ആ​ശു​പ​ത്രി​ക​ളി​ല്‍ ജീ​വ​ന​ക്കാ​രെ നി​യ​മി​ക്ക​ണം: പി.​ജെ.​ജോ​സ​ഫ്
Thursday, January 27, 2022 10:31 PM IST
തൊ​ടു​പു​ഴ: കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ​തി​നാ​ല്‍ ആ​ശു​പ​ത്രി​ക​ളി​ല്‍ വേ​ണ്ട​ത്ര ജീ​വ​ന​ക്കാ​രെ അ​ടി​യ​ന്ത​ര​മാ​യി നി​യ​മി​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ ത​യാ​റാ​ക​ണ​മെ​ന്ന് പി.​ജെ.​ജോ​സ​ഫ് എം​എ​ല്‍​എ ആ​വ​ശ്യ​പ്പെ​ട്ടു. കോ​വി​ഡ് ബ്രി​ഗേ​ഡി​ലെ പി​രി​ച്ചുവി​ട്ട ജീ​വ​ന​ക്കാ​ര്‍​ക്കു പ​ക​രം ആ​ളെ നി​യ​മി​ക്ക​ണം. കോ​വി​ഡ് ബ്രി​ഗേ​ഡ് വ​ഴി നി​യ​മി​ച്ച ജീ​വ​ന​ക്കാ​രു​ടെ സേ​വ​നം പ്ര​യോ​ജ​ന​പ്പെ​ടു​ത്തി​യാ​ണ് ഒ​ന്നും ര​ണ്ടും ത​രം​ഗം അ​തി​ജീ​വി​ച്ച​ത്. മൂ​ന്നാം ത​രം​ഗ​ത്തി​ല്‍ വ്യാ​പ​നം രൂ​ക്ഷ​മാ​കു​മെ​ന്ന് നേ​ര​ത്തേത​ന്നെ മു​ന്ന​റി​യി​പ്പു​ണ്ടെ​ങ്കി​ലും ജീ​വ​ന​ക്കാ​രെ നി​യ​മി​ക്കാ​ന്‍ ആ​രോ​ഗ്യ വ​കു​പ്പ് ത​യാ​റാ​കാ​ത്ത​ത് ഖേ​ദ​ക​ര​മാ​ണ്. കോ​വി​ഡി​നെ നേ​രി​ടാ​ന്‍ ആ​ശു​പ​ത്രി​ക​ള്‍ സു​സ​ജ്ജം എ​ന്നു പ​റ​യു​മ്പോ​ഴും വേ​ണ്ട​ത്ര ജീ​വ​ന​ക്കാ​രി​ല്ലെ​ന്ന കാ​ര്യം ബ​ന്ധ​പ്പെ​ട്ട​വ​ര്‍ ക​ണ്ടി​ല്ലെ​ന്നു ന​ടി​ക്കു​ക​യാ​ണ്. അ​ടി​യ​ന്ത​ര​മാ​യി ജീ​വ​ന​ക്കാ​രെ നി​യ​മി​ച്ച് ചി​കി​ത്സാസൗ​ക​ര്യ​ങ്ങ​ള്‍ ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.