സി​പി​എ​മ്മി​ന്‍റെ അ​ച്ച​ട​ക്കവാ​ൾ; രാ​ജേ​ന്ദ്ര​ൻ വീ​ണു ; വി​ശ​ദീ​ക​ര​ണ​വും തി​രി​ഞ്ഞു​കൊ​ത്തി
Friday, January 28, 2022 10:25 PM IST
മൂ​ന്നാ​ർ/​തൊ​ടു​പു​ഴ: ദേ​വി​കു​ള​ത്ത് മൂ​ന്നു​വ​ട്ടം സി​പി​എ​മ്മി​ന്‍റെ ഉ​രു​ക്കു​കോ​ട്ട കാ​ത്ത എ​സ്. രാ​ജേ​ന്ദ്ര​നെ​തി​രെ പാ​ർ​ട്ടി അ​ച്ച​ട​ക്ക​ത്തി​ന്‍റെ വാ​ൾ വീ​ശി​യ​തോ​ടെ ഇ​ദ്ദേ​ഹം ക​ട​പു​ഴ​കി വീ​ണു. പാ​ർ​ട്ടി​യു​ടെ പ്രാ​ഥ​മി​ക അം​ഗ​ത്വ​ത്തി​ൽ​നി​ന്ന് ഒ​രു​വ​ർ​ഷ​ത്തേ​ക്കാ​ണ് രാ​ജ​ന്ദ്ര​നെ പു​റ​ത്താ​ക്കി​യ​ത്.

ക​ഴി​ഞ്ഞ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് വേ​ള​യി​ൽ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി​രു​ന്ന എ. ​രാ​ജ​യ്ക്കെ​തി​രെ പ്ര​വ​ർ​ത്തി​ച്ച​തി​ന്‍റെ പേ​രി​ലാ​ണ് രാ​ജേ​ന്ദ്ര​ൻ ഇ​പ്പോ​ൾ അ​ച്ച​ട​ക്ക​ന​ട​പ​ടി​ക്ക് വി​ധേ​യ​നാ​യി​രി​ക്കു​ന്ന​ത്.

തെ​ര​ഞ്ഞെ​ടു​പ്പ് യോ​ഗ​ങ്ങ​ളി​ൽ എ. ​രാ​ജ​യു​ടെ പേ​ര് പ​റ​യാ​ൻ മ​ടി​ച്ചി​രു​ന്നു, പേ​ര് പ​റ​യ​ണ​മെ​ന്ന് നി​ർ​ദേ​ശി​ച്ചി​ട്ടും ഇ​തം​ഗീ​ക​രി​ക്കാ​ൻ ത​യാ​റാ​യി​ല്ല തു​ട​ങ്ങി​യ ആ​രോ​പ​ണ​ങ്ങ​ളാ​ണ് രാ​ജേ​ന്ദ്ര​നെ​തി​രെ പ്ര​വ​ർ​ത്ത​ക​ർ ഉ​ന്ന​യി​ച്ച​ത്.

ആ​രോ​പ​ണ​ങ്ങ​ൾ ശ​ക്ത​മാ​യ​തോ​ടെ ജി​ല്ലാ ക​മ്മി​റ്റി ര​ണ്ടം​ഗ അ​ന്വേ​ഷ​ണ ക​മ്മീ​ഷ​നെ നി​യോ​ഗി​ച്ചു. ഇ​വ​ർ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ആ​രോ​പ​ണ​ങ്ങ​ളി​ൽ ക​ഴ​ന്പു​ണ്ടെ​ന്നു ബോ​ധ്യ​പ്പെ​ട്ടു. തു​ട​ർ​ന്ന് ഇ​വ​ർ ജി​ല്ലാ ക​മ്മി​റ്റി​ക്ക് ന​ൽ​കി​യ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് എ​സ്. രാ​ജേ​ന്ദ്ര​നെ ഒ​രു​വ​ർ​ഷ​ത്തേ​ക്ക് പ്രാ​ഥ​മി​ക അം​ഗ​ത്വ​ത്തി​ൽ​നി​ന്നു പു​റ​ത്താ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ജി​ല്ലാ ക​മ്മി​റ്റി സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റി​നു ശി​പാ​ർ​ശ ന​ൽ​കി​യ​ത്. സെ​ക്ര​ട്ടേ​റി​യ​റ്റ് ഇ​തം​ഗീ​ക​രി​ച്ച​തോ​ടെ ഇ​ദ്ദേ​ഹ​ത്തി​നു പു​റ​ത്തേ​ക്കു​ള്ള വ​ഴി ഒ​രു​ങ്ങു​ക​യാ​യി​രു​ന്നു.

സി​പി​എ​മ്മി​ന്‍റെ ജി​ല്ല​യു​ടെ അ​വ​സാ​ന വാ​ക്കാ​യ ജി​ല്ലാ സെ​ക്ര​ട്ട​റി സി.​വി. വ​ർ​ഗീ​സും മു​ൻ മ​ന്ത്രി എം.​എം. മ​ണി​യും രാ​ജേ​ന്ദ്ര​നെ​തി​രെ നി​ല​പാ​ടെ​ടു​ത്ത​തോ​ടെ ഇ​ദ്ദേ​ഹ​ത്തി​ന്‍റെ നി​ല പ​രു​ങ്ങ​ലി​ലാ​യി. ഇ​തി​നി​ടെ സി​പി​എം വി​ട്ട് സി​പി​ഐ​യി​ൽ ചേ​രാ​ൻ രാ​ജേ​ന്ദ്ര​ൻ ഒ​രു​ങ്ങു​ന്നു​വെ​ന്ന വാ​ർ​ത്ത പ്ര​ച​രി​ക്കു​ക​കൂ​ടി ചെ​യ്ത​തോ​ടെ രാ​ജേ​ന്ദ്ര​നെ പി​ന്തു​ണ​യ്ക്കാ​ൻ ആ​രു​മു​ണ്ടാ​യി​ല്ല. സി​പി​എം ജി​ല്ലാ സ​മ്മേ​ള​ന​ത്തി​ൽ രാ​ജേ​ന്ദ്ര​ൻ പ​ങ്കെ​ടു​ക്കാ​തി​രു​ന്ന​തും ഗു​രു​ത​ര​മാ​യ അ​ച്ച​ട​ക്ക ലം​ഘ​ന​മാ​യാ​ണ് പാ​ർ​ട്ടി വി​ല​യി​രു​ത്തി​യ​ത്. സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കാ​തി​രു​ന്ന​തി​ന് ഇ​ദ്ദേ​ഹം ന​ൽ​കി​യ വി​ശ​ദീ​ക​ര​ണ​വും രാ​ജേ​ന്ദ്ര​നെ തി​രി​ഞ്ഞു​കൊ​ത്തി.

നാ​ൾ വ​ഴി

പെ​രി​യ​വ​രൈ എ​സ്റ്റേ​റ്റ് ടോ​പ്പ് ഡി​വി​ഷ​നി​ൽ 1964-ൽ ​ജ​നി​ച്ച എ​സ്. രാ​ജേ​ന്ദ്ര​ൻ എ​സ്എ​ഫ്ഐ​യി​ലൂ​ടെ​യാ​ണ് സം​ഘ​ട​നാ​പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച​ത്. പി​ന്നീ​ട് ഡി​വൈ​എ​ഫ്ഐ ഏ​രി​യ സെ​ക്ര​ട്ട​റി​യാ​യും ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റാ​യും പ്ര​വ​ർ​ത്തി​ച്ചു. കെ ​എ​സ്കെ​ടി​യു ഏ​രി​യ സെ​ക്ര​ട്ട​റി, ജി​ല്ലാ ക​മ്മി​റ്റി​യം​ഗം, സി​പി​എം മ​റ​യൂ​ർ ലോ​ക്ക​ൽ സെ​ക്ര​ട്ട​റി എ​ന്നീ സ്ഥാ​ന​ങ്ങ​ളും വ​ഹി​ച്ചി​ട്ടു​ണ്ട്. എം.​ജി യൂ​ണി​വേ​ഴ്സി​റ്റി മു​ൻ സെ​ന​റ്റം​ഗ​മാ​യി​രു​ന്നു.

ര​ണ്ടാ​യി​ര​ത്തി​ൽ ദേ​വി​കു​ളം ഡി​വി​ഷ​നെ പ്ര​തി​നി​ധീ​ക​രി​ച്ച് ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗ​മാ​യും 2003-ൽ ​ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റാ​യും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ​ദ​വി​യി​ൽ ല​ഭി​ച്ച അം​ഗീ​കാ​ര​മാ​ണ് ദേ​വി​കു​ളം മ​ണ്ഡ​ല​ത്തി​ലെ സ്ഥാ​നാ​ർ​ഥി​യാ​യി നി​യോ​ഗി​ക്ക​പ്പെ​ടാ​ൻ ഇ​ട​യാ​ക്കി​യ​ത്.

ശ​ക്ത​നാ​യ പ്ര​തി​യോ​ഗി​യും മൂ​ന്നു​ത​വ​ണ മ​ണ്ഡ​ല​ത്തെ പ്ര​തി​നി​ധീ​ക​രി​ക്കു​ക​യും ചെ​യ്ത കോ​ണ്‍​ഗ്ര​സി​ലെ എ.​കെ. മ​ണി​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് രാ​ജേ​ന്ദ്ര​ൻ മ​ണ്ഡ​ലം തി​രി​ച്ചു​പി​ടി​ച്ച​ത്. എ​ന്നാ​ൽ നാ​ലാം​വ​ട്ട​വും മ​ത്സ​രി​ക്കാ​നു​ള്ള ശ്ര​മം പ​രാ​ജ​യ​പ്പെ​ട്ട​തോ​ടെ രൂ​പ​പ്പെ​ട്ട സം​ഭ​വ​വി​കാ​സ​ങ്ങ​ളാ​ണ് രാ​ജേ​ന്ദ്ര​ന്‍റെ പു​റ​ത്താ​ക്ക​ലി​ൽ എ​ത്തി​യ​ത്.