നി​ർ​ത്തി​യി​ട്ടി​രു​ന്ന കാ​റി​ൽ ബൈ​ക്കിടിച്ചു വി​ദ്യാ​ർ​ഥി മ​രി​ച്ചു
Tuesday, January 25, 2022 10:46 PM IST
നെ​ടു​ങ്ക​ണ്ടം: അ​മി​ത വേ​ഗ​ത​യി​ലെ​ത്തി​യ ബൈ​ക്ക് റോ​ഡ​രി​കി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന കാ​റി​ലി​ടി​ച്ച് ബൈ​ക്ക് ഓ​ടി​ച്ചി​രു​ന്ന വി​ദ്യാ​ർ​ഥി മ​രി​ച്ചു. നെ​ടു​ങ്ക​ണ്ടം ച​ക്ക​ക്കാ​നം ക​ല്ലും​കൂ​ട്ട​ത്തി​ൽ ജോ​യി​യു​ടെ മ​ക​ൻ സൂ​ര​ജ്(24) ആ​ണ് മ​രി​ച്ച​ത്. ചൊ​വ്വാ​ഴ്ച രാ​ത്രി ഒ​ന്നോ​ടെ നെ​ടു​ങ്ക​ണ്ടം കി​ഴ​ക്കേ​ക്ക​വ​ല​യി​ൽ പോ​ലീ​സ് സ്റ്റേ​ഷ​ന്‍റെ എ​തി​ർ​വ​ശ​ത്താ​യാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. ഗു​രു​ത​ര​മാ​യി പ​രിക്കേ​റ്റ സൂ​ര​ജ് ത​ൽ​ക്ഷ​ണം മ​രി​ക്കു​ക​യാ​യി​രു​ന്നു. സു​ഹൃ​ത്തി​ന്‍റെ വി​വാ​ഹ​ച്ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത് മ​ട​ങ്ങു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ട​മെ​ന്ന് നെ​ടു​ങ്ക​ണ്ടം പോ​ലീ​സ് പ​റ​ഞ്ഞു. എം​ജി യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ ബി​രു​ദ വി​ദ്യാ​ർ​ഥി​യാ​യി​രു​ന്നു. മ​റി​യാ​മ്മ​യാ​ണ് മാ​താ​വ്. ഡാ​ലി​യ ഏ​ക സ​ഹോ​ദ​രി​യാ​ണ്.സംസ്കാരം നടത്തി.