങ്ങ​ൾ ല​ഭ്യ​മാ​ക്കു​ക​യു​ള്ളൂ​വെ​ന്ന് കൗ​ണ്‍​സി​ൽ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. ഹ​രി​ത സേ​ന​യ്ക്ക് ത​രം​തി​രി​ച്ച് അ​ജൈ​വ പാ​ഴ് വ​സ്തു​ക്ക​ൾ കൈ​മാ​റാ​ത്ത വീ​ടു​ക​ൾ​ക്കും സ്ഥാ​പ​ന​ങ്ങ​ൾ​ക്കു​മെ​തി​രെ പി​ഴ ഉ​ൾ​പ്പ​ടെ​യു​ള്ള നി​യ​മ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും സെ​ക്ര​ട്ട​റി അ​റി​യി​ച്ചു.