അ​ർ​ബ​ൻ പി​എ​ച്ച്സി കെ​ട്ടി​ട നി​ർ​മാ​ണം ഇ​ഴ​യു​ന്നു
Monday, January 24, 2022 10:16 PM IST
ക​ട്ട​പ്പ​ന: അ​ർ​ബ​ൻ പി​എ​ച്ച്സി​ക്കാ​യി വാ​ഴ​വ​ര​യി​ൽ നി​ർ​മി​ക്കു​ന്ന കെ​ട്ടി​ട​ത്തി​ന്‍റെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഇ​ഴ​യു​ന്ന​താ​യി ആ​ക്ഷേ​പം. കെ​ട്ടി​ട​ത്തി​ന്‍റെ നി​ർ​മാ​ണം 2020 മാ​ർ​ച്ചി​ൽ ആ​യി​രു​ന്നു തു​ട​ങ്ങി​യ​ത്. ഫ​ണ്ടി​ന്‍റെ അ​പ​ര്യാ​പ്ത​ത​യാ​ണ് നി​ർ​മാ​ണം ഇ​ഴ​ഞ്ഞു നീ​ങ്ങാ​ൻ കാ​ര​ണം .

രോ​ഗ​ങ്ങ​ൾ പി​ടി​പെ​ട്ടാ​ൽ വാ​ഴ​വ​ര നി​വാ​സി​ക​ളു​ടെ ആ​ശ്ര​യ​മാ​ണ് ഇ​വി​ടു​ത്തെ അ​ർ​ബ​ൻ പി​എ​ച്ച്സി. ആ​ശു​പ​ത്രി​യു​ടെ പ്ര​വ​ർ​ത്ത​നം ഒ​രു ദി​വ​സം നി​ല​ച്ചാ​ൽ ചി​കി​ൽ​സ​ക്കാ​യി കി​ലോ​മീ​റ്റ​റു​ക​ൾ താ​ണ്ടി ക​ട്ട​പ്പ​ന​യി​ലോ ഇ​ടു​ക്കി​യി​ലോ എ​ത്ത​ണം. റോ​ഷി അ​ഗ​സ്റ്റി​ൻ എം​എ​ൽ​എ​യു​ടെ ആ​സ്തി വി​ക​സ​ന ഫ​ണ്ടി​ൽ നി​ന്ന് 30 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ചാ​ണ് കെ​ട്ടി​ട​ത്തി​ന്‍റെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ട​ങ്ങി​യ​ത്. എ​ന്നാ​ൽ ഈ ​ഫ​ണ്ടി​ൽ നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ക്കാ​ൻ സാ​ധി​ക്കാ​തെ വ​ന്ന​തോ​ടെ ക​ട്ട​പ്പ​ന ന​ഗ​ര​സ​ഭ 10 ല​ക്ഷം രൂ​പ കൂ​ടി ന​ൽ​കു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ ഈ ​തു​ക ഉ​പ​യോ​ഗി​ച്ചെ​ങ്കി​ലും നി​ർ​മാ​ണം പാ​തി പോ​ലും എ​ത്തി​യി​ല്ല.

കെ​ട്ടി​ട​ത്തി​ന്‍റെ നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ചു ന​ൽ​കി​യാ​ൽ ഹെ​ൽ​ത്ത് മി​ഷ​നി​ൽ നി​ന്നും ആ​ശു​പ​ത്രി​യ്ക്ക് ആ​വ​ശ്യ​മാ​യ സ​ഹാ​യ​ങ്ങ​ളും ല​ഭി​ക്കും. എ​ന്നാ​ൽ കെ​ട്ടി​ട​ത്തി​ന്‍റെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ങ്കി​ൽ ഇ​നി​യും ഫ​ണ്ട് ആ​വി​ശ്യ​മാ​ണ്. ന​ഗ​ര​സ​ഭ​യി​ൽ ഇ​തി​നാ​യി അ​പേ​ക്ഷ ന​ൽ​കി​യി​ട്ടും ന​ട​പ​ടി​യി​ല്ലെ​ന്നാ​ണ് ആ​ക്ഷേ​പം.