ധീ​ര​ജ് വ​ധം: നി​ഖി​ല്‍ പൈ​ലി​യു​മാ​യി വീ​ണ്ടും തെ​ളി​വെ​ടു​പ്പ് ന​ട​ത്തി
Tuesday, January 25, 2022 10:33 PM IST
ചെ​റു​തോ​ണി: ഇ​ടു​ക്കി എ​ന്‍​ജി​നി​യ​റിം​ഗ് കോ​ള​ജ് വി​ദ്യാ​ർ​ഥി ധീ​ര​ജ് രാ​ജേ​ന്ദ്ര​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ ഒ​ന്നാം പ്ര​തി നി​ഖി​ല്‍ പൈ​ലി​യു​മാ​യി അ​ന്വേ​ഷ​ണ​സം​ഘം വീ​ണ്ടും തെ​ളി​വെ​ടു​പ്പ് ആ​രം​ഭി​ച്ചു. ധീ​ര​ജി​ന്‍റെ കൊ​ല​പാ​ത​ക​ത്തി​ന് ഉ​പ​യോ​ഗി​ച്ച ക​ത്തി ക​ണ്ടെ​ത്തു​ന്ന​തി​നു​ള്ള തെ​ര​ച്ചി​ലാ​ണ് വീ​ണ്ടും ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്. കോ​ള​ജി​നു സ​മീ​പ​മു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് ക​ത്തി​ക്കു​വേ​ണ്ടി​യു​ള്ള തെ​ര​ച്ചി​ല്‍ ന​ട​ത്തു​ന്ന​ത്. ക​ഴി​ഞ്ഞ ര​ണ്ടു ദി​വ​സ​ങ്ങ​ളി​ല്‍ ഇ​ടു​ക്കി ക​ള​ക്ട​റേ​റ്റി​ന് സ​മീ​പം തെ​ര​ച്ചി​ല്‍ ന​ട​ത്തി​യി​രു​ന്നെ​ങ്കി​ലും ക​ത്തി ക​ണ്ടെ​ത്താ​നാ​യി​രു​ന്നി​ല്ല. ക​സ്റ്റ​ഡി കാ​ലാ​വ​ധി അ​വ​സാ​നി​പ്പി​ച്ച​തോ​ടെ പ്ര​തി​യെ തി​രി​കെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കു​ക​യാ​യി​രു​ന്നു. ഇ​ന്ന​ലെ​യാ​ണ് പ്ര​തി​യെ ഒ​രു ദി​വ​സ​ത്തേ​ക്ക് കോ​ട​തി വീ​ണ്ടും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ വി​ട്ട​ത്. പ്ര​തി ന​ല്‍​കി​യ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ക​ള​ക്ട​റേ​റ്റ് പ​രി​സ​ര​ത്തു​ള്ള വ​ന​പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ഇ​പ്പോ​ള്‍ എ​ന്‍​ജി​നി​യ​റിം​ഗ് കോ​ള​ജ് പ​രി​സ​ര​ത്താ​ണ് പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്. ഇ​ടു​ക്കി ഡോ​ഗ് സ്‌​ക്വാ​ഡി​ലെ ജെ​ന്നി എ​ന്ന നാ​യ​യെ ഉ​പ​യോ​ഗി​ച്ചും കാ​ട് വെ​ട്ടി​ത്തെ​ളി​ച്ചും മെ​റ്റ​ല്‍ ഡി​റ്റ​ക്ട​റും കാ​ന്ത​വും ഉ​പ​യോ​ഗി​ച്ചാ​ണ് പോ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്.