കാ​ട്ടു​പ​ന്നി​യെ ക്ഷു​ദ്ര​ജീ​വി​യാ​യി പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്ന്
Sunday, January 23, 2022 10:28 PM IST
നെ​ടു​ങ്ക​ണ്ടം: ക​ർ​ഷ​ക​ർ​ക്ക് ഭീ​ഷ​ണി​യാ​യ കാ​ട്ടു​പ​ന്നി​യെ ക്ഷു​ദ്ര​ജീ​വി​യാ​യി പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്ന് ജ​നാ​ധി​പ​ത്യ കേ​ര​ള കോ​ണ്‍​ഗ്ര​സ് ഉ​ടു​ന്പ​ൻ​ചോ​ല നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.

ത​ന്നാ​ണ്ട് വി​ള​ക​ളാ​യ വാ​ഴ, ക​പ്പ, കാ​ച്ചി​ൽ, ചേ​ന, ചേ​ന്പ് കൃ​ഷി​ക​ൾ പ​ന്നി​ശ​ല്യം രൂ​ക്ഷ​മാ​യ​തി​നേ​ത്തു​ട​ർ​ന്ന് ക​ർ​ഷ​ക​ർ ഉ​പേ​ക്ഷി​ക്കേ​ണ്ട അ​വ​സ്ഥ​യി​ലാ​ണ്. ഏ​ലം, കു​രു​മു​ള​ക് തു​ട​ങ്ങി​യ നാ​ണ്യ​വി​ള​ക​ളും കാ​ട്ടു​പ​ന്നി​ക​ൾ ന​ശി​പ്പി​ക്കു​ക​യാ​ണ്. ഏ​ല​ത്തി​ന്‍റെ പു​തി​യ ചി​ന്പു​ക​ളും കാ​യും ശ​ര​വും പ​ന്നി​ക​ൾ ന​ശി​പ്പി​ക്കു​ക​യാ​ണ്. വി​ല​യി​ടി​വും കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​വും​മൂ​ലം ന​ട്ടം​തി​രി​യു​ന്ന ക​ർ​ഷ​ക​ർ​ക്കു​ണ്ടാ​കു​ന്ന ഇ​ത്ത​രം ബു​ദ്ധി​മു​ട്ടു​ക​ൾ പ​രി​ഹ​രി​ക്കാ​ൻ സ​ർ​ക്കാ​രു​ക​ൾ ഇ​ട​പെ​ട​ണം.

കാ​ട്ടു​പ​ന്നി​യു​ടെ ആ​ക്ര​മ​ണം​മൂ​ലം വി​ള​നാ​ശം നേ​രി​ട്ട ക​ർ​ഷ​ക​ർ​ക്ക് അ​ടി​യ​ന്ത​ര ധ​ന​സ​ഹാ​യം ന​ൽ​ക​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സി​ബി മൂ​ലേ​പ​റ​ന്പി​ൽ യോ​ഗം ഉ​ദ്ഘാ​ട​നം​ചെ​യ്തു. നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജോ​സു​കു​ട്ടി വാ​ണി​യ​പു​ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.