തൊ​വ​ര​യാ​ർ പാ​ട​ശേ​ഖ​ര​ത്ത് കൊ​യ്ത്തു​ത്സ​വം
Friday, January 28, 2022 10:19 PM IST
ക​ട്ട​പ്പ​ന: തൊ​വ​ര​യാ​ർ പാ​ട​ശേ​ഖ​ര​ത്തി​ൽ നൂ​റു​മേ​നി കൊ​യ്തെ​ടു​ത്തു. ര​ണ്ടേ​ക്ക​ർ പാ​ട​ശേ​ഖ​ര​ത്തി​ൽ അ​ഞ്ചു​പേ​ർ ചേ​ർ​ന്ന് ഇ​റ​ക്കി​യ നെ​ൽ​കൃ​ഷി​യാ​ണ് വി​ള​വെ​ടു​ത്ത​ത്. 70 വ​ർ​ഷ​മാ​യി ഇ​വി​ടെ നെ​ൽ​കൃ​ഷി മു​ട​ങ്ങി​യി​ട്ടി​ല്ലെ​ന്ന് ക​ർ​ഷ​ക​ർ പ​റ​യു​ന്നു.

കു​ടി​യേ​റ്റ​കാ​ലം മു​ത​ൽ 250 ഏ​ക്ക​റി​ലാ​യി​രു​ന്നു തൊ​വ​ര​യാ​ർ പാ​ട​ശേ​ഖ​ര​ത്തി​ലെ നെ​ൽ​കൃ​ഷി ഉ​ണ്ടാ​യി​രു​ന്ന​ത്. പി​ന്നീ​ട് പാ​ട​ശേ​ഖ​ര​ത്തി​ന്‍റെ വി​സ്തീ​ർ​ണം കു​റ​ഞ്ഞ് ഇ​പ്പോ​ൾ ര​ണ്ടേ​ക്ക​റി​ൽ എ​ത്തി.