വ​യോ​മി​ത്രം പ​ദ്ധ​തി അ​വ​താ​ള​ത്തി​ലാ​യെ​ന്ന്
Friday, January 28, 2022 10:19 PM IST
ക​ട്ട​പ്പ​ന: കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ​തോ​ടെ വ​യോ​മി​ത്രം പ​ദ്ധ​തി താ​ളം​തെ​റ്റി​യ​താ​യി ജ​ന​പ്ര​തി​നി​ധി​ക​ൾ ആ​രോ​പി​ച്ചു. ജീ​വി​ത​ശൈ​ലി രോ​ഗ​ങ്ങ​ൾ​ക്ക് അ​ട​ക്ക​മു​ള്ള മ​രു​ന്നു​ക​ൾ കൃ​ത്യ​മാ​യ തോ​തി​ൽ ല​ഭി​ക്കു​ന്നി​ല്ലെ​ന്നാ​ണ് പ്ര​ധാ​ന പ​രാ​തി. വ​യോ​ജ​ന​ങ്ങ​ളു​ടെ ആ​രോ​ഗ്യ പ​രി​ര​ക്ഷ​യ്ക്ക് വേ​ണ്ടി​യാ​ണ് വ​യോ​മി​ത്രം പ​ദ്ധ​തി സ​ർ​ക്കാ​ർ ന​ട​പ്പി​ലാ​ക്കി​യ​ത്.

മ​രു​ന്നു​ക​ളു​ടെ ല​ഭ്യ​ത​ക്കു​റ​വാ​ണ് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യ വ​യോ​ജ​ന​ങ്ങ​ളെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ച്ചി​രി​ക്കു​ന്ന​ത്. ര​ക്ത​സ​മ്മ​ർ​ദം, പ്ര​മേ​ഹം, കൊ​ള​സ്ട്രോ​ൾ തു​ട​ങ്ങി​യ രോ​ഗ​ങ്ങ​ൾ​ക്ക് മ​രു​ന്നു​ക​ൾ മു​ൻ​പ് ന​ൽ​കി​യി​രു​ന്നെ​ങ്കി​ലും ഇ​പ്പോ​ൾ മ​രു​ന്നു​ക​ൾ ല​ഭി​ക്കു​ന്നി​ല്ല. പ്ര​ശ്ന​പ​രി​ഹാ​ര​ത്തി​നാ​യി മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ, ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി അ​ട​ക്ക​മു​ള്ള​വ​ർ അ​ടി​യ​ന്ത​ര​മാ​യി ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ല​ർ പ്ര​ശാ​ന്ത് രാ​ജു ആ​വ​ശ്യ​പ്പെ​ട്ടു.

വ​യോ​ജ​ന​ങ്ങ​ൾ​ക്ക് മ​രു​ന്നു​ക​ൾ എ​ത്തി​ച്ചു​ന​ൽ​കി​യി​രു​ന്ന ആ​ശാ പ്ര​വ​ർ​ത്ത​ക​ർ പി​ൻ​മാ​റി​യ​തും ബു​ദ്ധി​മു​ട്ട് സൃ​ഷ്ടി​ക്കു​ക​യാ​ണ്. നി​ല​വി​ൽ കൗ​ണ്‍​സി​ല​ർ​മാ​ർ നേ​രി​ട്ട് ഇ​ട​പെ​ട്ടാ​ണ് മ​രു​ന്നു​ക​ൾ ഇ​പ്പോ​ൾ വി​ത​ര​ണം ചെ​യ്യു​ന്ന​ത്.