വെ​ള്ള​ത്തി​നാ​യി വ​ല​യു​ന്പോ​ഴും സം​ര​ക്ഷ​ണ​മി​ല്ലാ​തെ കു​ളം
Saturday, January 22, 2022 10:36 PM IST
വെ​ള്ളി​യാ​മ​റ്റം: വേ​ന​ൽ​കാ​ല​ത്തും ജ​ല​സ​മൃ​ദ്ധി​യു​ള്ള കു​ളം സം​ര​ക്ഷി​ക്ക​പ്പെ​ടാ​തെ ന​ശി​ക്കു​ന്നു. വെ​ള്ളി​യാ​മ​റ്റം വി​ല്ലേ​ജോ​ഫി​നു സ​മീ​പ​ത്തെ കു​ള​മാ​ണ് സം​ര​ക്ഷ​ണ​മി​ല്ലാ​തെ ന​ശി​ക്കു​ന്ന​ത്. വ​ർ​ഷ​ങ്ങ​ൾ​ക്കു​മു​ന്പ് നാ​ട്ടു​കാ​രു​ടെ കു​ടി​വെ​ള്ള​ക്ഷാ​മ​ത്തി​നു പ​രി​ഹാ​ര​മാ​യി​രു​ന്ന കു​ളം ഇ​പ്പോ​ൾ കാ​ടു ക​യ​റി ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ൽ കി​ട​ക്കു​ക​യാ​ണ്.

മു​പ്പ​തു​വ​ർ​ഷം മു​ന്പാ​ണ് ഇ​വി​ടെ കു​ളം നി​ർ​മി​ച്ച​ത്. അ​ന്ന് ഈ ​പ്ര​ദേ​ശ​ത്തെ കൃ​ഷി​ക​ൾ​ക്ക് ജ​ല​സേ​ച​ന​വും നാ​ട്ടു​കാ​ർ​ക്ക് കു​ടി​വെ​ള്ള​വും ന​ൽ​കി​യി​രു​ന്ന​ത് ഈ ​കു​ള​മാ​യി​രു​ന്നു. പി​ന്നീ​ട് പ​ഞ്ചാ​യ​ത്തി​ൽ മ​റ്റു ശു​ദ്ധ​ജ​ല പ​ദ്ധ​തി​ക​ൾ വ​ന്ന​തോ​ടെ കു​ള​ത്തി​ന്‍റെ പ്രാ​ധാ​ന്യം കു​റ​ഞ്ഞു.

ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട ജ​ല​സ്രോ​ത​സു​ക​ൾ ന​വീ​ക​രി​ച്ച് സം​ര​ക്ഷി​ക്കാ​ൻ നി​ര​വ​ധി പ​ദ്ധ​തി​ക​ൾ സ​ർ​ക്കാ​ർ ന​ട​പ്പാ​ക്കി​യെ​ങ്കി​ലും അ​തി​ലൊ​ന്നും ഈ ​കു​ളം ഉ​ൾ​പ്പെ​ട്ടി​ല്ല. കു​ട​വെ​ള്ള​ത്തി​നാ​യി ഉ​പ​യോ​ഗി​ക്കു​ന്നി​ല്ലെ​ങ്കി​ൽ മ​ൽ​സ്യ​കൃ​ഷി ന​ട​ത്താ​ൻ വ്യ​ക്തി​ക​ൾ​ക്കോ കു​ടും​ബ​ശ്രീ​ക്കോ ന​ൽ​കി ഈ ​ജ​ല​സ്രോ​ത​സ് സം​ര​ക്ഷി​ക്കാ​ൻ ന​ട​പ​ടി വേ​ണ​മെ​ന്ന​താ​ണ് പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ആ​വ​ശ്യം.

കൂ​ടാ​തെ കു​ടി​വെ​ള്ള​ത്തി​നു ക​ടു​ത്ത ക്ഷാ​മം നേ​രി​ടു​ന്ന മേ​ഖ​ല​ക​ളി​ൽ വെ​ള്ള​മെ​ത്തി​ക്കാ​ൻ കു​ളം പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണ​മെ​ന്നും നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.