സു​വ​ർ​ണപ്ര​ഭ​യി​ൽ ഇ​ടു​ക്കി
Monday, January 24, 2022 10:16 PM IST
നി​ര​ന്ത​ര​മാ​യ സ​മ​ര​ങ്ങ​ളു​ടെ​യും സ​മ്മ​ർ​ദ​ങ്ങ​ളു​ടെ​യും പ​രി​ണി​ത ഫ​ല​മാ​യാ​ണ് 1972 ജ​നു​വ​രി 26നു ​ഇ​ടു​ക്കി ജി​ല്ല രൂ​പീ​കൃ​ത​മാ​കു​ന്ന​ത്. അ​ന്ന​ത്തെ റ​വ​ന്യു​മ​ന്ത്രി​യാ​യി​രു​ന്ന ബേ​ബി ജോ​ണാ​ണ് ഇ​ടു​ക്കി എ​ന്ന പേ​ര് നി​ർ​ദേ​ശി​ച്ച​ത്. കോ​ട്ട​യം ജി​ല്ല​യി​ലെ ഉ​ടു​ന്പ​ൻ​ചോ​ല, പീ​രു​മേ​ട്,ദേ​വി​കു​ളം താ​ലൂ​ക്കു​ക​ളും ജി​ല്ല​യി​ലെ തൊ​ടു​പു​ഴ താ​ലൂ​ക്കും (ക​ല്ലൂ​ർ​ക്കാ​ട്,മ​ഞ്ഞ​ള്ളൂ​ർ വി​ല്ലേ​ജു​ക​ൾ ഒ​ഴി​കെ) ചേ​ർ​ത്താ​ണ് കേ​ര​ള​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ജി​ല്ല​യാ​യ ഇ​ടു​ക്കി രൂ​പീ​ക​രി​ച്ച​ത്. ആ​ദ്യ​ത്തെ നാ​ലു​വ​ർ​ഷം കോ​ട്ട​യ​ത്താ​യി​രു​ന്നു ആ​സ്ഥാ​നം. ഡി.​ബാ​ബു പോ​ളാ​യി​രു​ന്നു ജി​ല്ല​യു​ടെ ആ​ദ്യ ക​ള​ക്ട​ർ.

സു​ഗ​ന്ധ​വ്യ​ഞ്ജ​ന​ങ്ങ​ളു​ടെ നാ​ടെ​ന്ന് അ​റി​യ​പ്പെ​ടു​ന്ന ഇ​ടു​ക്കി പു​രാ​ത​ന കാ​ലം മു​ത​ൽ വി​ദേ​ശി​ക​ളു​ടെ മ​നം ക​വ​ർ​ന്നി​രു​ന്നു. ഇ​വി​ടെ സ​മൃ​ദ്ധ​മാ​യി വി​ള​ഞ്ഞി​രു​ന്ന കു​രു​മു​ള​കും ഏ​ല​വും ഇ​ഞ്ചി​യും ക​റു​വ​പ​ട്ട​യു​മെ​ല്ലാം വി​ദേ​ശി​ക​ളെ ഹ​ഠാ​ദ​ക​ർ​ഷി​ച്ചു. പ്ര​കൃ​തി സൗ​ന്ദ​ര്യം കൊ​ണ്ട് ക​ണ്ടാ​ലും ക​ണ്ടാ​ലും മ​തി​വ​രാ​ത്ത ഭൂ​പ്ര​ദേ​ശം എ​ന്ന നി​ല​യി​ലും ജി​ല്ല​യു​ടെ സ്ഥാ​നം അ​ദ്വി​തീ​യ​മാ​ണ്.

ഏ​ഷ്യ​യി​ലെ ഏ​റ്റ​വും വ​ലി​യ​ ഭൂ​ഗ​ർ​ഭ ജ​ല വൈ​ദ്യു​തിനി​ല​യം സ്ഥി​തി ചെ​യ്യു​ന്ന മൂ​ല​മ​റ്റ​വും കാ​ണി​ക​ൾ​ക്ക് വി​സ്മ​യം സൃ​ഷ്ടി​ക്കു​ന്ന ഇ​ടു​ക്കി ആ​ർ​ച്ച് ഡാ​മും ത​ല ഉ​യ​ർ​ത്തി​നി​ൽ​ക്കാ​ൻ ഇ​ടു​ക്കി​യെ പ്രാ​പ്ത​മാ​ക്കു​ന്നു.

ക​ഴി​ഞ്ഞ 50 വ​ർ​ഷ​ത്തി​നി​ടെ കാ​ർ​ഷി​ക, ഗ​താ​ഗ​ത, ആ​രോ​ഗ്യ,വി​ദ്യാ​ഭ്യാ​സ, വാ​ർ​ത്താ​വി​നി​മ​യ രം​ഗ​ങ്ങ​ളി​ൽ ഏ​റെ ദൂ​രം മു​ന്നോ​ട്ടു​പോ​കാ​ൻ ജി​ല്ല​യ്ക്ക് ക​ഴി​ഞ്ഞി​ട്ടു​ണ്ടെ​ങ്കി​ലും വ്യ​വ​സാ​യ രം​ഗ​ത്ത് ജി​ല്ല ഇ​ന്നും ഏ​റെ പി​ന്നി​ലാ​ണ്.

ആ​രോ​ഗ്യ,വി​ദ്യാ​ഭ്യാ​സ രം​ഗ​ങ്ങ​ളി​ൽ ക്രൈ​സ്ത​വ സ​ഭ ന​ൽ​കി​യ സം​ഭാ​വ​ന​ക​ളാ​ണ് ജി​ല്ല​യു​ടെ പു​രോ​ഗ​തി​ക്ക് അ​ടി​ത്ത​റ പാ​കി​യ​ത്. 1977-നു ​മു​ന്പ് കു​ടി​യേ​റ്റം ന​ട​ത്തി​യ ആ​യി​ര​ക്ക​ണ​ക്കി​നു ക​ർ​ഷ​ക​ർ​ക്ക് പ​ട്ട​യം ഇ​ന്നും കി​ട്ടാ​ക്ക​നി​യാ​യി മാ​റു​ന്പോ​ൾ അ​ത് ജി​ല്ല​യു​ടെ ആ​ത്മ നൊ​ന്പ​ര​മാ​യി നി​ല​നി​ൽ​ക്കു​ക​യാ​ണ്. ചു​രു​ളി,കീ​രി​ത്തോ​ട് ഉ​ൾ​പ്പെ​ടെ​യു​ള്ള മേ​ഖ​ല​ക​ളി​ൽ കു​ടി​യി​റ​ക്ക് ഉ​ണ്ടാ​യ​പ്പോ​ൾ അ​തി​നെ​തി​രെ ക​ർ​ഷ​ക​രു​ടെ ജി​ഹ്വ​യാ​യി നി​ല​കൊ​ണ്ട​ത് ദീ​പി​ക ദി​ന​പ​ത്ര​മാ​യി​രു​ന്നു. ജി​ല്ല​യു​ടെ വി​ക​സ​ന​ത്തി​നാ​യു​ള്ള പോ​രാ​ട്ടം ദീ​പി​ക ഇ​ന്നും തു​ട​രു​ക​യാ​ണ്.​

സ​ങ്കീ​ർ​ണ​മാ​യ ഭൂപ്ര​ശ്ന​ങ്ങ​ൾ അ​ന്നു​മു​ത​ൽ ഇ​ന്നു​വ​രെ മ​ല​യോ​ര ജ​ന​ത​യു​ടെ ഉ​റ​ക്കം കെ​ടു​ത്തു​ക​യാ​ണ്. മ​ണ്ണി​ടി​ച്ചി​ൽ, ഉ​രു​ൾ​പ്പൊ​ട്ട​ൽ, വെ​ള്ള​പ്പൊ​ക്കം എ​ന്നി​വ സൃ​ഷ്ടി​ക്കു​ന്ന കെ​ടു​തി​ക​ളും ഇ​ടു​ക്കി ജി​ല്ല​യു​ടെ നോ​വും നൊ​ന്പ​ര​വു​മാ​യി നി​ല​കൊ​ള്ളു​ന്ന​തി​നൊ​പ്പം ഡെ​മോ​ക്ലീ​സി​ന്‍റെ വാ​ൾ പോ​ലെ മു​ല്ല​പ്പെ​രി​യാ​ർ ഉ​യ​ർ​ത്തു​ന്ന ഭീ​ഷ​ണി​യും മ​ല​യോ​ര ജ​ന​ത​യ്ക്ക് ഇ​ന്നും നെ​രി​പ്പോ​ടാ​യി മാ​റു​ക​യാ​ണ്.

മ​ഞ്ഞു​രു​കാ​തെ ഭൂ​പ്ര​ശ്നം

സു​വ​ർ​ണ ജൂ​ബി​ലി നി​റ​വി​ലെ​ത്തി​യി​ട്ടും ഇ​ടു​ക്കി ജി​ല്ല​യി​ലെ ഭൂ ​പ്ര​ശ്ന​ങ്ങ​ൾ അ​ഴി​യാ​കു​രു​ക്കാ​യി മാ​റു​ക​യാ​ണ്. ക​ഴി​ഞ്ഞ ര​ണ്ടു​പ​തി​റ്റാ​ണ്ടി​നി​ടെ 80,000 -ത്തോ​ളം പ​ട്ട​യ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തി​ട്ടു​ണ്ടെ​ങ്കി​ലും ഇ​നി​യും അ​ര​ല​ക്ഷ​ത്തി​ലേ​റെ​പ്പേ​ർ​ക്ക് പ​ട്ട​യം ല​ഭി​ക്കാ​നു​ണ്ടെ​ന്ന​ത് സു​വ​ർ​ണ ജൂ​ബി​ലി​യു​ടെ ശോ​ഭ കെ​ടു​ത്തു​ന്നു. പു​തു​താ​യി ഉ​യ​ർ​ന്നു​വ​രു​ന്ന ഭൂ​പ്ര​ശ്ന​ങ്ങ​ളും ഇ​തേത്തു​ട​ർ​ന്നു​ണ്ടാ​കു​ന്ന കോ​ട​തി വ്യ​വ​ഹാ​ര​ങ്ങ​ളു​മെ​ല്ലാം കു​ടി​യേ​റ്റജ​ന​ത​യെ വ​രി​ഞ്ഞു​മു​റു​ക്കു​ക​യാ​ണ്.
സ്വാ​ർ​ത്ഥ താ​ത്പ​ര്യ​ങ്ങ​ൾ​ക്കു വേ​ണ്ടി സാ​ധാ​ര​ണ​ക്കാ​രെ ബ​ലി​യാ​ടാ​ക്കു​ന്ന രാ​ഷ്്‌ട്രീയ​പാ​ർ​ട്ടി​ക​ളും ക​പ​ട പ​രി​സ്ഥി​തി വാ​ദി​ക​ൾ ഉ​യ​ർ​ത്തു​ന്ന ബാ​ലി​ശ​മാ​യ വാ​ദ​ങ്ങ​ളും പ​ട്ട​യ​മെ​ന്ന ക​ർ​ഷ​ക സ്വ​പ്ന​ത്തി​ൻ​മേ​ൽ ക​രി​നി​ഴ​ൽ വീ​ഴ്ത്തു​ക​യാ​ണ്. വ​നം​വ​കു​പ്പും റ​വ​ന്യു​വ​കു​പ്പും ചേ​ർ​ന്ന് സം​യു​ക്ത വെ​രി​ഫി​ക്കേ​ഷ​ൻ ന​ട​ത്തി​യ ഭൂ​മി​ക്കു​പോ​ലും പ​ട്ട​യം ന​ൽ​കാ​നാ​യി​ട്ടി​ല്ല.

വാ​ത്തി​ക്കു​ടി പ​ഞ്ചാ​യ​ത്തി​ലെ ര​ണ്ടാ​യി​ര​ത്തോ​ളം ക​ർ​ഷ​ക​ർ​ക്കു പ​ട്ട​യം ല​ഭി​ക്കാ​ൻ ത​ട​സ​മാ​യി നി​ൽ​ക്കു​ന്ന​തു ലാ​ൻ​ഡ് ര​ജി​സ്റ്റ​റി​ൽ ഏ​ലം കൃ​ഷി​യെ​ന്നു ഉ​ദ്യോ​ഗ​സ്ഥ​ർ തെ​റ്റാ​യി രേ​ഖ​പ്പെ​ടു​ത്തി​യ​തു​മൂ​ല​മാ​ണ്. ഇ​തൊ​രു ഉ​ദാ​ഹ​ര​ണം മാ​ത്ര​മാ​ണ്. സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്കു​ണ്ടാ​യ പി​ഴ​വു​മൂ​ലം പ​ട്ട​യം ല​ഭി​ക്കാ​ത്ത​വ​രും ഏ​റെ​യാ​ണ്.

സു​വ​ർ​ണ​ജൂ​ബി​ലി വ​ർ​ഷ​ത്തി​ൽ ഭൂ​പ്ര​ശ്നം ജി​ല്ല​യി​ലെ മു​ഖ്യ​വി​ഷ​യ​മാ​യി ഏ​റ്റെ​ടു​ത്ത് ഇ​വ സ​മ​യ​ബ​ന്ധി​ത​മാ​യി പ​രി​ഹ​രി​ക്കാ​ൻ ന​ട​പ​ടി​യു​ണ്ടാ​കേ​ണ്ട​ത് അ​നി​വാ​ര്യ​മാ​ണ്. ഇ​തി​നാ​യി 1964-ലെ​യും 1993-ലെ​യും ഭൂ ​പ​തി​വ് ച​ട്ട​ങ്ങ​ളി​ൽ ഭേ​ദ​ഗ​തി വ​രു​ത്തു​ക​യാ​ണ് സ​ർ​ക്കാ​ർ പ്രാ​ഥ​മി​ക​മാ​യി ചെ​യ്യേ​ണ്ട​ത്.

വ​ന്യ​മൃ​ഗ​ശ​ല്യ​ത്തി​ൽ പ​ക​ച്ച്

കൃ​ഷി പ്ര​ധാ​ന തൊ​ഴി​ലാ​യി സ്വീ​ക​രി​ച്ച​വ​രാ​ണ് ജി​ല്ല​യി​ലെ ഭൂ​രി​ഭാ​ഗം പേ​രും. സ​ർ​ക്കാ​ർ പ​തി​ച്ചു ന​ൽ​കി​യ ഭൂ​മി​യി​ൽ കു​ടി​യേ​റി​യ​വ​രാ​ണ് ഇ​വ​ർ. ക​ന്നി​മ​ണ്ണി​ൽ വി​യ​ർ​പ്പൊ​ഴു​ക്കി പൊ​ന്നു വി​ള​യി​ച്ച് അ​വ​ർ ജീ​വി​തം മു​ന്നോ​ട്ടു നീ​ക്കി. എന്നാ​ൽ വ​ന്യ​മൃ​ഗ​ങ്ങ​ൾ കാ​ടു​വി​ട്ട് നാ​ട്ടി​ലേ​ക്കി​റ​ങ്ങി​യ​തോ​ടെ നാ​ടു​വി​ടേ​ണ്ട സ്ഥി​തി​യി​ലാ​യി കു​ടി​യേ​റ്റജ​ന​ത.

കാ​ട്ടാ​ന, കാ​ട്ടു​പോ​ത്ത്, കാ​ട്ടു​പ​ന്നി, കു​ര​ങ്ങ്, പു​ലി, മു​ള്ള​ൻ​പ​ന്നി തു​ട​ങ്ങി​യ​വ​യാ​ണ് കൃ​ഷി​യി​ട​ങ്ങ​ൾ വ്യാ​പ​ക​മാ​യി ന​ശി​പ്പി​ക്കു​ന്ന​ത്. നി​ര​വ​ധി വീ​ടു​ക​ളും ഏ​ക്ക​ർ​ക​ണ​ക്കി​നു കൃ​ഷി​യി​ട​ങ്ങ​ളും ഇ​തി​നോ​ട​കം ന​ശി​പ്പി​ച്ചു​ക​ഴി​ഞ്ഞു. കി​ട​പ്പാ​ടം ന​ഷ്ട​പ്പെ​ട്ട പ​ല​രും ഇ​പ്പോ​ൾ വാ​ട​ക വീ​ടു​ക​ളി​ലും ബ​ന്ധു​വീ​ടു​ക​ളി​ലു​മാ​ണ് ക​ഴി​യു​ന്ന​ത്.​ആ​ന​യി​റ​ങ്ക​ൽ, ചി​ന്ന​ക്ക​നാ​ൽ മേ​ഖ​ല​ക​ളി​ൽ മാ​ത്രം 40 പേ​രു​ടെ ജീ​വ​നാ​ണ് കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തി​ൽ ന​ഷ്ട​മാ​യ​ത്. കാ​ട്ടാ​നശ​ല്യം മൂ​ലം 2004-ൽ ​ചി​ന്ന​ക്ക​നാ​ൽ 301 കോ​ള​നി​യി​ൽ കു​ടി​യി​രു​ത്തി​യ​വ​രി​ൽ ഭൂ​രി​ഭാ​ഗം പേ​രും സ്ഥ​ല​വും വീ​ടും ഉ​പേ​ക്ഷി​ച്ചു മ​റ്റി​ട​ങ്ങ​ളി​ലേ​ക്കു പോ​യി. മാ​ങ്കു​ളം, മ​റ​യൂ​ർ, വ​ട്ട​വ​ട, ഇ​ട​മ​ല​ക്കു​ടി, മൂ​ന്നാ​ർ, ശാ​ന്ത​ന്പാ​റ, ഉ​ടു​ന്പ​ൻ​ചോ​ല, ഉ​പ്പു​ത​റ എ​ന്നി​വി​ട​ങ്ങ​ളി​ലെ​ല്ലാം നാ​ൾ​ക്കു​നാ​ൾ വ​ന്യ​മൃ​ഗ​ശ​ല്യം വ​ർ​ധി​ച്ചു​വ​രി​ക​യാ​ണ്.​

അ​റ​ക്കു​ളം ആ​ശ്ര​മം പ്ര​ദേ​ശ​ത്ത് കാ​ട്ടു​പ​ന്നി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ക​ഴി​ഞ്ഞ​ദി​വ​സം ഒ​രാ​ൾക്ക് പ​രി​ക്കേ​റ്റി​രു​ന്നു. വ​ന്യ​മൃ​ഗ ശ​ല്യ​ത്തി​ന് ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണാ​ൻ അ​ധി​കൃ​ത​ർ ത​യാ​റാ​യി​ല്ലെ​ങ്കി​ൽ മ​ല​യോ​ര ജ​ന​ത​യു​ടെ ജീ​വി​തം ദു​രി​ത​പൂ​ർ​ണ​മാ​കും. ജ​ന​വാ​സ മേ​ഖ​ല​യി​ലേ​ക്ക് വ​ന്യ​മൃ​ഗ​ങ്ങ​ൾ ക​ട​ന്നുക​യ​റു​ന്ന​ത് ത​ട​യാ​നും സം​ര​ക്ഷ​ണം ഉ​റ​പ്പു​വ​രു​ത്താ​നും കേ​ന്ദ്ര​സ​ർ​ക്കാ​ർ കൃ​ത്യ​മാ​യി ഫ​ണ്ട് ന​ൽ​കി​യി​ട്ടും പ​ദ്ധ​തി​ക​ൾ ഫ​ല​പ്ര​ദ​മാ​യി ന​ട​പ്പി​ലാ​ക്കാ​ൻ വ​നം​വ​കു​പ്പ് ത​യാ​റാ​കാ​ത്ത​താ​ണ് നി​ല​വി​ൽ പ്ര​ശ്നം രൂ​ക്ഷ​മാ​കാ​ൻ കാ​ര​ണം.​

പ്രോജ​ക്ട് എ​ല​ഫ​ന്‍റ്, പ്രൊ​ജ​ക്ട് ടൈ​ഗ​ർ, ഡെ​വ​ല​പ്മെ​ന്‍റ് ഓ​ഫ് വൈ​ൽ​ഡ് ലൈ​ഫ് ഹാ​ബി​റ്റാ​റ്റ് എ​ന്നീ പ​ദ്ധ​തി​ക​ളി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് ഫ​ണ്ട​നു​വ​ദി​ക്കു​ന്ന​ത്. ചെ​ല​വി​ന്‍റെ 60 ശ​ത​മാ​നം കേ​ന്ദ്ര​വും, 40 ശ​ത​മാ​നം സം​സ്ഥാ​ന​വു​മാ​ണ് വ​ഹി​ക്കേ​ണ്ട​ത്. വ​നാ​തി​ർ​ത്തി​ക​ൾ, സൗ​രോ​ർ​ജ വേ​ലി, റെ​യി​ൽ വേ​ലി, കി​ട​ങ്ങു​ക​ൾ എ​ന്നി​വ നി​ർ​മി​ക്കാ​നാ​ണ് ഈ ​ഫ​ണ്ട് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. വ​ന​ത്തി​നു​ള്ളി​ൽ മൃ​ഗ​ങ്ങ​ൾ​ക്ക് തീ​റ്റ​യും വെ​ള്ള​വും ല​ഭ്യ​മാ​ക്കാ​ൻ വേ​ണ്ട പ​ദ്ധ​തി​ക​ളും ന​ട​പ്പാ​ക്ക​ണം. വ​ന്യ​മൃ​ഗ ആ​ക്ര​മ​ണ​ങ്ങ​ളെ സം​ബ​ന്ധി​ച്ചും ര​ക്ഷാ​ന​ട​പ​ടി​ക​ളെ​ക്കു​റി​ച്ചും ജ​ന​ങ്ങ​ൾ​ക്ക് അ​വ​ബോ​ധം ന​ൽ​കു​ക​യും വേ​ണം.

എ​ന്നാ​ൽ ഇ​തൊ​ന്നും ഫ​ല​പ്ര​ഥ​മാ​യി ന​ട​പ്പാ​ക്കാ​ൻ ക​ഴി​യാ​ത്ത​താ​ണ് മ​ല​യോ​ര ജ​ന​ത ഇ​ന്ന​നു​ഭ​വി​ക്കു​ന്ന തീ​രാ​ദു​രി​ത​ത്തി​നു​കാ​ര​ണം. ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​കു​ന്ന​വ​ർ​ക്ക് അ​ർ​ഹ​മാ​യ ന​ഷ്ട​പ​രി​ഹാ​രം യ​ഥാ​സ​മ​യം ന​ൽ​കാ​നും സം​വി​ധാ​നം ഉ​ണ്ടാ​യേ മ​തി​യാ​കൂ.

കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​വും വി​ല​യി​ടി​വും

കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നം മൂ​ലം കാ​ർ​ഷി​ക​മേ​ഖ​ല​യ്ക്കു​ണ്ടാ​യ ത​ക​ർ​ച്ച ജി​ല്ല​യു​ടെ സ​ന്പ​ദ്ഘ​ട​ന​യ്ക്ക് ക​ന​ത്ത ആ​ഘാ​ത​മാ​ണ് സൃ​ഷ്ടി​ച്ച​ത്. പ്ര​ള​യം, മ​ണ്ണി​ടി​ച്ചി​ൽ, അ​തി​തീ​വ്ര​മ​ഴ എ​ന്നി​വ​യെ​ല്ലാം സ​മീ​പ​നാ​ളു​ക​ളി​ൽ പ​തി​വാ​യ​തോ​ടെ കാ​ർ​ഷി​ക മേ​ഖ​ല ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ലൂ​ടെ​യാ​ണ് ക​ട​ന്നു​പോ​കു​ന്ന​ത്. കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നംമൂ​ലം കു​ടി​വെ​ള്ള സ്രോ​ത​സു​ക​ളും നീ​ർ​ത്ത​ട​ങ്ങ​ളും വ​റ്റി​വ​ര​ളു​ന്ന​തി​നും കാ​ര​ണ​മാ​കു​ന്നു​ണ്ട്.

ഇ​തി​നു പു​റ​മേ കാ​ർ​ഷി​ക വി​ള​ക​ൾ​ക്ക് വി​ല​യി​ടി​വു​കൂ​ടി​യാ​യ​തോ​ടെ ക​ർ​ഷ​ക​ർ ന​ട്ടം തി​രി​യു​ക​യാ​ണ്.​റ​ബ​ർ, ഏ​ലം, കു​രു​മു​ള​ക്, കാ​പ്പി, കൊ​ക്കോ, ജാ​തി, ഇ​ഞ്ചി, മ​ഞ്ഞ​ൾ തു​ട​ങ്ങി​യ വി​ള​ക​ൾ​ക്കെ​ല്ലാം മു​ന്പെ​ങ്ങു​മി​ല്ലാ​ത്ത വി​ല​യി​ടി​വാ​ണ് ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. വി​ല​യി​ടി​വി​നു പു​റ​മേ കീ​ട​ബാ​ധ​യും കൂ​ടി​യാ​യ​പ്പോ​ൾ പി​ടി​ച്ചു​നി​ൽ​ക്കാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യി​ലാ​യി ക​ർ​ഷ​ക​ർ.

ഓ​രോ വി​ള​ക​ൾ​ക്കും താ​ങ്ങു​വി​ല​യും ഇ​ൻ​ഷു​റ​ൻ​സ് പ​ദ്ധ​തി​ക​ളും പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും ഇ​തൊ​ന്നും ക​ർ​ഷ​ക​ർ​ക്ക് വേ​ണ്ട​ത്ര പ്ര​യോ​ജ​നം ചെ​യ്യാ​ത്ത അ​വ​സ്ഥ​യാ​ണ്. ഗു​ണ​മേ​ന്മയേ​റി​യ വി​ത്തു​ക​ൾ ക​ർ​ഷ​ക​രി​ൽ എ​ത്തി​ക്കു​ന്ന​തി​നോ ആ​ധു​നി​ക കൃ​ഷി വി​ജ്ഞാ​നീ​യം കൃ​ഷി​ക്കാ​ർ​ക്ക് ന​ൽ​കു​ന്ന​തി​നോ കൃ​ഷി വ​കു​പ്പി​ന് ക​ഴി​യാ​ത്ത​തും ക​ർ​ഷ​ക​ർ​ക്ക് തി​രി​ച്ച​ടി​യാ​യി മാ​റു​ക​യാ​ണ്.

പ​ച്ച​പ്പു​ണ്ട്; പ​ച്ച​പി​ടി​ക്കാ​തെ ടൂ​റി​സം

പ്ര​കൃ​തി​സൗ​ന്ദ​ര്യ​ത്താ​ൽ അ​നു​ഗ്ര​ഹീ​ത​മാ​ണ് ജി​ല്ല. പ​ക്ഷേ അ​തി​ന്‍റെ അ​ന​ന്ത സാ​ധ്യ​ത​ക​ൾ ചൂ​ഷ​ണം ചെ​യ്യാ​ൻ ഇ​നി​യും ന​മു​ക്കു ക​ഴി​ഞ്ഞി​ട്ടി​ല്ല. ചെ​റു​തും​വ​ലു​തു​മാ​യ നൂറോളം വി​നോ​ദ സ​ഞ്ചാ​ര​കേ​ന്ദ്ര​ങ്ങ​ളാ​ണ് ജി​ല്ല​യി​ലു​ള്ള​ത്.​ഈ മേ​ഖ​ല​യെ ആ​ശ്ര​യി​ച്ചു ക​ഴി​യു​ന്ന നി​ര​വ​ധി​പ്പേ​രാ​ണു​ള്ള​ത്. ടൂ​റി​സ​ത്തി​നു മു​ഖ്യ​പ​രി​ഗ​ണ​ന ന​ൽ​കി ദീ​ർ​ഘ​വീ​ക്ഷ​ണ​ത്തോ​ടെ പ​ദ്ധ​തി​ക​ൾ ത​യാ​റാ​ക്കി​യാ​ൽ ജി​ല്ല​യു​ടെ വ​ള​ർ​ച്ച​യു​ടെ ഗ​തി​വേ​ഗം വ​ർ​ധി​ക്കു​ക​യും തൊ​ഴി​ൽ സാ​ധ്യ​ത​ക​ൾ ഉ​ണ്ടാ​കു​ക​യും ചെ​യ്യും.

മൂ​ന്നാ​ർ, തേ​ക്ക​ടി, വാ​ഗ​മ​ണ്‍, ഇ​ര​വി​കു​ളം എ​ന്നി​വി​ട​ങ്ങ​ളി​ൽ സ്വ​ദേ​ശി​ക​ളും വി​ദേ​ശി​ക​ളു​മാ​യ ആ​യി​ര​ക്ക​ണ​ക്കി​നു സ​ഞ്ചാ​രി​ക​ളാ​ണ് എ​ത്തു​ന്ന​ത്. എ​ന്നാ​ൽ ആ​വ​ശ്യ​മാ​യ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ ഇ​വി​ടെ ഒ​രു​ക്കു​ന്ന​തി​ൽ അ​ധി​കൃ​ത​ർ പ​രാ​ജ​യ​പ്പെ​ടു​ക​യാ​ണ്. ഗ​താ​ഗ​ത സൗ​ക​ര്യ​ങ്ങ​ളു​ടെ അ​പ​ര്യാ​പ്ത​ത​യാ​ണ് ഏ​റ്റ​വും വ​ലി​യ ദു​രി​തം. ഇ​ടു​ങ്ങി​യ​തും പൊ​ട്ടി​പ്പൊ​ളി​ഞ്ഞ​തു​മാ​യ റോ​ഡു​ക​ളും ഗ​താ​ഗ​തക്കു​രു​ക്കും സ​ഞ്ചാ​രി​ക​ളു​ടെ മ​നം​മ​ടു​പ്പി​ക്കു​ക​യാ​ണ്. കു​രു​ക്കി​ൽ​പ്പെ​ട്ട മ​ണി​ക്കൂ​റു​ക​ളോ​ളം പെ​രു​വ​ഴി​യി​ൽ കി​ട​ക്കേ​ണ്ട അ​വ​സ്ഥ​യു​മു​ണ്ട്.

ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ലും മ​റ്റ് പൊ​തു അ​വ​ധി ദി​വ​സ​ങ്ങ​ളി​ലും കൂ​ടു​ത​ലാ​യി എ​ത്തു​ന്ന സ​ഞ്ചാ​രി​ക​ളെ ഉ​ൾ​ക്കൊ​ള്ളാ​നു​ള്ള സൗ​ക​ര്യ​ങ്ങ​ൾ ഇ​നി​യും ഒ​രു​ക്കാ​നാ​കാ​ത്ത​തു വ​ലി​യ വീ​ഴ്ച​യാ​ണ്. മ​ഹാ​പ്ര​ള​യ​മു​ണ്ടാ​യ 2018നു ​തൊ​ട്ടു മു​ന്പു​ള്ള ശൈ​ത്യ​കാ​ല സീ​സ​ണാ​യ ഡി​സം​ബ​ർ, ജ​നു​വ​രി മാ​സ​ങ്ങ​ളി​ൽ മാ​ത്രം ര​ണ്ടു​ല​ക്ഷ​ത്തോ​ളം പേ​ർ മൂ​ന്നാ​ർ സ​ന്ദ​ർ​ശി​ച്ചു​വെ​ന്നാ​ണ് ക​ണ​ക്ക്. എ​ന്നാ​ൽ ക​ഴി​ഞ്ഞ ഡി​സം​ബ​റി​ൽ 50,000 പേ​ർ​മാ​ത്ര​മാ​ണ് എ​ത്തി​യ​ത്. ഇ​തു ജി​ല്ല​യി​ലെ ടൂ​റി​സം മേ​ഖ​ല​യു​ടെ ത​ക​ർ​ച്ച​യി​ലേ​ക്കാ​ണ് വി​ര​ൽ​ചൂ​ണ്ടു​ന്ന​ത്.

സ​ഞ്ചാ​രി​ക​ളെ ആ​ക​ർ​ഷി​ക്കാ​ൻ ക​ഴി​യു​ന്ന ടൂ​റി​സം പാ​ക്കേ​ജു​ക​ളും സൗ​ക​ര്യ​ങ്ങ​ളും ഒ​രു​ക്കാ​നാ​യാ​ൽ ഈ ​രം​ഗ​ത്ത് മു​ന്നേ​റാ​നാ​കും. മൂ​ന്നാ​ർ, തേ​ക്ക​ടി എ​ന്നി​വി​ട​ങ്ങ​ളി​ലെ​ല്ലാം ത​രി​ശാ​യി കി​ട​ക്കു​ന്ന റ​വ​ന്യൂ​ഭൂ​മി ഉ​ണ്ടെ​ങ്കി​ലും ഇ​ത് അ​ടി​സ്ഥാ​നവി​ക​സ​ന​ത്തി​ന് ഉ​പ​യോ​ഗി​ക്കാ​ൻ ക​ഴി​യാ​ത്ത​ത് അ​ധി​കൃ​ത​രു​ടെ ഇ​ച്ഛാ​ശ​ക്തി​യി​ല്ലാ​യ്മ മൂ​ല​മാ​ണ്.

തേ​ക്ക​ടി​യെ ആ​ശ്ര​യി​ച്ചാ​ണ് കു​മ​ളി ടൗ​ണും ഇ​വി​ടു​ത്തെ നൂ​റു​ക​ണ​ക്കി​നു വ്യാ​പാ​രി​ക​ൾ, റി​സോ​ർ​ട്ട് ഉ​ട​മ​ക​ൾ,ഹോ​ട്ട​ൽ ഉ​ട​മ​ക​ൾ, ടാ​ക്സി ജീ​വ​ന​ക്കാ​ർ തു​ട​ങ്ങി​യ വി​ഭാ​ഗ​ങ്ങ​ൾ ക​ഴി​ഞ്ഞു​വ​രു​ന്ന​ത്. വ​നം​വ​കു​പ്പി​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ലാ​ണ് തേ​ക്ക​ടി വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്രം പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. അ​തി​നാ​ൽത​ന്നെ ഒ​ട്ടേ​റെ പ​രി​മി​തി​ക​ളും ഇ​വി​ടെ​യു​ണ്ട്.

പാ​ൽ ഉ​ത്പാ​ദ​ന​ത്തി​ൽ
ജി​ല്ല​യ്ക്ക് നേ​ട്ടം

പാ​ൽ ഉ​ത്പാ​ദ​ന​ത്തി​ൽ എ​ന്നും മു​ൻ​പ​ന്തി​യി​ലാ​ണ് ജി​ല്ല.2021 ഡി​സം​ബ​ർ 31ലെ ​ക്ഷീ​ര വി​ക​സ​ന വ​കു​പ്പി​ന്‍റെ ക​ണ​ക്ക​നു​സ​രി​ച്ച് ജി​ല്ല​യി​ൽ 1,87,000 ലി​റ്റ​റാ​ണ് പ്ര​തി​ദി​ന ഉ​ത്പാ​ദ​നം. ജി​ല്ല​യി​ൽ മി​ൽ​മ​യ്ക്കു മാ​ത്രം 192 ക്ഷീ​ര സം​ഘ​ങ്ങ​ളാ​ണു​ള്ള​ത്. ഈ ​സം​ഘ​ങ്ങ​ളി​ൽ അ​ള​ക്കു​ന്ന പാ​ലി​ന്‍റെ അ​ള​വാ​ണി​ത്. മി​ൽ​മ​യ്ക്കു പു​റ​മെ മ​റ്റു​സ്വ​കാ​ര്യ പാ​ൽ​സം​ഭ​ര​ണ ഏ​ജ​ൻ​സി​ക​ളും പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. ഇ​വ​ർ സം​ഭ​രി​ക്കു​ന്ന​തു​കൂ​ടി ഉ​ൾ​പ്പെ​ടു​ത്തി​യാ​ൽ മൂ​ന്നു​ല​ക്ഷം ലി​റ്റ​ർ പാ​ലെ​ങ്കി​ലും പ്ര​തി​ദി​നം ഉ​ത്പാ​ദി​പ്പി​ക്കു​ന്നു​ണ്ടെ​ന്നാ​ണ് ഏ​ക​ദേ​ശ ക​ണ​ക്ക്.

പാ​ൽ ഉ​ത്പാ​ദ​ന​ത്തി​ൽ നാ​ലാം സ്ഥാ​ന​ത്താ​ണ് ജി​ല്ല. ഇ​വി​ടേ​ക്ക് ആ​വ​ശ്യ​മാ​യ പാ​ൽ ഉ​ത്പാദി​പ്പി​ക്കാ​നാ​കു​ന്നു​ണ്ടെ​ന്നാ​ണ് അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്. ക്ഷീ​ര​സം​ഘ​ങ്ങ​ളും ഡ​യ​റി ഡ​വ​ല​പ്മെ​ന്‍റ് സൊ​സൈ​റ്റി​ക​ളുംവ​ഴി സ​ർ​ക്കാ​ർ ന​ട​പ്പാ​ക്കി​വ​രു​ന്ന വി​വി​ധ പ​ദ്ധ​തി​ക​ളും ആ​നു​കൂ​ല്യ​ങ്ങ​ളും ജി​ല്ല​യി​ൽ ക്ഷീ​ര​മേ​ഖ​ല​യ്ക്ക് ഗു​ണം ചെ​യ്യു​ന്നു​ണ്ടെ​ങ്കി​ലും അ​ടി​ക്ക​ടി​യു​ണ്ടാ​കു​ന്ന കാ​ലി​ത്തീ​റ്റ വി​ല വ​ർ​ധ​ന​യും ഇ​തി​ന് ആ​നു​പാ​തി​ക​മാ​യി പാ​ൽ വി​ല വ​ർ​ധി​ക്കാ​ത്ത​തും ക്ഷീ​ര​മേ​ഖ​ല​യെ പ​ല​പ്പോ​ഴും പ്ര​തി​സ​ന്ധി​യി​ലാ​ക്കു​ന്നു​ണ്ട്.

തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ൽ ക്ഷീ​ര​മേ​ഖ​ല​യെ ഉ​ൾ​പ്പെ​ടു​ത്തി​യാ​ൽ ഗു​ണ​ക​ര​മാ​യ മാ​റ്റ​ത്തി​ന് അ​തു വ​ഴി​തെ​ളി​ക്കും.​ഇ്ക്കാ​ര്യ​ത്തി​ൽ സ​ർ​ക്കാ​ർ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യാ​ണു​ള്ള​ത്.

ശൈ​ശ​വദ​ശ പി​ന്നി​ടാ​തെ ഇ​ട​മ​ല​ക്കു​ടി

സം​സ്ഥാ​ന​ത്തെ ആ​ദ്യ ഗോ​ത്രവ​ർ​ഗ പ​ഞ്ചാ​യ​ത്ത് എ​ന്ന പെ​രു​മ​യു​ണ്ടെ​ങ്കി​ലും ഇ​ട​മ​ല​ക്കു​ടി ഇ​ന്നും വി​ക​സ​ന​ത്തി​ന്‍റെ ശൈ​ശ​വദ​ശ​യി​ലാ​ണ്. 26 കു​ടി​ക​ളി​ലാ​യി ര​ണ്ടാ​യി​ര​ത്തോ​ളംപേരാണ് ഇ​വി​ടെ​യു​ള്ള​ത്. റോ​ഡ്, വൈ​ദ്യു​തി എ​ന്നി​വ ല​ഭ്യ​മ​ല്ലാ​ത്ത നി​ര​വ​ധി വീ​ടു​ക​ൾ ഇ​പ്പോ​ഴു​മു​ണ്ട്. സ​മ​ഗ്ര വി​ക​സ​നം ല​ക്ഷ്യ​മി​ട്ട് 2010 ന​വം​ബ​ർ ഒ​ന്നി​നാ​ണ് ഇ​ട​മ​ല​ക്കു​ടി പ​ഞ്ചാ​യ​ത്ത് രൂ​പീ​ക​രി​ച്ച​ത്. ഒ​രു ദ​ശ​കം പി​ന്നി​ട്ടി​ട്ടും വി​ക​സ​ന​ത്തി​ൽ കാ​ര്യ​മാ​യ കു​തി​പ്പ് പ​ഞ്ചാ​യ​ത്തി​ന് സ്വ​ന്ത​മാ​ക്കാ​നാ​യി​ട്ടി​ല്ല.
ഉ​മ്മ​ൻ ചാ​ണ്ടി സ​ർ​ക്കാ​ർ അ​ടി​സ്ഥാ​ന വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് 10.35 കോ​ടി അ​നു​വ​ദി​ച്ചി​രു​ന്നെ​ങ്കി​ലും കാ​ര്യ​മാ​യ പ്ര​യോ​ജ​നം ചെ​യ്തി​ല്ല. പ്രാ​കൃ​ത​മാ​യ ആ​ചാ​ര​ങ്ങ​ളു​മാ​യി ക​ഴി​യു​ന്ന ആ​ദി​വാ​സി വി​ഭാ​ഗ​ങ്ങ​ളെ അ​തി​ൽ നി​ന്ന് മു​ക്ത​മാ​ക്കി മു​ഖ്യ​ധാ​ര​യി​ലേ​ക്കെ​ത്തി​ക്കാ​ൻ ന​ട​ത്തി​യ ശ്ര​മ​ങ്ങ​ളും ഫ​ലം ക​ണ്ടി​ല്ല. അ​ത്യാ​ഹി​ത സ​ന്ദ​ർ​ഭ​ങ്ങ​ളി​ൽ ആ​ളു​ക​ളെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കാ​ൻ കാ​ന​ന​പാ​ത​യി​ലൂ​ടെ കി​ലോ​മീ​റ്റ​റു​ക​ൾ ചു​മ​ക്കേ​ണ്ട ഗ​തി​കേ​ടി​ലാ​ണ്.

പ​ഞ്ചാ​യ​ത്ത് രൂ​പീ​ക​രി​ച്ച് 11 വ​ർ​ഷം പി​ന്നി​ട്ടി​ട്ടും പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ന്‍റെ പ്ര​വ​ർ​ത്ത​നം പൂ​ർ​ണ​തോ​തി​ലാ​യി​ട്ടി​ല്ല. സ​ർ​ക്കാ​ർ അ​നു​വ​ദി​ക്കു​ന്ന പ​ദ്ധ​തി​ക​ളു​ടെ ചു​മ​ത​ല പ്ര​ധാ​ന​മാ​യും വ​നം വ​കു​പ്പി​നാ​ണ് ന​ൽ​കി​യി​ട്ടു​ള്ള​ത്. എ​ന്നാ​ൽ വ​നം വ​കു​പ്പി​ന്‍റെ മെ​ല്ല​പ്പോ​ക്ക് വി​ക​സ​ന​ത്തി​ന് തി​രി​ച്ച​ടി​യാ​വു​ക​യാ​ണ്. സ​ർ​ക്കാ​ർ വ​കു​പ്പു​ക​ൾ ത​മ്മി​ലു​ള്ള ഏ​കോ​പ​ന​ത്തി​ന്‍റെ അ​ഭാ​വ​വും വി​ക​സ​ന​ത്തി​നു ത​ട​യി​ടു​ന്നു.

സു​വ​ർ​ണ​കാ​ലം കാ​ത്ത് ശീ​ത​കാ​ല വി​ള​ക​ൾ

ശീ​ത​കാ​ല പ​ച്ച​ക്ക​റി ഉ​ത്പാ​ദ​ന കേ​ന്ദ്ര​ങ്ങ​ളു​ടെ വി​ള​ഭൂ​മി​യാ​ണ് ജി​ല്ല​യി​ലെ വ​ട്ട​വ​ട, കാ​ന്ത​ല്ലൂ​ർ പ്ര​ദേ​ശ​ങ്ങ​ളെ​ങ്കി​ലും ആ ​സാ​ധ്യ​ത​ക​ൾ പൂ​ർ​ണ​മാ​യി പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ന്ന കാ​ര്യ​ത്തി​ൽ സ​ർ​ക്കാ​രി​നും കൃ​ഷി​വ​കു​പ്പി​നും ക​ഴി​ഞ്ഞി​ട്ടി​ല്ല. പ​ച്ച​ക്ക​റി വി​ള​ക​ൾ​ക്ക് ഇ​ത്ര​മാ​ത്രം അ​നു​യോ​ജ്യ​മാ​യ മ​റ്റൊ​രു സ്ഥ​ലം സം​സ്ഥാ​ന​ത്തി​ല്ല.

കാ​ബേ​ജ്, കോ​ളി​ഫ്ള​വ​ർ, കാ​ര​റ്റ്, കി​ഴ​ങ്ങ്, ബീ​റ്റ്റൂ​ട്ട്, ബീ​ൻ​സ് തു​ട​ങ്ങി​യ​വ​യാ​ണ് ഇ​വി​ടെ മു​ഖ്യ​മാ​യും ഉ​ത്പാ​ദി​പ്പി​ക്കു​ന്ന​ത്. ഭൂ​പ്ര​കൃ​തി​യും അ​നു​യോ​ജ്യ​മാ​യ കാ​ലാ​വ​സ്ഥ​യും ഭൂ​മി​ശാ​സ്ത്ര​പ​ര​മാ​യ പ്ര​ത്യേ​ക​ത​ക​ളു​മാ​ണ് ഈ ​ഗ്രാ​മ​ത്തെ വ്യ​ത്യ​സ്ത​മാ​ക്കു​ന്ന​ത്.

ജ​ല​സേ​ച​ന സൗ​ക​ര്യ​ങ്ങ​ളു​ടെ അ​പ​ര്യാ​പ്ത​ത​മൂ​ലം ഒ​രു​കൃ​ഷി​മാ​ത്ര​മാ​ണ് ഇ​വി​ടെ ന​ട​ത്താ​നാ​കു​ന്ന​ത്. മൂ​ന്നു​ കൃ​ഷി ന​ട​ത്താ​നാ​യാ​ൽ സം​സ്ഥാ​ന​ത്തി​ന് ആ​വ​ശ്യ​മാ​യ മു​ഴു​വ​ൻ പ​ച്ച​ക്ക​റി​ക​ളും ഇ​വി​ടെ ഉ​ത്പാ​ദി​പ്പി​ക്കാ​നാ​കും. ജ​ല​ദൗ​ർ​ല​ഭ്യ​ത്തി​ന് കാ​ര​ണ​മാ​കു​ന്ന ഗ്രാ​ന്‍റി​സ് മ​ര​ങ്ങ​ൾ പൂ​ർ​ണ​മാ​യും വെ​ട്ടി​നീക്കി കൃ​ഷി കൂ​ടു​ത​ൽ പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക് വ്യാ​പി​പ്പി​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം.
ഇ​വി​ടെ ഉ​ത്പാ​ദി​പ്പി​ക്കു​ന്ന മു​ഴു​വ​ൻ പ​ച്ച​ക്ക​റി​ക​ളും സം​ഭ​രി​ക്കാ​നും ക​ഴി​യ​ണം. കൃ​ഷി ന​ഷ്ട​മു​ണ്ടാ​കു​ന്പോ​ൾ ക​ർ​ഷ​ക​രെ സ​ഹാ​യി​ക്കാ​നാ​വ​ശ്യ​മാ​യ പാ​ക്കേ​ജ് ന​ട​പ്പാ​ക്കി​യാ​ൽ പ​ച്ച​ക്ക​റി ഉ​ത്പാ​ദ​ന​ത്തി​ൽ കേ​ര​ള​ത്തി​ന്‍റെ ഹ​ബ്ബാ​യി ഇ​വി​ടം മാ​റും.