ല​ഹ​രി​വ​സ്തു​ക്ക​ളു​ടെ ക​ട​ത്ത​ൽ: പ്ര​ധാ​ന ഹ​ബ്ബാ​യി തൊ​ടു​പു​ഴ
Saturday, January 22, 2022 10:39 PM IST
തൊ​ടു​പു​ഴ: ല​ഹ​രി​മ​രു​ന്ന് ക​ട​ത്തി​ന്‍റെ​യും ഉ​പ​യോ​ഗ​ത്തി​ന്‍റെ​യും ഹ​ബ്ബാ​യി തൊ​ടു​പു​ഴ മാ​റു​ന്നു. വ​ൻ തോ​തി​ലു​ള്ള ല​ഹ​രി ക​ട​ത്താ​ണ് തൊ​ടു​പു​ഴ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ക്കു​ന്ന​തെ​ന്നാ​ണ് സൂ​ച​ന.

ന​ഗ​രം കേ​ന്ദ്രീ​ക​രി​ച്ച് ക​ഞ്ചാ​വി​ന്‍റെ​യും നി​രോ​ധി​ത മ​യ​ക്കു​മ​രു​ന്നു​ക​ളു​ടെ​യും വ​ൻ​ശേ​ഖ​രം എ​ത്തി​യ​താ​യി പോ​ലീ​സി​ന് ര​ഹ​സ്യ​വി​വ​രം ല​ഭി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി​മു​ത​ൽ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ വ്യാ​പ​ക പ​രി​ശോ​ധ​ന ന​ട​ത്തി. ഡോ​ഗ് സ്ക്വാ​ഡി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​യി​രു​ന്നു പ​രി​ശോ​ധ​ന. ടൗ​ണി​ന്‍റെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ൾ, ബ​സ് സ്റ്റാ​ൻ​ഡു​ക​ൾ, ബ​സു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലെ​ല്ലാം പോ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തി.

വെ​ള്ളി​യാ​ഴ്ച രാ​ത്രി പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ തൊ​ടു​പു​ഴ -മൂ​വാ​റ്റു​പു​ഴ റൂ​ട്ടി​ൽ​നി​ന്നും ക​ഞ്ചാ​വും എം​ഡി​എം​എ​യും പി​ടി​കൂ​ടി​യി​രു​ന്നു. നാ​ലു പ്ര​തി​ക​ളെ​യും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. അ​ഞ്ചു ഗ്രാം ​എം​ഡി​എം​എ​യും മൂ​ന്നു കി​ലോ​യോ​ളം ക​ഞ്ചാ​വു​മാ​ണ് പി​ടി​കൂ​ടി​യ​ത്.

പ്ര​തി​ക​ളെ ചോ​ദ്യം​ചെ​യ്ത​തി​ൽ​നി​ന്നാ​ണ് ക​ഞ്ചാ​വി​ന്‍റെ വ​ൻ ശേ​ഖ​രം ന​ഗ​ര​ത്തി​ൽ എ​ത്തി​യ​താ​യി വി​വ​രം ല​ഭി​ച്ച​ത്. 150 കി​ലോ​യോ​ളം ക​ഞ്ചാ​വ് വി​ൽ​പ്പ​ന​യ്ക്കാ​യി എ​ത്തി​യ​താ​യാ​ണ് വി​വ​രം. ഇ​തു ക​ണ്ടെ​ത്തു​ന്ന​തി​നാ​യാ​ണ് പോ​ലീ​സ് വി​വി​ധ സം​ഘ​ങ്ങ​ളാ​യി തി​രി​ഞ്ഞ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

ന​ഗ​ര​ത്തി​ലെ​ത്തു​ന്ന ബൈ​പാ​സ് റോ​ഡു​ക​ളും ആ​ളൊ​ഴി​ഞ്ഞ ഇ​ട​ങ്ങ​ളു​മാ​ണ് മ​യ​ക്കു​മ​രു​ന്നു മാ​ഫി​യ​യു​ടെ വി​ഹാ​ര കേ​ന്ദ്ര​ങ്ങ​ൾ. പോ​ലീ​സി​ന്‍റെ നി​രീ​ക്ഷ​ണം കാ​ര്യ​മാ​യെ​ത്താ​ത്ത മേ​ഖ​ല​ക​ളി​ലാ​യി​രി​ക്കും ഇ​വ​രു​ടെ ഇ​ട​പാ​ടു​ക​ൾ. വ​ൻ ല​ഹ​രി മാ​ഫി​യ സം​ഘ​ങ്ങ​ൾ തൊ​ടു​പു​ഴ കേ​ന്ദ്രീ​ക​രി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ന്ന​താ​യാ​ണ് പോ​ലീ​സി​നു ല​ഭി​ച്ച വി​വ​രം. സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്കെ​ല്ലാം ല​ഹ​രി എ​ത്തി​ക്കു​ന്ന ഇ​ട​ത്താ​വ​ള​മാ​യാ​ണ് തൊ​ടു​പു​ഴ മാ​റി​യി​രി​ക്കു​ന്ന​തെ​ന്നാ​ണ് സൂ​ച​ന.

തൊ​ടു​പു​ഴ മേ​ഖ​ല​യി​ൽ ക​ഞ്ചാ​വ് ചെ​റു​തും വ​ലു​തു​മാ​യി വി​ൽ​പ്പ​ന ന​ട​ത്തു​ന്ന അ​റു​പ​തോ​ളം പേ​രു​ടെ പ​ട്ടി​ക പോ​ലീ​സി​ന്‍റെ പ​ക്ക​ലു​ണ്ട്. ഏ​താ​നും ദി​വ​സ​ങ്ങ​ളാ​യി ഇ​വ​ർ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു. യു​വാ​ക്ക​ളാ​ണ് ക​ഞ്ചാ​വ് ക​ട​ത്തി​ന്‍റെ പ്ര​ധാ​ന പ​ങ്കു വ​ഹി​ക്കു​ന്ന​ത്. ഏ​താ​നും മാ​സ​ങ്ങ​ളാ​യി ഒ​ട്ടേ​റെ ക​ഞ്ചാ​വ്, മ​യ​ക്കു​മ​രു​ന്നു കേ​സു​ക​ളാ​ണ് പോ​ലീ​സ്, എ​ക്സൈ​സ് സം​ഘ​ങ്ങ​ൾ പി​ടി​കൂ​ടി​യ​ത്. മൂ​ന്നു മാ​സ​ത്തി​നി​ട​യി​ൽ തൊ​ടു​പു​ഴ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത് അ​റു​പ​തു കി​ലോ​യോ​ളം ക​ഞ്ചാ​വാ​ണ്.

ഇ​തി​നു പു​റ​മെ നി​രോ​ധി​ത ല​ഹ​രി​മ​രു​ന്നാ​യ എം​ഡി​എം​എ​യും പി​ടി​കൂ​ടി​യി​രു​ന്നു.
എ​ന്നാ​ൽ ക​ഞ്ചാ​വും മ​റ്റു മ​യ​ക്കു​മ​രു​ന്നു​ക​ളും എ​ത്തി​ച്ചു​ന​ൽ​കു​ന്ന വ​ന്പ​ൻ സ്രാ​വു​ക​ളെ പി​ടി​കൂ​ടാ​ൻ അ​ധി​കൃ​ത​ർ​ക്ക് ക​ഴി​യാ​ത്ത​തി​നാ​ൽ ലോ​റേ​ഞ്ചി​ലേ​ക്കു​ള്ള ല​ഹ​രി​യു​ടെ ഒ​ഴു​ക്ക് യ​ഥേ​ഷ്ടം തു​ട​രു​ക​യാ​ണ്. യു​വാ​ക്ക​ളാ​ണ് പ്ര​ധാ​ന​മാ​യും ല​ഹ​രി​മാ​ഫി​യ​യു​ടെ ഇ​ര​ക​ൾ.

ഏ​താ​നും നാ​ൾ മു​ൻ​പ് തൊ​ടു​പു​ഴ​യി​ൽ പി​ടി​കൂ​ടി​യ ക​ഞ്ചാ​വും ഹാ​ഷി​ഷ് ഓ​യി​ലും എ​ത്തി​യ​ത് ആ​ന്ധ്ര​യി​ൽ​നി​ന്നും അ​തി​ർ​ത്തി ക​ട​ന്നാ​ണ്. ആ​ന്ധ്ര​യി​ൽ​നി​ന്നും പാ​ല​ക്കാ​ട്ട് ക​ഞ്ചി​ക്കോ​ട്ടെ​ത്തി​ക്കു​ന്ന മ​യ​ക്കു​മ​രു​ന്നാ​ണ് വാ​ഹ​ന​മാ​ർ​ഗം തൊ​ടു​പു​ഴ ഉ​ൾ​പ്പെ​ടെ ജി​ല്ല​യി​ലെ വി​വി​ധ മേ​ഖ​ല​ക​ളി​ലേ​ക്കെ​ത്തി​ക്കു​ന്ന​ത്. ഇ​തി​നു പു​റ​മെ ത​മി​ഴ്നാ​ട്ടി​ൽ​നി​ന്നും ല​ഹ​രി​യെ​ത്തു​ന്നു​ന്നു​ണ്ട്.

ഇ​ടു​ക്കി​യി​ലെ ക​ഞ്ചാ​വ് കൃ​ഷി ഏ​താ​ണ്ട് നി​യ​ന്ത്ര​ണ വി​ധേ​യ​മാ​യ​തോ​ടെ​യാ​ണ് അ​ന്യ സം​സ്ഥാ​ന​ങ്ങ​ളി​ലെ ഉ​ൾ​നാ​ട​ൻ മേ​ഖ​ല​ക​ളി​ൽ​നി​ന്നും ക​ഞ്ചാ​വും മ​റ്റു ല​ഹ​രി​മ​രു​ന്നു​ക​ളും കൂ​ടു​ത​ലാ​യി അ​തി​ർ​ത്തി ക​ട​ന്നെ​ത്തു​ന്ന​ത്. കി​ലോ​യ്ക്ക് ഒ​രു​കോ​ടി​ക്കു മേ​ൽ വി​ല​മ​തി​ക്കു​ന്ന ഹാ​ഷി​ഷ് ഓ​യി​ൽ ചി​ല്ല​റ ക​ച്ച​വ​ട​ക്കാ​ർ ആ​വ​ശ്യ​ക്കാ​ർ​ക്കു ന​ൽ​കു​ന്ന​ത് ഇ​തി​ലും പ​തി​ൻ​മ​ട​ങ്ങ് വി​ല​യ്ക്കാ​ണ്. ഇ​തി​നാ​യി ഓ​ണ്‍​ലൈ​ൻ ല​ഹ​രി​ക്ക​ച്ച​വ​ട​വും ന​ട​ന്നു​വ​രു​ന്നു​ണ്ട്.

നേ​ര​ത്തെ ല​ഹ​രി ക​ല​ർ​ന്ന മ​രു​ന്നു​ക​ളു​ടെ വി​ൽ​പ്പ​ന​യും തൊ​ടു​പു​ഴ മേ​ഖ​ല​യി​ൽ ത​കൃ​തി​യാ​യി​രു​ന്നു. സി​റ​പ്പു​ക​ളും ല​ഹ​രി ക​ല​ർ​ന്ന ഗു​ളി​ക​ക​ളും വി​ൽ​പ്പ​ന ന​ട​ത്തു​ന്ന സം​ഘ​ങ്ങ​ൾ ന​ഗ​ര​ത്തി​ൽ സ​ജീ​വ​മാ​യി​രു​ന്നു. എ​ന്നാ​ൽ ഡ്ര​ഗ്സ് ക​ണ്‍​ട്രോ​ൾ ബോ​ർ​ഡി​ന്‍റെ​യും പോ​ലീ​സി​ന്‍റെ​യും ഇ​ട​പെ​ട​ലോ​ടെ ഇ​തി​നു ത​ട​യി​ടാ​നാ​യി.