പോ​ത്തി​നെ മോ​ഷ്ടി​ച്ച സംഭവം: അ​ന്വേ​ഷ​ണം പ്ര​ഹ​സ​ന​മെ​ന്ന്
Monday, January 24, 2022 10:16 PM IST
തൊ​ടു​പു​ഴ: ഒ​ന്നേ​കാ​ൽ ല​ക്ഷം രൂ​പ വി​ല വ​രു​ന്ന പോ​ത്തി​നെ കാ​ണാ​താ​യ​താ​യി പ​രാ​തി. പോ​ത്തി​നെ കാ​ണാ​താ​യി ഒ​രാ​ഴ്ച പി​ന്നി​ട്ടി​ട്ടും പോ​ലീ​സി​ന്‍റെ ഭാ​ഗ​ത്തു നി​ന്നും കാ​ര്യ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തി​യി​ല്ലെ​ന്നാ​ണ് ആ​ക്ഷേ​പം. പെ​രു​ന്പി​ള്ളി​ച്ചി​റ ക​റു​ക കൊ​ച്ചി​ല​വു​ങ്ക​ൽ ല​ത്തീ​ഫി​ന്‍റെ പോ​ത്തി​നെ​യാ​ണ് ക​ഴി​ഞ്ഞ 16ന് ​രാ​ത്രി മോ​ഷ്ടാ​ക്ക​ൾ ക​ട​ത്തി​യ​ത്.

കോ​ലാ​നി -വെ​ങ്ങ​ല്ലൂ​ർ ബൈ​പാ​സി​ൽ മു​ല്ല​യ്ക്ക​ൽ ക്ഷേ​ത്ര​ത്തി​നു സ​മീ​പ​ത്തെ പാ​ട​ത്താ​ണ് പോ​ത്തി​നെ കെ​ട്ടി​യി​രു​ന്ന​ത്. വ​ർ​ഷ​ങ്ങ​ളാ​യി പോ​ത്തു​ക​ളെ വ​ള​ർ​ത്തു​ന്ന ല​ത്തീ​ഫ് പ​തി​വാ​യി ഇ​വ​യെ ഇ​വി​ടെ​യാ​ണ് കെ​ട്ടി​യി​രു​ന്ന​ത്.

പാ​ട​ത്ത് കെ​ട്ടി​യി​രു​ന്ന പോ​ത്തി​നെ രാ​ത്രി​യി​ൽ വാ​ഹ​ന​ത്തി​ൽ ക​ട​ത്തു​ക​യാ​യി​രു​ന്നു. മോ​ഷ്ടാ​ക്ക​ൾ പോ​ത്തി​നെ പി​ക്ക​പ്പ് വാ​നി​ൽ ക​യ​റ്റു​ന്ന​തി​ന്‍റെ​യും കൊ​ണ്ടു പോ​കു​ന്ന​തി​ന്‍റെ​യും ദൃ​ശ്യ​ങ്ങ​ൾ സ​മീ​പ​ത്തെ സി​സി​ടി​വി കാ​മ​റ​ക​ളി​ൽ നി​ന്നു ല​ഭി​ച്ചി​രു​ന്നു. ഇ​തു​ൾ​പ്പെ​ടെ​യാ​ണ് ല​ത്തീ​ഫ് തൊ​ടു​പു​ഴ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്.

എ​ന്നാ​ൽ പോ​ലീ​സി​ന്‍റെ ഭാ​ഗ​ത്തു നി​ന്നും കാ​ര്യ​മാ​യ അ​ന്വേ​ഷ​ണം ഉ​ണ്ടാ​കു​ന്നി​ല്ലെ​ന്നാ​ണ് ല​ത്തീ​ഫി​ന്‍റെ പ​രാ​തി. എ​ണ്‍​പ​തി​നാ​യി​രം രൂ​പ​യ്ക്കു വാ​ങ്ങി വ​ള​ർ​ത്തി​ക്കൊ​ണ്ടു വ​ന്ന പോ​ത്തി​നെ​യാ​ണ് ന​ഷ്ട​പ്പെ​ട്ട​തെ​ന്ന് ല​ത്തീ​ഫ് പ​റ​ഞ്ഞു.

എ​ന്നാ​ൽ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ലീ​സ് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തു​ക​യാ​ണെ​ന്നും വാ​ഹ​ന​ത്തെ​കു​റി​ച്ച് സൂ​ച​ന ല​ഭി​ച്ച​താ​യും സി​ഐ വി.​സി.​വി​ഷ്ണു​കു​മാ​ർ പ​റ​ഞ്ഞു.