ബ​സ് കാ​ത്തി​രി​പ്പു കേ​ന്ദ്രം നി​ർ​മാ​ണം കെഎ​സ്ഇ​ബി ത​ട​ഞ്ഞു
Monday, January 24, 2022 10:16 PM IST
നെ​ടു​ങ്ക​ണ്ടം: അ​പ​ക​ടം ക്ഷ​ണി​ച്ചു​വ​രു​ത്തി നെ​ടു​ങ്ക​ണ്ടം പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ന് മു​ന്പി​ൽ നി​ർ​മി​ക്കു​ന്ന ഹൈ​ടെ​ക് ബ​സ് കാ​ത്തി​രി​പ്പ് കേ​ന്ദ്ര​ത്തി​ന് ക​ഐ​സ്ഇ​ബി​യു​ടെ നോ​ട്ടീ​സ്. 11 കെ​വി വൈ​ദ്യു​തി ലൈ​നി​ന് താ​ഴെ​യാ​ണ് ഇ​രു​ന്പ് തൂ​ണു​ക​ളും ത​ക​ര ഷീ​റ്റു​ക​ളും ഉ​പ​യോ​ഗി​ച്ച് കാ​ത്തി​രി​പ്പു​കേ​ന്ദ്രം നി​ർ​മി​ക്കു​ന്ന​ത്. വെ​യി​റ്റിം​ഗ് ഷെ​ഡി​ന്‍റെ രൂ​പ​രേ​ഖ പൂ​ർ​ത്തീ​ക​രി​ച്ചി​ട്ടു​ണ്ട്. വെ​യി​റ്റിം​ഗ് ഷെ​ഡ് വ​ൻ അ​പ​ക​ട ഭീ​ഷ​ണി ഉ​യ​ർ​ത്തു​മെ​ന്ന പ​രാ​തി​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് നി​ർ​മാ​താ​ക്ക​ൾ​ക്കും പ​ഞ്ചാ​യ​ത്തി​നും കെഎസ്ഇ​ബി നോ​ട്ടീ​സ് ന​ൽ​കി​യ​ത്.

മൂ​ല​മ​റ്റ​ത്തെ കെഎ​സ്ഇ​ബി ഇ​ല​ക്‌ട്രിക്ക​ൽ ഇ​ൻ​സ്പെ​ക്ട​റേ​റ്റ് ഓ​ഫീ​സി​ൽ നി​ന്നാ​ണ് വെ​യി​റ്റിം​ഗ് ഷെ​ഡി​ന്‍റെ നി​ർ​മാ​ണ ക​രാ​റെ​ടു​ത്ത സ്റ്റീ​ൽ ഇ​ൻ​ഡ​സ്ട്രീ​സ് കേ​ര​ള ലി​മി​റ്റ​ഡ്, നെ​ടു​ങ്ക​ണ്ടം പ​ഞ്ചാ​യ​ത്ത് എ​ന്നി​വ​ർ​ക്ക് നോ​ട്ടീ​സ് ന​ൽ​കി​യി​രി​ക്കു​ന്ന​ത്. നി​യ​മ​പ​ര​മാ​യ ക്ലി​യ​റ​ൻ​സ് ഇ​ല്ലാ​തെ​യാ​ണ് വെ​യി​റ്റിം​ഗ് ഷെ​ഡ് നി​ർ​മാ​ണം ആ​രം​ഭി​ച്ച​ത്. ഇ​തി​ന്‍റെ മേ​ൽ​ക്കൂ​ര​യു​ടെ​യും മ​റ്റും നി​ർ​മാ​ണം മാ​ത്ര​മാ​ണ് ബാ​ക്കി​യു​ള്ള​ത്. നി​യ​മ​പ​ര​മാ​യ ക്ലി​യ​റ​ൻ​സ് ല​ഭി​ച്ച​ശേ​ഷം മാ​ത്ര​മേ തു​ട​ർ നി​ർ​മാ​ണം ന​ട​ത്താ​വൂ എ​ന്ന് നോ​ട്ടീ​സി​ൽ പ​റ​യു​ന്നു. ഇ​തി​നാ​യി ക​രാ​റു​കാ​ര​ൻ അ​പേ​ക്ഷ ന​ൽ​ക​ണം. ക്ലി​യ​റ​ൻ​സ് ല​ഭി​ക്ക​ണ​മെ​ങ്കി​ൽ വൈ​ദ്യു​തി ലൈ​നും വെ​യി​റ്റിം​ഗ് ഷെ​ഡു​മാ​യു​ള്ള അ​ക​ലം കൂ​ട്ട​ണം. ഇ​തി​നാ​യി വെ​യി​റ്റിം​ഗ് ഷെ​ഡ് പൂ​ർ​ണ​മാ​യും പു​ന​ർ​നി​ർ​മി​ക്കേ​ണ്ടി​വ​രും. നി​ലി​വ​ലെ സ്ഥി​തി​യി​ൽ ഒ​രു കാ​ര​ണ​വ​ശാ​ലും നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​നു​വ​ദി​ക്കി​ല്ലെ​ന്നാ​ണ് ക​ഐ​സ്ഇ​ബി അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്.

എം.​എം.​മ​ണി എം​എ​ൽ​എ​യു​ടെ ആ​സ്തി​വി​ക​സ​ന ഫ​ണ്ടി​ൽ നി​ന്നു​ള്ള തു​ക ഉ​പ​യോ​ഗി​ച്ച് ര​ണ്ട് ഹൈ​ടെ​ക് ബ​സ് കാ​ത്തി​രി​പ്പ് കേ​ന്ദ്ര​ങ്ങ​ളാ​ണ് നെ​ടു​ങ്ക​ണ്ടം ടൗ​ണി​ൽ നി​ർ​മി​ക്കാ​ൻ പ​ദ്ധ​തി ത​യാ​റാ​ക്കി​യ​ത്. ഇ​തി​ൽ പ​ടി​ഞ്ഞാ​റേ​ക്ക​വ​ല​യി​ലെ കാ​ത്തി​രി​പ്പ് കേ​ന്ദ്ര​ത്തി​ന്‍റെ പ​ണി​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ചി​രു​ന്നു. കി​ഴ​ക്കേ​ക്ക​വ​ല​യി​ൽ എ​ൽ​ഐ​സി ഓ​ഫീ​സി​ന്‍റെ മ​തി​ലി​നോ​ട് ചേ​ർ​ന്നാ​ണ് കാ​ത്തി​രി​പ്പ് കേ​ന്ദ്രം നി​ർ​മി​ക്കാ​ൻ സ്ഥ​ലം ക​ണ്ടെ​ത്തി​യ​ത്. എ​ന്നാ​ൽ ബ​സ് സ്റ്റോ​പ്പ് ഇ​ല്ലാ​ത്ത സ്ഥ​ല​ത്ത് കാ​ത്തി​രി​പ്പ് കേ​ന്ദ്രം നി​ർ​മി​ക്കാ​ൻ സ്ഥ​ലം ക​ണ്ടെ​ത്തി​യ​ത് എ​തി​ർ​പ്പി​ന് കാ​ര​ണ​മാ​യി. കൂ​ടാ​തെ എ​ൽ​ഐ​സി ഓ​ഫീ​സി​ലേ​ക്കും പ​രി​സ​ര​ത്തേ​ക്കും വൈ​ദ്യു​തി വി​ത​ര​ണം ചെ​യ്യു​ന്ന ട്രാ​ൻ​സ്ഫോ​മ​റും ഇ​തി​നോ​ട് ചേ​ർ​ന്നു​ണ്ട്.

കാ​ത്തി​രി​പ്പ് കേ​ന്ദ്ര​ത്തി​ന്‍റെ അ​ടി​ത്ത​റ കെ​ട്ടി​യ ശേ​ഷം ഒ​രു വ​ർ​ഷ​ത്തോ​ള​മാ​യി നി​ർ​മാ​ണം മു​ട​ങ്ങി​ക്കി​ട​ക്കു​ക​യാ​യി​രു​ന്നു. അ​ടു​ത്തി​ടെ നി​ർ​മാ​ണം പു​രാ​രം​ഭി​ച്ച​പ്പോ​ൾ കാ​ത്തി​രി​പ്പ് കേ​ന്ദ്ര​ത്തി​ന്‍റെ മു​ന്നി​ലാ​യി നി​ന്നി​രു​ന്ന വൈ​ദ്യു​തി പോ​സ്റ്റ് ക​ഐ​സ്ഇ​ബി മാ​റ്റി സ്ഥാ​പി​ച്ച് ന​ൽ​കി​യി​രു​ന്നു. 11 കെ.​വി വൈ​ദ്യു​തി ലൈ​ൻ ക​ട​ന്നു​പോ​വു​ന്ന​തി​നു സ​മീ​പ​ത്താ​യി മ​റ്റ് നി​ർ​മാ​ണ​ങ്ങ​ൾ സാ​ധാ​ര​ണ​ഗ​തി​യി​ൽ അ​നു​വ​ദി​ക്കാ​റി​ല്ല. 2.8 മീ​റ്റ​റാ​ണ് വൈ​ദ്യു​ത ക​ന്പി​യി​ൽ നി​ന്നും നി​ർ​മാ​ണ സ്ഥ​ല​ത്തേ​യ്ക്ക് വേ​ണ്ട നി​യ​മ​പ​ര​മാ​യ ദൂ​രം.

എ​ന്നാ​ൽ തൂ​ണു​ക​ളു​ടെ​യും മേ​ൽ​ക്കൂ​ര​യു​ടെ​യും നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യ​പ്പോ​ൾ 1.4 മീ​റ്റ​റി​ൽ താ​ഴെ​യാ​ണ് വൈ​ദ്യു​ത ക​ന്പി​യി​ൽ നി​ന്നു​ള്ള ദൂ​രം. ഏ​തെ​ങ്കി​ലും സാ​ഹ​ച​ര്യ​ത്തി​ൽ പോ​സ്റ്റു​ക​ൾ ഒ​ടി​യു​ക​യോ വൈ​ദ്യു​തി ക​ന്പി പൊ​ട്ടി​വീ​ഴു​ക​യോ താ​ഴു​ക​യോ ചെ​യ്താ​ൽ കാ​ത്തി​രി​പ്പ് കേ​ന്ദ്ര​ത്തി​ൽ നി​ൽ​ക്കു​ന്ന​വ​ർ​ക്ക് അ​പ​ക​ട​മു​ണ്ടാ​കാ​ൻ സാ​ധ്യ​ത​യു​ണ്ട്. സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചി​ട്ടി​ല്ലെ​ന്നും നി​ർ​മാ​ണ​ത്തി​ൽ അ​പാ​ക​ത​യു​ണ്ടെ​ന്നും ദീ​പി​ക നേ​ര​ത്തെ റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു. കൂ​ടാ​തെ ടൗ​ണി​ലെ ഏ​റ്റ​വും തി​ര​ക്കേ​റി​യ ജം​ഗ്ഷ​നി​ൽ ബ​സു​ക​ൾ നി​ർ​ത്തു​ന്ന​ത് വ​ൻ ഗ​താ​ഗ​ത​ക്കു​രു​ക്കി​നും അ​പ​ക​ട​ങ്ങ​ൾ​ക്കും കാ​ര​ണ​മാ​കും.