മു​റി​യി​ൽ കു​ടു​ങ്ങി​യ കു​രു​ന്നി​നെ ഫ​യ​ർ​ഫോ​ഴ്സ് ര​ക്ഷ​പ്പെ​ടു​ത്തി
Thursday, January 27, 2022 10:31 PM IST
തൊ​ടു​പു​ഴ: ഫ്ളാ​റ്റി​ലെ ആ​റാം നി​ല​യി​ലെ മു​റി​യി​ൽ കു​ടു​ങ്ങി​യ ര​ണ്ടു​വ​യ​സു​കാ​രി​യെ ഫ​യ​ർ​ഫോ​ഴ്സ് ര​ക്ഷ​പ്പെ​ടു​ത്തി. ഒ​ള​മ​റ്റ​ത്തെ ഫ്ളാ​റ്റി​ൽ ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് 1.15ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം.

മു​റി​ക്കു​ള്ളി​ൽ ക​ളി​ക്കു​ക​യാ​യി​രു​ന്നു കു​ട്ടി. ഇ​തി​നി​ടെ വാ​തി​ല​ട​ച്ച് താ​ക്കോ​ൽ തി​രി​ച്ച​തോ​ടെ മു​റി​ക്കു​ള്ളി​ൽ അ​ക​പ്പെ​ടു​ക​യാ​യി​രു​ന്നു. ഫ്ളാ​റ്റി​ൽ കു​ട്ടി​യെു​ട മാ​താ​പി​താ​ക്ക​ൾ ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും വാ​തി​ൽ പു​റ​ത്തു​നി​ന്നും തു​റ​ക്കാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് ഇ​വ​ർ തൊ​ടു​പു​ഴ ഫ​യ​ർ​ഫോ​ഴ്സി​നെ വി​വ​ര​മ​റി​യി​ച്ചു. ഉ​ട​ൻ​ത​ന്നെ സ്ഥ​ല​ത്തെ​ത്തി​യ ഫ​യ​ർ​ഫോ​ഴ്സ് സം​ഘം വാ​തി​ലി​ന്‍റെ പൂ​ട്ട് പൊ​ളി​ച്ച് മു​റി തു​റ​ക്കു​ക​യാ​യി​രു​ന്നു.

സീ​നി​യ​ർ ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യു ഓ​ഫീ​സ​ർ ടി.​കെ. ജ​യ​റാ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഉ​ദ്യോ​ഗ​സ്ഥ​രാ​യ ബി​ൽ​സ് ജോ​ർ​ജ്, ഷി​ബി​ൻ ഗോ​പി, ആ​ർ. നി​തീ​ഷ്, എ​സ്.​ഒ. സു​ഭാ​ഷ്, ര​ഞ്ജി കൃ​ഷ്ണ​ൻ, വി. ​വി​ജി​ൻ എ​ന്നി​വ​രാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​ത്.