ജി​ല്ലാ സ​മ്മേ​ള​നം ന​ട​ത്തി
Sunday, January 23, 2022 10:54 PM IST
തൊ​ടു​പു​ഴ: കേ​ര​ള സം​സ്ഥാ​ന ചെ​റു​കി​ട വ്യ​വ​സാ​യ അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ സ​മ്മേ​ള​ന​വും പ്രോ​ഡ​ക്ട് എ​ക്സി​ബി​ഷ​നും മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ബേ​ബി ജോ​ർ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് എം. ​ഖാ​ലി​ദ് മു​ഖ്യ​പ്ര​ഭാ​ഷ​ണ​വും മെം​ബ​ർ​ഷി​പ്പ് വി​ത​ര​ണ​വും നി​ർ​വ​ഹി​ച്ചു. സി​ഐ​ഐ സ്റ്റേ​റ്റ് കൗ​ണ്‍​സി​ൽ ചെ​യ​ർ​മാ​നാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ശ്രീ​നാ​ഥ് വി​ഷ്ണു, കെഎ​സ്എ​സ്ഐ​എ സെ​ൻ​ട്ര​ൽ സോ​ണ്‍ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​ ബി. ​ജ​യ​കൃ​ഷ്ണ​ൻ എ​ന്നി​വ​രെ യോ​ഗ​ത്തി​ൽ ആ​ദ​രി​ച്ചു. കെ. ​രാ​മ​ച​ന്ദ്ര​ൻ, റെ​ജി വ​ർ​ഗീ​സ്, വി. ​സു​നി​ൽ കു​മാ​ർ, ജോ​സ​ഫ് ടി. ​സി​റി​യ​ക്, അ​നൂ​പ് ധ​ന്വ​ന്ത​രി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

സി​പി​എ​മ്മി​ന്‍റേ​ത് മു​സ്‌ലിം ഐ​ക്യം
ത​ക​ർ​ക്കാ​നു​ള്ള കു​ത്സി​ത ശ്ര​മ​മെ​ന്ന്

മൂ​ന്നാ​ർ: മു​സ്‌ലിം ഐ​ക്യം ന​ഷ്ട​പ്പെ​ടു​ത്തി കേ​ര​ള​ത്തി​ൽ മു​സ്‌ലിം ന്യൂ​ന​പ​ക്ഷ വി​ഭാ​ഗ​ങ്ങ​ൾ​ക്ക് അ​ർ​ഹ​ത​പ്പെ​ട്ട അ​വ​കാ​ശ​ങ്ങ​ൾ നി​ഷേ​ധി​ക്കാ​നു​ള്ള ശ്ര​മ​മാ​ണ് സി​പി​എ​മ്മും സം​സ്ഥാ​ന സ​ർ​ക്കാ​രും ന​ട​ത്തു​ന്ന​തെ​ന്ന് മു​സ്‌ലിം ലീ​ഗ് ഉ​ന്ന​താ​ധി​കാ​ര സ​മി​തി അം​ഗം പാ​ണ​ക്കാ​ട് സ​യ്യി​ദ് സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ ആ​രോ​പി​ച്ചു. മു​സ്‌ലിം യൂ​ത്ത് ലീ​ഗ് സം​സ്ഥാ​ന എ​ക്സി​ക്യൂ​ട്ടീ​വ് ക്യാ​ന്പ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.