വ്യാ​പ​ക പ​രി​ശോ​ധ​ന: ക​ഞ്ചാ​വും എം​ഡി​എം​എ​യും പി​ടി​കൂ​ടി
Saturday, January 22, 2022 10:41 PM IST
തൊ​ടു​പു​ഴ: വി​ൽ​പ്പ​ന​യ്ക്കാ​യി ക​ഞ്ചാ​വും എം​ഡി​എം​എ​യും കൈ​വ​ശം​വ​ച്ച​തി​ന് ര​ണ്ടു കേ​സു​ക​ളി​ലാ​യി നാ​ലു​പേ​രെ തൊ​ടു​പു​ഴ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. പ​ടി.​കോ​ടി​ക്കു​ളം വെ​ള്ളം​ചി​റ പ​ന്ന​ത്ത് വീ​ട്ടി​ൽ ഷ​മ​ൽ ഹം​സ (22), ഐ​രാ​ന്പി​ള്ളി പു​ത്ത​ൻ​പു​ര​യി​ൽ അ​ഭി​ഷേ​ക് ജി​തേ​ഷ് (22), പ​ട്ട​യം​ക​വ​ല അ​ന്തീ​നാ​ട്ട് അ​ഫ്സ​ൽ നാ​സ​ർ (22) എ​ന്നി​വ​ർ കാ​റി​ൽ ല​ഹ​രി ഉ​ത്പ്പ​ന്ന​ങ്ങ​ൾ വി​ൽ​പ്പ​ന ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് പി​ടി​യി​ലാ​യ​ത്. ഇ​വ​രി​ൽ​നി​ന്നും 600 ഗ്രാം ​ക​ഞ്ചാ​വും 4.5 ഗ്രാം ​എം​ഡി​എം​എ​യും പി​ടി​കൂ​ടി.

വെ​ള്ളി​യാ​ഴ്ച രാ​ത്രി ഒ​ൻ​പ​തോ​ടെ തൊ​ടു​പു​ഴ- മൂ​വാ​റ്റു​പു​ഴ റൂ​ട്ടി​ൽ റോ​ട്ട​റി ജം​ഗ്ഷ​നു സ​മീ​പ​ത്തു നി​ന്നാ​ണ് ഇ​വ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. അ​ട​ഞ്ഞു​കി​ട​ന്ന വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​നു​മു​ന്നി​ൽ പാ​ർ​ക്കു ചെ​യ്തി​രു​ന്ന കാ​റി​ൽ​നി​ന്നാ​ണ് പ്ര​തി​ക​ളെ​യും ല​ഹ​രി വ​സ്തു​ക്ക​ളും പി​ടി​ച്ചെ​ടു​ത്ത​ത്. ഡി​വൈ​എ​ഫ്ഐ വെ​ള്ളം​ചി​റ യൂ​ണി​റ്റ് വൈ​സ് പ്ര​സി​ഡ​ന്‍റാ​ണ് ഷ​മ​ൽ ഹം​സ.

പി​ന്നീ​ട് പ​ട്ട​യം​ക​വ​ല​യി​ലെ വീ​ട്ടി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ അ​ഫ്സ​ലി​ന്‍റെ സ​ഹോ​ദ​ര​ൻ റം​ബു​ട്ടാ​ൻ എ​ന്നു വി​ളി​ക്കു​ന്ന അ​ൻ​സ​ൽ നാ​സ​റി​നെ (24)യും ​പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തു. ഇ​വി​ടെ​നി​ന്ന് ര​ണ്ടു​കി​ലോ ക​ഞ്ചാ​വ് പി​ടി​കൂ​ടി. പ്ര​തി​ക​ളെ ഇ​ന്ന​ലെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി. പ്ര​തി​ക​ളി​ൽ മൂ​ന്നു പേ​ർ നേ​ര​ത്തെ​യും മ​യ​ക്കു​മ​രു​ന്ന് കേ​സു​ക​ളി​ൽ ഉ​ൾ​പ്പെ​ട്ട​വ​രാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

വ​ൻ​തോ​തി​ൽ ക​ഞ്ചാ​വ് തൊ​ടു​പു​ഴ കേ​ന്ദ്രീ​ക​രി​ച്ച് വി​ൽ​പ്പ​ന​യ്ക്ക് എ​ത്തി​ച്ച​താ​യി പോ​ലീ​സി​നു വി​വ​രം ല​ഭി​ച്ചി​രു​ന്നു. പോ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ 31 വ​രെ വ്യാ​ജ​മ​ദ്യം, ക​ഞ്ചാ​വ്, പാ​ൻ​മ​സാ​ല ക​ണ്ടെ​ത്താ​നു​ള്ള പ​രി​ശോ​ധ​ന​യു​ടെ ഭാ​ഗ​മാ​യാ​യി​രു​ന്നു ര​ണ്ടു​ദി​വ​സ​ങ്ങ​ളി​ലാ​യി വ്യാ​പ​ക റെ​യ്ഡ് ന​ട​ത്തി​യ​ത്. ഇ​ന്ന​ലെ ഡോ​ഗ് സ്ക്വാ​ഡി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ മാ​ർ​ക്ക​റ്റി​ലെ സ്ഥാ​പ​ന​ത്തി​ൽ​നി​ന്നും നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ്പ​ന്ന​ങ്ങ​ളും പി​ടി​കൂ​ടി.

തൊ​ടു​പു​ഴ ഡി​വൈ​എ​സ്പി​യു​ടെ അ​ധി​ക ചു​മ​ത​ല വ​ഹി​ക്കു​ന്ന നാ​ർ​ക്കോ​ട്ടി​ക് സെ​ൽ ഡി​വൈ​എ​സ്പി എ.​ജി. ലാ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സി​ഐ വി.​സി. വി​ഷ്ണു​കു​മാ​ർ, എ​സ്ഐ​മാ​രാ​യ ബി​ജു ജേ​ക്ക​ബ്, അ​നി​ൽ, ഷാ​ജി, എ​എ​സ്ഐ ജ​ബ്ബാ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന.