റ​ബ​ർ ക​ട കു​ത്തി​ത്തു​റ​ന്ന് 1200 കി​ലോ ഷീ​റ്റ് ക​വ​ർ​ന്നു
Thursday, January 27, 2022 10:31 PM IST
തൊ​ടു​പു​ഴ: റ​ബ​ർ ക​ട​യി​ൽ​നി​ന്നും 1200 കി​ലോ ഷീ​റ്റ് മോ​ഷ്ടി​ച്ചു. വെ​ട്ടി​മ​റ്റം ക​വ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന കെ.​സി. റ​ബേ​ഴ്സ് എ​ന്ന സ്ഥാ​പ​ന​ത്തി​ൽ​നി​ന്നാ​ണ് ഷീ​റ്റ് മോ​ഷ​ണം​പോ​യ​ത്. ക​ല​യ​ന്താ​നി കാ​നാ​പ​റ​ന്പി​ൽ ജോ​ർ​ജി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള​ള​താ​ണ് റ​ബ​ർ ക​ട.

ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് സം​ഭ​വം. രാ​വി​ലെ ഏ​ഴോ​ടെ​യാ​ണ് മോ​ഷ​ണ​വി​വ​രം പു​റ​ത്ത​റി​യു​ന്ന​ത്. സ്ഥാ​പ​ന​ത്തി​ന്‍റെ പി​ൻ​വാ​തി​ലു​ക​ൾ ത​ക​ർ​ത്താ​ണ് ക​വ​ർ​ച്ച​ക്കാ​ർ അ​ക​ത്ത് ക​യ​റി​യ​ത്. റ​ബ​ർ​ഷീ​റ്റി​ന് പു​റ​മേ അ​ല​മാ​ര​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന എ​ണ്ണാ​യി​ര​ത്തോ​ളം രൂ​പ​യും അ​പ​ഹ​രി​ച്ചു. സ്ഥാ​പ​ന​ത്തി​നു​ള്ളി​ൽ നാ​ശ​ന​ഷ്ട​ങ്ങ​ളും വ​രു​ത്തി​യി​ട്ടു​ണ്ട്. തൊ​ടു​പു​ഴ സി​ഐ വി.​സി. വി​ഷ്ണു കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം സ്ഥ​ല​ത്തെ​ത്തി തെ​ളി​വു​ക​ൾ ശേ​ഖ​രി​ച്ചു.

വെ​ട്ടി​മ​റ്റ​ത്ത് എ​ണ്ണ​പ്പ​ന തോ​ട്ട​ത്തി​നു സ​മീ​പം ഒ​റ്റ​പ്പെ​ട്ട പ്ര​ദേ​ശ​ത്താ​ണ് ക​ട പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ലോ​റി പോ​ലെ വ​ലി​യ വാ​ഹ​ന​മെ​ത്തി​ച്ചാ​ണ് മോ​ഷ്ടാ​ക്ക​ൾ ഇ​ത്ര​യ​ധി​കം റ​ബ​ർ ക​ട​ത്തി​ക്കൊ​ണ്ടു പോ​യ​തെ​ന്നാ​ണ് നി​ഗ​മ​നം. ര​ണ്ടി​ല​ധി​കം ആ​ളു​ക​ൾ മോ​ഷ​ണ​ത്തി​ൽ ഉ​ൾ​പ്പെ​ട്ട​താ​യും സം​ശ​യി​ക്കു​ന്നു. പ്ര​ദേ​ശ​ത്തേ​ക്കു​ള്ള സ്ഥാ​പ​ന​ങ്ങ​ളി​ൽ​നി​ന്നും വീ​ടു​ക​ളി​ൽ​നി​ന്നു​മു​ള്ള സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പോ​ലീ​സ് ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്. സം​ഭ​വ​മ​റി​ഞ്ഞ് വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രും ഡോ​ഗ് സ്്ക്വാ​ഡും സ്ഥ​ല​ത്തെ​ത്തി തെ​ളി​വു​ക​ൾ ശേ​ഖ​രി​ച്ചു. തൊ​ടു​പു​ഴ ഡി​വൈ​എ​സ്പി എ.​ജി. ലാ​ൽ ഉ​ൾ​പ്പെ​ടെ​യു​ള്ള ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രും സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.