അ​യ്യ​പ്പ​ന്‍​കോ​വി​ല്‍ പ​ഞ്ചാ​യ​ത്തി​ല്‍ വീ​ണ്ടും സി​പി​ഐ അം​ഗം പ്ര​സി​ഡ​ന്‍റാ​യി
Tuesday, January 25, 2022 10:33 PM IST
ഉ​പ്പു​ത​റ: അ​യ്യ​പ്പ​ന്‍​കോ​വി​ല്‍ പ​ഞ്ചാ​യ​ത്തു പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന സി​പി​ഐ അം​ഗം രാ​ജി​വ​ച്ച ഒ​ഴി​വി​ലേ​ക്കു ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ സി​പി​ഐ​യു​ടെ ത​ന്നെ അം​ഗം വീ​ണ്ടും പ്ര​സി​ഡ​ന്‍റാ​യി. നി​ഷാ​മോ​ള്‍ ബി​നോ​ജാ​ണ് പു​തി​യ പ്ര​സി​ഡ​ന്‍റ്. അ​ഞ്ചി​നെ​തി​രെ ഏ​ഴു വോ​ട്ടു​ക​ള്‍​ക്ക് കോ​ണ്‍​ഗ്ര​സി​ലെ വി​ജ​യ​മ്മ ജോ​സ​ഫി​നെ​യാ​ണ് നി​ഷാ​മോ​ള്‍ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. ക​ട്ട​പ്പ​ന ഉ​പ​ജി​ല്ല വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ര്‍ ടോ​മി ഫി​ലി​പ്പ് മു​ഖ്യ വ​ര​ണാ​ധി​കാ​രി​യാ​യി​രു​ന്നു

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ണ്ടാ​യി​രു​ന്ന സി​പി​ഐ​യി​ലെ മി​നി​മോ​ള്‍ ന​ന്ദ​കു​മാ​ര്‍ രാ​ജി​വ​ച്ച ഒ​ഴി​വി​ലാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന​ത്. അ​യ്യ​പ്പ​ന്‍​കോ​വി​ല്‍ പ​ഞ്ചാ​യ​ത്തി​ല്‍ പ്ര​സി​ഡ​ന്‍റ് പ​ദ​വി വ​നി​ത സം​വ​ര​ണ​മാ​ണ്.

13 അം​ഗ ഭ​ര​ണ​സ​മി​തി​യി​ല്‍ സി​പി​എം - നാ​ല്, സി​പി​ഐ - മൂ​ന്ന്, കേ​ര​ള കോ​ണ്‍​ഗ്ര​സ് - എം - ​ഒ​ന്ന്, കോ​ണ്‍​ഗ്ര​സ് - അ​ഞ്ച് എ​ന്നി​ങ്ങ​നെ​യാ​യി​രു​ന്നു ക​ക്ഷി​നി​ല. എ​ല്‍​ഡി​എ​ഫ് ധാ​ര​ണ അ​നു​സ​രി​ച്ച് 22 മാ​സ​മാ​ണ് സി​പി​ഐ​ക്കു പ്ര​സി​ഡ​ന്‍റ് സ്ഥാ​നം. ഇ​ത് അ​നു​സ​രി​ച്ച് നി​ഷാ​മോ​ള്‍​ക്ക് 10 മാ​സം പ്ര​സി​ഡ​ന്‍റ് സ്ഥാ​നം ല​ഭി​ക്കും.