പൂ​ച്ച​പ്ര കൊ​ല​പാ​ത​കം: പ്ര​തി​യു​മാ​യി തെ​ളി​വെ​ടു​പ്പു ന​ട​ത്തി
Monday, January 24, 2022 10:16 PM IST
മൂ​ല​മ​റ്റം: പൂ​ച്ച​പ്ര​യി​ൽ യു​വാ​വി​നെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ പ്ര​തി​യെ സ്ഥ​ല​ത്ത് എ​ത്തി​ച്ച് തെ​ളി​വെ​ടു​പ്പു ന​ട​ത്തി. പൂ​ച്ച​പ്ര കൊ​ല്ലം​പ്ലാ​ക്ക​ൽ സ​ന​ൽ (50) കു​ത്തേ​റ്റു മ​രി​ച്ച കേ​സി​ലെ പ്ര​തി ചേ​ല​പ്ലാ​ക്ക​ൽ അ​രു​ണി​നെ (38) ആ​ണ് ഇ​യാ​ളു​ടെ വീ​ട്ടി​ൽ എ​ത്തി​ച്ച് തെ​ളി​വെ​ടു​ത്ത​ത്. സ​ന​ലി​നെ കു​ത്താ​ൻ ആ​യു​ധ​വും ക​ണ്ടെ​ടു​ത്തു.

സ​ന​ലി​ന്‍റെ നെ​ഞ്ചി​ന് താ​ഴെ​യാ​യി ഏ​റ്റ കു​ത്താ​ണ് മ​ര​ണ​കാ​ര​ണ​മാ​യ​തെ​ന്ന് പോ​സ്റ്റു​മോ​ർ​ട്ട​ത്തി​ൽ വ്യ​ക്ത​മാ​യ​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. കാ​ഞ്ഞാ​ർ സി​ഐ ഇ.​കെ.​സോ​ൾ​ജി​മോ​ൻ, പ്ര​ൻ​സി​പ്പ​ൽ എ​സ് ഐ.​ജി​ബി​ൻ തോ​മ​സ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു തെ​ളി​വെ​ടു​പ്പ്.

തൊ​ടു​പു​ഴ ഡി​വൈ​എ​സ്പി എ.​ജി ലാ​ൽ കൊ​ല​പാ​ത​കം ന​ട​ന്ന അ​രു​ണി​ന്‍റെ വീ​ട്ടി​ലെ​ത്തി ഇ​യാ​ളെ വി​ശ​ദ​മാ​യി ചോ​ദ്യ ചെ​യ്തു. തെ​ളി​വെ​ടു​പ്പി​നു ശേ​ഷം പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.