ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ പീ​ഡി​യാ​ട്രി​ക് ഐ​സി​യു
Thursday, January 27, 2022 10:31 PM IST
ഇ​ടു​ക്കി: സെ​ൻ​ട്ര​ൽ വെ​യ​ർ​ഹൗ​സ് കോ​ർ​പ​റേ​ഷ​ന്‍റെ സി​എ​സ്ആ​ർ ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ സ​ജ്ജീ​ക​രി​ക്കു​ന്ന പീ​ഡി​യാ​ട്രി​ക് ഐ​സി​യു, കേ​ന്ദ്രീ​കൃ​ത ഓ​ക്സി​ജ​ൻ വി​ത​ര​ണ സം​വി​ധാ​നം എ​ന്നി​വ​യു​ടെ ഉ​ദ്ഘാ​ട​നം മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ നി​ർ​വ​ഹി​ച്ചു.

ഡ​യ​റ​ക്ട​ർ കെ.​ബി പ്ര​ദീ​പ് കു​മാ​ർ, കേ​ര​ള റീ​ജ​ണ​ൽ ഹെ​ഡ് ബി.​ആ​ർ. മ​നീ​ഷ്, ക​ണ്‍​സ​ൾ​ട്ട​ന്‍റ് വി. ​ഉ​ദ​യ​ഭാ​നു എ​ന്നി​വ​ർ​ചേ​ർ​ന്ന് സ​മ്മ​ത​പ​ത്രം മ​ന്ത്രി​ക്ക് കൈ​മാ​റി. കോ​വി​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​ണ് ക​ന്പ​നി ഇ​ത്ത​വ​ണ ലാ​ഭം ചെ​ല​വ​ഴി​ക്കു​ന്ന​തെ​ന്ന് ക​ണ്‍​സ​ൾ​ട്ട​ന്‍റ് പ​റ​ഞ്ഞു. കേ​ര​ള​ത്തി​ലൊ​ട്ടാ​കെ​യു​ള്ള തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ൽ ഒ​രു​കോ​ടി​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് ക​ന്പ​നി നി​ർ​വ​ഹി​ക്കു​ന്ന​ത്. ഏ​ഴു​ല​ക്ഷം രൂ​പ​യാ​ണ് ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ചെ​ല​വ​ഴി​ക്കു​ന്ന​ത്.