കാ​ർ കൊ​ക്ക​യി​ലേ​ക്ക് മ​റി​ഞ്ഞ് യു​വാ​വ് മ​രി​ച്ചു
Thursday, January 27, 2022 10:29 PM IST
മൂ​ന്നാ​ർ: വി​നോ​ദ സ​ഞ്ചാ​ര​ത്തി​നെ​ത്തി​യ യു​വാ​വ് കാ​റ​പ​ക​ട​ത്തി​ൽ മ​രി​ച്ചു. ഗു​രു​വാ​യൂ​ർ പേ​ര​കം​പ​ള്ളി സ്വ​ദേ​ശി തെ​ക്കു​പു​ര​യ്ക്ക​ൽ വി​നോ​ദ് ഖ​ന്ന (46) ആ​ണ് മ​രി​ച്ച​ത്. ലോ​ക്കാ​ട് ഗ്യാ​പ്പി​നു സ​മീ​പം ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ചോ​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു മൂ​ന്നു​പേ​ർ നി​സാ​ര പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പ്പെ​ട്ടു.

ബു​ധ​നാ​ഴ്ച രാ​വി​ലെ മാ​ട്ടു​പ്പെ​ട്ടി സ​ന്ദ​ർ​ശി​ച്ച​ശേ​ഷം കൊ​ളു​ക്കു​മ​ല​യി​ലേ​ക്ക് പോ​കു​ന്ന വ​ഴി​യി​ലാ​യി​രു​ന്നു അ​പ​ക​ടം. 150 അ​ടി​യോ​ളം താ​ഴ്ച​യി​ൽ വീ​ണ കാ​ർ തേ​യി​ല​ക്കാ​ട്ടി​ൽ ത​ങ്ങി​നി​ന്നു. സം​ഭ​വ​സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്ന​വ​രാ​ണ് പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്. ദേ​വി​കു​ളം പോ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.