തോ​ട്ടി​ൽ വീ​ണ് ഗൃ​ഹ​നാ​ഥ​ൻ മ​രി​ച്ചു
Monday, January 24, 2022 10:40 PM IST
പീ​രു​മേ​ട്: കൈ​വ​രി​യി​ല്ലാ​ത്ത ക​ലു​ങ്കി​ൽ നി​ന്നു തോ​ട്ടി​ലേ​ക്ക് വീ​ണ് ഗൃ​ഹ​നാ​ഥ​ൻ മ​രി​ച്ചു. ഏ​ല​പ്പാ​റ കോ​ഴി​ക്കാ​നം എ​സ്റ്റേ​റ്റ് സ്വ​ദേ​ശി രാ​ജാ​മ​ണി (70) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ ടൈ​ഫോ​ഡ് എ​സ്റ്റേ​റ്റി​നു സ​മീ​പ​ത്തെ തോ​ട്ടി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ട​ത്.

ഞാ​യ​റാ​ഴ്ച വീ​ട്ടി​ൽ നി​ന്നു വി​വാ​ഹ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ പോ​യ രാ​ജ​മ​ണി രാ​ത്രി വീ​ട്ടി​ലെ​ത്തി​യി​രു​ന്നി​ല്ല. വി​വാ​ഹ വീ​ട്ടി​ൽ നി​ന്നും രാ​ത്രി സ്വ​ന്തം വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങി പോ​യി​രു​ന്നു എ​ന്നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ൾ പോ​ലീ​സി​ന് മൊ​ഴി ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ന​ട​ന്നു പോ​കു​ന്ന​തി​നി​ടെ കാ​ൽ വ​ഴു​തി വീ​ണ​താ​ണെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. ഫോ​റ​ൻ​സി​ക് വി​ദ​ഗ്ധ​ർ, ഡോ​ഗ് സ്ക്വാ​ഡ് എ​ന്നി​വ​ർ സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി പീ​രു​മേ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.