സ​ർ​വ​ക​ക്ഷി യോ​ഗം
Thursday, January 27, 2022 10:29 PM IST
അ​ടി​മാ​ലി: കോ​വി​ഡ് ആ​ശ​ങ്ക​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ രോ​ഗ​വ്യാ​പ​നം കു​റ​യ്ക്കു​ന്ന​തി​നും രോ​ഗ​ബാ​ധി​ത​രാ​യ​വ​ർ​ക്ക് തു​ട​ർ വൈ​ദ്യ​സ​ഹാ​യം എ​ത്തി​ക്കു​ന്ന​ത​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ളി​ൽ തീ​രു​മാ​നം കൈ​ക്കൊ​ള്ളു​വാ​നും അ​ടി​മാ​ലി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ സ​ർ​വ​ക​ക്ഷി യോ​ഗം ചേ​ർ​ന്നു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ലാ​യി​രു​ന്നു യോ​ഗം. വാ​ക്സി​നേ​ഷ​ൻ ഉൗ​ർ​ജി​ത​മാ​ക്കി​യ​താ​യി ആ​രോ​ഗ്യ​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു. ആ​ദ്യ ഡോ​സ് വാ​ക്സി​നേ​ഷ​ൻ 100 ശ​ത​മാ​ന​വും ര​ണ്ടാം ഡോ​സ് വാ​ക്സി​നേ​ഷ​ൻ 85 ശ​ത​മാ​ന​വും കു​ട്ടി​ക​ൾ​ക്കാ​യു​ള്ള വാ​ക്സി​നേ​ഷ​ൻ 87 ശ​ത​മാ​ന​വും പൂ​ർ​ത്തീ​ക​രി​ച്ചു. പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ൽ നി​ല​വി​ൽ 700നു ​മു​ക​ളി​ൽ രോ​ഗ​ബാ​ധി​ത​രു​ണ്ട്. റാ​പ്പി​ഡ് റെ​സ്പോ​ണ്‍​സ് ടീം ​അം​ഗ​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​ന​വും പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ൽ കാ​ര്യ​ക്ഷ​മ​മാ​ക്കും. ആ​ദി​വാ​സി മേ​ഖ​ല​ക​ളി​ലും രോ​ഗ​വ്യാ​പ​നം ത​ട​യാ​ൻ നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കും. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷേ​ർ​ളി മാ​ത്യു​ അ​ധ്യ​ക്ഷ​ത​ വഹിച്ചു.