വേ​ന​ൽ ക​ന​ത്തു; കാ​ട്ടു​മൃ​ഗ​ങ്ങ​ൾ ജ​ന​വാ​സ മേ​ഖ​ല​ക​ളി​ലേ​ക്ക്
Sunday, January 23, 2022 10:54 PM IST
അ​ടി​മാ​ലി: വേ​ന​ൽ ക​ന​ത്തു​തു​ട​ങ്ങി​യ​തോ​ടെ ദേ​വി​കു​ളം താ​ലൂ​ക്കി​ലെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ വ​ന്യ​ജീ​വി​ക​ൾ വ്യാ​പ​ക​മാ​യി ജ​ന​വാ​സ മേ​ഖ​ല​ക​ളി​ലേ​ക്ക് ഇ​റ​ങ്ങി​ത്തു​ട​ങ്ങി.

മാ​ങ്കു​ളം, മൂ​ന്നാ​ർ, അ​ടി​മാ​ലി പ​ഞ്ചാ​യ​ത്തു​ക​ളു​ടെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ രാ​പ​ക​ൽ വ്യ​ത്യാ​സ​മി​ല്ലാ​തെ കാ​ട്ടു​മൃ​ഗ​ങ്ങ​ളു​ടെ സാ​ന്നി​ധ്യ​മു​ണ്ട്. കാ​ട്ടാ​ന ശ​ല്യ​ത്തി​നു പു​റ​മെ കാ​ട്ടു​പ​ന്നി, കു​ര​ങ്ങ്, കേ​ഴ തു​ട​ങ്ങി​യ കാ​ട്ടു​മൃ​ഗ​ങ്ങ​ളു​ടെ ശ​ല്യ​വും പ​ല​യി​ട​ങ്ങ​ളി​ലും രൂ​ക്ഷ​മാ​ണ്.

പു​ല​ർ​ച്ചെ റ​ബ​ർ തോ​ട്ട​ങ്ങ​ളി​ൽ ടാ​പ്പിം​ഗി​നി​റ​ങ്ങു​ന്ന തൊ​ഴി​ലാ​ളി​ക​ൾ​ക്കും ഏ​ല​ത്തോ​ട്ട​ങ്ങ​ളി​ലും തേ​യി​ല തോ​ട്ട​ങ്ങ​ളി​ലും ജോ​ലി​ക്കി​റ​ങ്ങു​ന്ന​വ​ർ​ക്കും വ​ന്യ​മൃ​ഗ​ങ്ങ​ൾ ഭീ​ഷ​ണി​യാ​യി​രി​ക്കു​ക​യാ​ണ്. കാ​ട്ടു​മൃ​ഗ ശ​ല്യം പ്ര​തി​രോ​ധി​ക്കാ​ൻ വ​നം​വ​കു​പ്പി​ന്‍റെ ഫ​ല​വ​ത്താ​യ ഇ​ട​പെ​ട​ൽ ഉ​ണ്ടാ​ക​ണ​മെ​ന്നാ​ണ് ക​ർ​ഷ​ക​രു​ടെ നി​ര​ന്ത​ര​മാ​യ ആ​വ​ശ്യം.

ഉ​ൾ​മേ​ഖ​ല​ക​ളി​ലേ​ക്കു​ള്ള പ്ര​ധാ​ന പാ​ത​ക​ളി​ൽ​വ​രെ നേ​ര​മി​രു​ളു​ന്ന​തോ​ടെ കാ​ട്ടു​മൃ​ഗ​ങ്ങ​ളു​ടെ സാ​ന്നി​ധ്യ​മേ​റി​യി​ട്ടു​ണ്ട്. ഇ​ത് ആ​ളു​ക​ളു​ടെ രാ​ത്രി​കാ​ല യാ​ത്ര ദു​ഷ്ക​ര​മാ​ക്കു​ക​യാ​ണ്. തീ​റ്റ​യും വെ​ള്ള​വും തേ​ടി കൃ​ഷി​യി​ട​ങ്ങ​ളി​ലി​റ​ങ്ങു​ന്ന കാ​ട്ടു​മൃ​ഗ​ങ്ങ​ൾ വ​രു​ത്തു​ന്ന നാ​ശം ക​ർ​ഷ​ക​രെ സാ​ന്പ​ത്തി​ക​മാ​യും ത​ക​ർ​ക്കു​ക​യാ​ണ്.