കു​റ​ത്തി​ക്കുടി-​ആ​ന​ക്കു​ളം റോ​ഡ് വ​നം വ​കു​പ്പ് അ​ട​ച്ചു
Thursday, January 27, 2022 10:29 PM IST
അ​ടി​മാ​ലി: കു​റ​ത്തി​ക്ക​ടി ആ​ദി​വാ​സി കോ​ള​നി​വാ​സി​ക​ളും സ​മീ​പ​ത്താ​യി സ്ഥി​തി​ചെ​യ്യു​ന്ന നി​ര​വ​ധി ആ​ദി​വാ​സി ഉൗ​രു​നി​വാ​സി​ക​ളും ഉ​പ​യോ​ഗി​ച്ചു​വ​ന്നി​രു​ന്ന കു​റ​ത്തി​ക്ക​ടി -ആ​ന​ക്കു​ളം റോ​ഡ് വ​നം​വ​കു​പ്പ് അ​ധി​കൃ​ത​ർ അ​ട​ച്ചു. ഇ​തു​മൂ​ലം ഇ​വി​ടെ താ​മ​സി​ക്കു​ന്ന​വ​ർ 10 കി​ലോ​മീ​റ്റ​റോ​ളം ചു​റ്റി​സ​ഞ്ച​രി​ക്കേ​ണ്ട ഗ​തി​കേ​ടി​ലാ​യി.

ക​ല്ലാ​ർ -മാ​ങ്കു​ളം ആ​ന​ക്കു​ളം റോ​ഡ് വ​രു​ന്ന​തി​നു​മു​ന്പ് അ​ടി​മാ​ലി​യി​ൽ​നി​ന്നും മാ​ങ്കു​ളം, ആ​ന​ക്കു​ളം മേ​ഖ​ല​ക​ളി​ലെ താ​മ​സ​ക്കാ​രും ആ​ദി​വാ​സി​ക​ളും ദൈ​നം​ദി​ന ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി ഉ​പ​യോ​ഗി​ച്ചു​വ​ന്നി​രു​ന്ന പാ​ത​യാ​ണി​ത്.

കു​റ​ത്തി​ക്കു​ടി​യി​ൽ​നി​ന്ന് ആ​ന​ക്കു​ള​ത്തേ​ക്കു​ള്ള എ​ളു​പ്പ​വ​ഴി​യാ​ണി​ത്. ആ​ദി​വാ​സി​ക​ൾ തെ​ള്ളി, തേ​ൻ മു​ള​ക്, ഏ​ലം തു​ട​ങ്ങി​യ ഉ​ൽ​പ്പ​ന്ന​ങ്ങ​ൾ വി​ൽ​പ​ന ശാ​ല​ക​ളി​ലേ​ക്ക് കൊ​ണ്ടു​പോ​യി​രു​ന്ന​തും ഇ​തു​വ​ഴി​യാ​ണ്. ആ​ദി​വാ​സി സ​മൂ​ഹ​ത്തി​ന്‍റെ ആ​രാ​ധ​ന​മൂ​ർ​ത്തി​യാ​യ ആ​ന​ക്കു​ള​ത്തെ ക്ഷേ​ത്ര​ത്തി​ലേ​ക്കു​ള്ള പ്ര​ധാ​ന പാ​ത​യു​മാ​ണ്. ഉ​റി​യം​പെ​ട്ടി, വാ​രി​യം തു​ട​ങ്ങി കു​ട്ട​ന്പു​ഴ മേ​ഖ​ല​യി​ലെ ആ​ദി​വാ​സി ഉൗ​രു​ക​ളി​ലേ​ക്കും ഇ​തു​വ​ഴി എ​ത്താം.

അ​തേ​സ​മ​യം, റോ​ഡ് അ​ട​ച്ചു​പൂ​ട്ടി​യി​ട്ടി​ല്ല​ന്നും പു​റ​മെ നി​ന്നു​ള്ള​വ​ർ അ​ന​ധി​കൃ​ത​മാ​യി വ​ന​ത്തി​ൽ പ്ര​വേ​ശി​ക്കു​ന്ന​ത് ത​ട​യാ​ൻ റോ​ഡി​ൽ ക്രോ​സ് ബാ​ർ സ്ഥാ​പി​ച്ച് പ​രി​ശോ​ധ​ന ന​ട​ത്തു​ക മാ​ത്ര​മാ​ണ് ചെ​യ്യു​ന്ന​തെ​ന്നും അ​ടി​മാ​ലി ഫോ​റ​സ്റ്റ് റെ​യി​ഞ്ചോ​ഫീ​സ​ർ അ​റി​യി​ച്ചു.