നി​യ​ന്ത്ര​ണം ക​ടു​ക്കു​ന്നു; ആ​ശ​ങ്ക വ​ർ​ധി​ക്കു​ന്നു
Sunday, January 23, 2022 10:54 PM IST
തൊ​ടു​പു​ഴ: കോ​വി​ഡ് വ്യാ​പ​നം തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ ശ​ക്ത​മാ​കു​മെ​ന്നു​റ​പ്പാ​യ​തോ​ടെ വി​വി​ധ മേ​ഖ​ല​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​വ​ർ​ത്തി​ക്കു​ന്ന നൂ​റു​ക​ണ​ക്കി​നാ​ളു​ക​ൾ ആ​ശ​ങ്ക​യി​ൽ. ര​ണ്ടു​ത​വ​ണ ലോ​ക്ക് ഡൗ​ണി​ൽ നേ​രി​ട്ട പ്ര​തി​സ​ന്ധി​ക​ളി​ൽ​നി​ന്നും ക​ര​ക​യ​റു​ന്ന​തി​നി​ടെ​യാ​ണ് രോ​ഗ​ത്തി​ന്‍റെ മൂ​ന്നാം ത​രം​ഗം അ​തി​വേ​ഗം വ്യാ​പി​ക്കു​ന്ന​ത്. ഇ​തോ​ടെ​യാ​ണ് ദി​വ​സ​വ​രു​മാ​ന​ക്കാ​രും ചെ​റു​കി​ട മേ​ഖ​ല​ക​ളി​ൽ ജോ​ലി​ചെ​യ്യു​ന്ന​വ​രും ആ​ശ​ങ്ക​യി​ലാ​യി​രി​ക്കു​ന്ന​ത്. നി​ല​വി​ൽ കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ​പ്പോ​ൾ​ത​ന്നെ പൊ​തു​വേ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ ക​ച്ച​വ​ടം ഗ​ണ്യ​മാ​യി കു​റ​ഞ്ഞി​രു​ന്നു. ഇ​നി ഒ​രു പ്ര​തി​സ​ന്ധി​കൂ​ടി താ​ങ്ങാ​ൻ ക​ഴി​യി​ല്ലെ​ന്ന നി​ല​യി​ലാ​ണ് ഇ​ട​ത്ത​ര​ക്കാ​രാ​യ ജ​ന​ങ്ങ​ളു​ടെ അ​വ​സ്ഥ.

കോ​വി​ഡ് മ​ഹാ​മാ​രി​യു​ടെ ആ​രം​ഭ​കാ​ലം മു​ത​ൽ ചെ​റു​കി​ട വ്യാ​പാ​ര മേ​ഖ​ല ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ലൂ​ടെ​യാ​ണ് ക​ട​ന്നു​പോ​കു​ന്ന​ത്. വാ​ട​ക ന​ൽ​കാ​ൻ​പോ​ലും ക​ഴി​യാ​ത്ത നി​ല​യി​ലാ​യി​രു​ന്നു പ​ല ക​ച്ച​വ​ട​ക്കാ​രും. ഒ​ട്ടേ​റെ​പ്പേ​ർ​ക്ക് പ്ര​തി​സ​ന്ധി​മൂ​ലം വ്യാ​പാ​രം നി​ർ​ത്തേ​ണ്ടി​വ​ന്നു. പ​ല​രും കാ​ല​ങ്ങ​ളോ​ളം സ്ഥാ​പ​നം അ​ട​ച്ചി​ട്ട​തി​നു​ശേ​ഷം ഏ​താ​നും മാ​സ​ങ്ങ​ൾ​ക്കു മു​ന്പാ​ണ് വീ​ണ്ടും തു​റ​ന്ന​ത്.

പ​ക്ഷെ വീ​ണ്ടും വ​ലി​യ പ്ര​തി​സ​ന്ധി​ഘ​ട്ട​മാ​ണ് ഇ​വ​രെ കാ​ത്തി​രി​ക്കു​ന്ന​തെ​ന്നാ​ണ് സൂ​ച​ന. നി​യ​ന്ത്ര​ണ​ങ്ങ​ൾ ക​ടു​പ്പി​ക്കു​ന്ന​തു മൂ​ല​മു​ള്ള സാ​ന്പ​ത്തി​ക​മാ​ന്ദ്യം വീ​ണ്ടും പ​ല സ്ഥാ​പ​ന​ങ്ങ​ളെ​യും അ​ട​ച്ചു​പൂ​ട്ട​ൽ ഭീ​ഷ​ണി​യി​ലാ​ക്കും.

വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ ജോ​ലി​ചെ​യ്യു​ന്ന​വ​രു​ടെ കാ​ര്യ​വും ഇ​തോ​ടെ ദു​രി​ത​ത്തി​ലാ​കും. കോ​വി​ഡ് വ്യാ​പ​നം കൂ​ടി​നി​ന്ന ഘ​ട്ട​ത്തി​ൽ വ​സ്ത്ര വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലും മ​റ്റും ജോ​ലി ചെ​യ്തി​രു​ന്ന ഒ​ട്ടേ​റെ​പ്പേ​ർ​ക്ക് ജോ​ലി ന​ഷ്ട​പ്പെ​ടു​ന്ന സാ​ഹ​ച​ര്യ​മു​ണ്ടാ​യി.

ക​ച്ച​വ​ടം കു​റ​ഞ്ഞ​തോ​ടെ സ്ഥാ​പ​ന ഉ​ട​മ​ക​ൾ ജോ​ലി​ക്കാ​രു​ടെ എ​ണ്ണം വെ​ട്ടി​ക്കു​റ​ച്ചു. പി​ന്നീ​ട് രോ​ഗ​വ്യാ​പ​ന​ത്തി​ന് ശ​മ​ന​മു​ണ്ടാ​യ​തോ​ടെ​യാ​ണ് ഇ​വ​രി​ൽ ന​ല്ലൊ​രു ശ​ത​മാ​നം ആ​ളു​ക​ൾ​ക്കും ജോ​ലി തി​രി​കെ ല​ഭി​ച്ച​ത്. രോ​ഗ​ഭീ​തി വീ​ണ്ടും വ​ർ​ധി​ച്ച് സ്ഥാ​പ​ന​ങ്ങ​ളി​ൽ ക​ച്ച​വ​ടം കു​റ​ഞ്ഞ​തോ​ടെ​യാ​ണ് ഇ​ത്ത​രം സ്ഥാ​പ​ന​ങ്ങ​ളി​ലെ ജോ​ലി​ക്കാ​രു​ടെ ആ​ശ​ങ്ക വീ​ണ്ടും ഉ​യ​ർ​ന്ന​ത്.

യോ​ഗ​ങ്ങ​ളും മ​റ്റും നി​രോ​ധി​ക്കു​ക​യും വി​വാ​ഹ​ങ്ങ​ളി​ലും ആ​ഘോ​ഷ​ങ്ങ​ളി​ലും പ​ങ്കെ​ടു​ക്കു​ന്ന​വ​രു​ടെ എ​ണ്ണ​ത്തി​ൽ കു​റ​വു വ​രു​ത്തു​ക​യും ചെ​യ്ത​തോ​ടെ ഇ​ത്ത​രം പ​രി​പാ​ടി​ക​ളെ ആ​ശ്ര​യി​ച്ചി​രു​ന്ന​വ​രു​ടെ കാ​ര്യ​വും ദു​രി​ത​ത്തി​ലാ​യി. നീ​ണ്ട ഇ​ട​വേ​ള​യ്ക്കു​ശേ​ഷം ലൈ​റ്റ് ആ​ൻ​ഡ് സൗ​ണ്ട് സ്ഥാ​പ​ന​ങ്ങ​ളും മ​റ്റും ന​ട​ത്തി​വ​ന്നി​രു​ന്ന​വ​ർ​ക്ക് ഏ​താ​നും മാ​സ​ങ്ങ​ളാ​യി ആ​ശ്വാ​സ​കാ​ല​മാ​യി​രു​ന്നു. പ​ല​രും ല​ക്ഷ​ക്ക​ണ​ക്കി​നു രൂ​പ മു​ട​ക്കി​യാ​ണ് ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തി​യ​ത്. എ​ന്നാ​ൽ വീ​ണ്ടും സ്ഥാ​പ​ന​ങ്ങ​ൾ അ​ട​ച്ചു​പൂ​ട്ടേ​ണ്ട സ്ഥി​തി​യി​ലാ​ണ് ലൈ​റ്റ് ആ​ൻ​ഡ് സൗ​ണ്ട് സ്ഥാ​പ​ന ന​ട​ത്തി​പ്പു​കാ​ർ. കാ​റ്റ​റിം​ഗ് സ്ഥാ​പ​ന​ങ്ങ​ൾ, സ്റ്റു​ഡി​യോ, ബ്യൂ​ട്ടി പാ​ർ​ല​ർ ന​ട​ത്തി​പ്പു​കാ​ർ​ക്കും രോ​ഗ​വ്യാ​പ​നം വ​ലി​യ പ്ര​തി​സ​ന്ധി സൃ​ഷ്ടി​ക്കും. വ​ഴി​യോ​ര ക​ച്ച​വ​ട​ക്കാ​രും ഹോ​ട്ട​ൽ, റ​സ്റ്റോ​റ​ന്‍റ് ജീ​വ​ന​ക്കാ​രു​ടെ കാ​ര്യ​വും ക​ഷ്ട​ത്തി​ലാ​കും.

ബ​സു​ക​ളി​ലെ നി​ർ​ത്തി​യു​ള്ള യാ​ത്ര​യും മ​റ്റും നി​രോ​ധി​ച്ച​തോ​ടെ സ്വ​കാ​ര്യ ബ​സ് മേ​ഖ​ല വീ​ണ്ടു​മൊ​രു പ്ര​തി​സ​ന്ധി​യെ​യാ​ണ് അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന​ത്. കാ​ല​ങ്ങ​ളാ​യി ഓ​ടാ​തെ​കി​ട​ന്ന ബ​സു​ക​ൾ വീ​ണ്ടും നി​ര​ത്തി​ലി​റ​ക്കാ​ൻ​ത​ന്നെ ഉ​ട​മ​ക​ൾ​ക്ക് ഏ​റെ പ​ണം മു​ട​ക്കേ​ണ്ടി​വ​ന്നു.

ഇ​ന്ധ​ന വി​ല​വ​ർ​ധ​ന​യ്ക്കി​ട​യി​ലും ന​ഷ്ടം സ​ഹി​ച്ചാ​ണ് പ​ല​രും വീ​ണ്ടും ബ​സു​ക​ൾ സ​ർ​വീ​സി​നി​റ​ക്കി​യ​ത്.

എ​ന്നാ​ൽ വീ​ണ്ടും വ​രു​മാ​നം കു​റ​യാ​നി​ട​യാ​കു​ന്ന സാ​ഹ​ച​ര്യ​മു​ണ്ടാ​യാ​ൽ വാ​ഹ​ന​ങ്ങ​ൾ ഷെ​ഡി​ൽ ക​യ​റ്റേ​ണ്ട സ്ഥി​തി​യാ​കു​മെ​ന്ന് ബ​സു​ട​മ​ക​ൾ പ​റ​യു​ന്നു.