പൂ​ത്ത​ല നി​ര​പ്പ് റോ​ഡി​ന്‍റെ നി​ർ​മാ​ണം ആ​രം​ഭി​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധം
Sunday, January 23, 2022 10:54 PM IST
അ​ടി​മാ​ലി: ത​ക​ർ​ന്നു​കി​ട​ക്കു​ന്ന വെ​ള്ള​ത്തൂ​വ​ൽ - പൂ​ത്ത​ല നി​ര​പ്പ് റോ​ഡി​ന്‍റെ നി​ർ​മാ​ണം ന​ട​ത്താ​ത്ത​തി​ൽ പ്ര​തി​ഷേ​ധം ശ​ക്ത​മാ​കു​ന്നു. പ്ര​ള​യ​കാ​ലം മു​ത​ൽ ത​ക​ർ​ന്നു​കി​ട​ക്കു​ന്ന റോ​ഡാ​ണി​ത്.

കു​ണ്ടും കു​ഴി​യും നി​റ​ഞ്ഞ റോ​ഡി​ലൂ​ടെ​യു​ള്ള യാ​ത്ര പ്ര​ദേ​ശ​വാ​സി​ക​ൾ​ക്കും ഇ​തു​വ​ഴി സ​ർ​വീ​സ് ന​ട​ത്തു​ന്ന ഓ​ട്ടോ​റി​ക്ഷാ തൊ​ഴി​ലാ​ളി​ക​ൾ​ക്കും ഇ​രു​ച​ക്ര​വാ​ഹ​ന യാ​ത്രി​ക​ർ​ക്കു​മൊ​ക്കെ പ​റ​ഞ്ഞ​റി​യി​ക്കാ​നാ​കാ​ത്ത യാ​ത്രാ ക്ലേ​ശം ഉ​ണ്ടാ​ക്കു​ക​യാ​ണ്.

പ​ട്ട​യം റ​ദ്ദ് ​ചെ​യ്യു​ന്ന​ത്
ക​ർ​ഷ​ക​ദ്രോ​ഹ
ന​ട​പ​ടി​യെ​ന്ന്

തൊ​ടു​പു​ഴ: ര​വീ​ന്ദ്ര​ൻ പ​ട്ട​യം റ​ദ്ദ് ​ചെ​യ്യു​ന്ന​ത് ക​ർ​ഷ​ക​ദ്രോ​ഹ ന​ട​പ​ടി​യാ​ണെ​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ് -എം ​ക​ർ​ഷ​ക യൂ​ണി​യ​ൻ. കാ​ർ​ഷി​ക മേ​ഖ​ല ത​ക​ർ​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ക​ർ​ഷ​ക​രെ സം​ര​ക്ഷി​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കേ​ണ്ട സ​മ​യ​ത്താ​ണ് ഈ ​ജ​ന​ദ്രോ​ഹ ന​ട​പ​ടി​യെ​ന്ന് ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് ജി​ജി വാ​ളി​യം​പ്ലാ​ക്ക​ൽ ആ​രോ​പി​ച്ചു. ഉ​ടു​ന്പ​ന്നൂ​രി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

കേ​ര​ള കോ​ണ്‍​ഗ്ര​സ് -എം ​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജി​ബോ​യി​ച്ച​ൻ വ​ട​ക്ക​ൻ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ർ​ഷ​ക യൂ​ണി​യ​ൻ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ബെ​ന്നി ക​മു​കും​പു​ഴ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി​ബി തു​ങ്ങി​യി​ൽ, ഡെ​ന്നി ത​ച്ചി​ലേ​ട​ത്ത്, രാ​ജേ​ഷ് കു​മാ​ര​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.