അ​മി​ത വേ​ഗ​ത​യി​ലെ​ത്തി​യ ബൈ​ക്കി​ടി​ച്ച് ര​ണ്ടു​പേ​ർ​ക്കു പ​രി​ക്ക്
Saturday, January 22, 2022 10:36 PM IST
നെ​ടു​ങ്ക​ണ്ടം: അ​മി​ത​വേ​ഗ​ത​യി​ൽ എ​ത്തി​യ ബൈ​ക്ക് നെ​ടു​ങ്ക​ണ്ടം ഓ​ട്ടോ​റി​ക്ഷ സ്റ്റാ​ൻ​ഡി​ലെ മൂ​ന്ന് ഓ​ട്ടോ​റി​ക്ഷ​ക​ൾ ഇ​ടി​ച്ചു​തെ​റി​പ്പി​ച്ചു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​ർ​ക്കും ബൈ​ക്ക് ഓ​ടി​ച്ച യു​വാ​വി​നും പ​രി​ക്കേ​റ്റു. നെ​ടു​ങ്ക​ണ്ടം ഹി​ൽ​ഡാ സ്റ്റാ​ൻ​ഡി​ൽ​കി​ട​ന്ന ഓ​ട്ടോ​റി​ക്ഷ​ക​ളി​ലാ​ണ് ബൈ​ക്ക് ഇ​ടി​ച്ച​ത്. സ​ച്ചൂ​സ് ഓ​ട്ടോ ഡ്രൈ​വ​ർ കോ​ന്പ​യാ​ർ സ്വ​ദേ​ശി കൊ​ച്ചു​ത​റ​വ​ട​ക്കേ​തി​ൽ ശ​ര​ത്തി (25)നെ ​പ​രി​ക്കു​ക​ളോ​ടെ നെ​ടു​ങ്ക​ണ്ടം മെ​ഡി​ക്ക​ൽ ട്ര​സ്റ്റ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ലോ​ടെ​യാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. പ​ടി​ഞ്ഞാ​റെ​ക്ക​വ​ല ഭാ​ഗ​ത്തു​നി​ന്നും അ​മി​ത വേ​ഗ​ത​യി​ലെ​ത്തി​യ ബൈ​ക്ക് ഓ​ട്ടോ സ്റ്റാ​ൻ​ഡി​ലേ​ക്ക് ക​യ​റ്റി​യി​ടു​വാ​ൻ​നി​ന്ന ഓ​ട്ടോ​യ്ക്ക് ഇ​ട​യി​ലൂ​ടെ വെ​ട്ടി​ച്ചു​ക​ട​ക്കു​വാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ച​ര​ലി​ൽ ക​യ​റി നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട് ഓ​ട്ടോ​റി​ക്ഷ​യി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഓ​ട്ടോ​റി​ക്ഷ തെ​റി​ച്ചു​ചെ​ന്ന് മ​റ്റു ര​ണ്ട് ഓ​ട്ടോ​ക​ളി​ൽ ഇ​ടി​ച്ചു. ഓ​ട്ടോ​റി​ക്ഷ​ക​ളു​ടെ മു​ൻ​വ​ശം പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. ബൈ​ക്ക് ഓ​ടി​ച്ച മു​ണ്ടി​യെ​രു​മ സ്വ​ദേ​ശി ആ​ന​ന്ദ് (21) പ​രി​ക്കു​ക​ളോ​ടെ നെ​ടു​ങ്ക​ണ്ടം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​തേ​ടി.