പ​ട്ട​യം റ​ദ്ദാ​ക്ക​ൽ കോ​ടി​ക​ൾ ത​ട്ടാ​നു​ള​ള കു​റു​ക്കു​വ​ഴി: ഡി​സി​സി
Saturday, January 22, 2022 10:36 PM IST
തൊ​ടു​പു​ഴ: ര​വീ​ന്ദ്ര​ൻ ന​ൽ​കി​യ 530 പ​ട്ട​യ​ങ്ങ​ളും ഒ​ന്നാ​യി റ​ദ്ദു​ചെ​യ്ത സ​ർ​ക്കാ​ർ ന​ട​പ​ടി മ​നു​ഷ്യ​ത്വ​ര​ഹി​ത​മാ​ണെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് സി.​പി. മാ​ത്യു ആ​രോ​പി​ച്ചു. ര​വീ​ന്ദ്ര​ൻ ന​ൽ​കി​യ ഓ​രോ പ​ട്ട​യ​ങ്ങ​ളു​ടേ​യും സാ​ധു​ത പ​രി​ശോ​ധി​ച്ച് വ്യാ​ജ പ​ട്ട​യ​മാ​ണെ​ങ്കി​ൽ അ​ത്ത​രം പ​ട്ട​യ​ങ്ങ​ൾ റ​ദ്ദു​ചെ​യ്യ​ണ​മാ​യി​രു​ന്നു.

അ​തി​നു​പ​ക​രം ഇ​പ്പോ​ൾ സ്വീ​ക​രി​ച്ചി​രി​ക്കു​ന്ന ന​ട​പ​ടി​ക്ക് യാ​തൊ​രു ന്യാ​യീ​ക​ര​ണ​വു​മി​ല്ല. റ​ദ്ദു​ചെ​യ്ത പ​ട്ട​യ​ങ്ങ​ളു​ടെ ഉ​ട​മ​ക​ളെ​ല്ലാം പു​തി​യ അ​പേ​ക്ഷ ന​ൽ​കി അ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രി​ശോ​ധ​ന ന​ട​ക്കു​ന്പോ​ൾ കോ​ടി​ക​ളു​ടെ അ​ഴി​മ​തി​ക്കു​ള​ള സാ​ധ്യ​ത​യാ​ണ് ഉ​ണ്ടാ​കു​ന്ന​ത്.

ജി​ല്ല​യി​ൽ 2019 ഓ​ഗ​സ്റ്റി​ലും ഒ​ക്ടോ​ബ​റി​ലും ഇ​റ​ക്കി​യി​ട്ടു​ള​ള സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ 64 റൂ​ള​നു​സ​രി​ച്ച് പ​ട്ട​യം ല​ഭി​ച്ചി​ട്ടു​ള​ള ഭൂ​മി​യി​ൽ കൃ​ഷി​ചെ​യ്യാ​നും വീ​ട് വ​യ്ക്കാ​നും മാ​ത്ര​മേ അ​നു​മ​തി​യു​ള​ളൂ​വെ​ന്നും മ​റ്റു നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ല്ലാം അ​ന​ധി​കൃ​ത​മാ​ണെ​ന്നും വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. അ​ത്ത​രം അ​ന​ധി​കൃ​ത നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​യ ഭൂ​മി​യു​ടെ പ​ട്ട​യം റ​ദ്ദു​ചെ​യ്ത് ഭൂ​മി​യും അ​തി​ലു​ള​ള നി​ർ​മാ​ണ​ങ്ങ​ളും സ​ർ​ക്കാ​രി​ലേ​ക്ക് ക​ണ്ടു​കെ​ട്ടു​മെ​ന്നാ​ണ് ഉ​ത്ത​ര​വി​ൽ പ​റ​യു​ന്ന​ത്. ഇ​തി​നെ​തി​രെ ജ​ന​ങ്ങ​ൾ ശ​ക്ത​മാ​യ സ​മ​രം ന​ട​ത്തി​യെ​ങ്കി​ലും ഇ​ടു​ക്കി​ക്കു മാ​ത്ര​മാ​യി ഉ​ത്ത​ര​വ് റ​ദ്ദു​ചെ​യ്യാ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​യി​ല്ല.

നേ​ര​ത്തെ​യു​ള്ള ഭൂ​പ്ര​ശ്ന​ങ്ങ​ൾ​ക്ക് പ​രി​ഹാ​രം​കാ​ണാ​ൻ ത​യാ​റാ​വാ​ത്ത സ​ർ​ക്കാ​രാ​ണ് നി​യ​മ​ക്കു​രു​ക്കി​ൽ വ​ല​യു​ന്ന ജ​ന​ങ്ങ​ളു​ടെ​മേ​ൽ 530 പ​ട്ട​യ​ങ്ങ​ൾ​കൂ​ടി റ​ദ്ദു​ചെ​യ്തു​ള്ള ന​ട​പ​ടി​യെ​ടു​ത്ത​ത്. സി​പി​എം മൂ​ന്നാ​ർ ഏ​രി​യാ ക​മ്മി​റ്റി ഓ​ഫീ​സി​നാ​യി എം.​എം.​മ​ണി​യു​ടെ പേ​രി​ൽ ന​ൽ​കി​യ ര​വീ​ന്ദ്ര​ൻ പ​ട്ട​യ സ്ഥ​ല​ത്താ​ണ് സി​പി​എം ഓ​ഫീ​സും റി​സോ​ർ​ട്ടും സ്ഥി​തി​ചെ​യ്യു​ന്ന​ത്. സി​പി​ഐ​യു​ടെ മൂ​ന്നാ​റി​ലെ ഓ​ഫീ​സ് ര​വീ​ന്ദ്ര​ൻ ന​ൽ​കി​യ പ​ട്ട​യ സ്ഥ​ല​ത്താ​യി​രു​ന്നു​വെ​ങ്കി​ലും റ​വ​ന്യൂ വ​കു​പ്പ് ഉ​പ​യോ​ഗി​ച്ച് ര​വീ​ന്ദ്ര​ൻ പ​ട്ട​യം റ​ദ്ദു​ചെ​യ്ത് പു​തി​യ പ​ട്ട​യം സൃ​ഷ്ടി​ക്കു​ക​യാ​യി​രു​ന്നു.

സാ​ധാ​ര​ണ​ക്കാ​രാ​യ ജ​ന​ങ്ങ​ളെ ദ്രോ​ഹി​ക്കു​ന്ന ന​ട​പ​ടി​ക​ളു​മാ​യി സ​ർ​ക്കാ​ർ മു​ന്നോ​ട്ടു​പോ​യാ​ൽ ശ​ക്ത​മാ​യ സ​മ​ര​വു​മാ​യി രം​ഗ​ത്തി​റ​ങ്ങു​മെ​ന്ന് സി.​പി. മാ​ത്യു പ​റ​ഞ്ഞു.