സ്നേ​ഹ​ഭ​വ​നം നി​ർ​മി​ച്ചുന​ൽ​കി
Saturday, January 22, 2022 10:41 PM IST
തൊ​ടു​പു​ഴ: പ്ര​ള​യ ദു​രി​ത​ത്തി​ൽ വീ​ടു​ക​ൾ ന​ഷ്ട​പ്പെ​ട്ട എ​ട്ടു കു​ടും​ബ​ങ്ങ​ൾ​ക്ക് സ്നേ​ഹ​ഭ​വ​ന സ​മു​ച്ച​യ​മൊ​രു​ക്കി ല​യ​ണ്‍​സ് ക്ല​ബും മ​ണ​പ്പു​റം ഫൗ​ണ്ടേ​ഷ​നും. രാ​ജാ​ക്കാ​ട് നി​ർ​മി​ച്ചു​ന​ൽ​കി​യ വീ​ടു​ക​ളു​ടെ താ​ക്കോ​ൽ​ദാ​നം മ​ണ​പ്പു​റം ഫൗ​ണ്ടേ​ഷ​ൻ മാ​നേ​ജിം​ഗ് ട്ര​സ്റ്റി​യും ല​യ​ണ്‍​സ് ക്ല​ബ് ഇ​ന്‍റ​ർ​നാ​ഷ​ന​ൽ ഡ​യ​റ​ക്ട​റു​മാ​യ വി.​പി. ന​ന്ദ​കു​മാ​ർ നി​ർ​വ​ഹി​ച്ചു.

ച​ട​ങ്ങി​ൽ ല​യ​ണ്‍​സ് ക്ല​ബ് ഇ​ന്‍റ​ർ​നാ​ഷ​ന​ൽ ഫൗ​ണ്ടേ​ഷ​ൻ, ജി​എ​ടി, പി​ഐ​ഡി ഏ​രി​യാ ലീ​ഡ​ർ ആ​ർ. മു​രു​ക​ൻ, കോ-​ഓ​ർ​ഡി​നേ​റ്റ​ർ അ​ഡ്വ. വാ​മ​ന​കു​മാ​ർ, 318 സി ​ഡി​സ്ട്രി​ക്ട് ഗ​വ​ർ​ണ​ർ വി.​സി. ജെ​യിം​സ്, മ​ണ​പ്പു​റം ഫൗ​ണ്ടേ​ഷ​ൻ സി​ഇ​ഒ ജോ​ർ​ഡ് ഡി. ​ദാ​സ്, ഫി​നാ​ൻ​സ് ചീ​ഫ് സ​നോ​ജ് ഹെ​ർ​ബ​ർ​ട്ട് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.