തൊ​ഴി​ൽ​മേ​ള ന​ട​ത്തി
Saturday, January 22, 2022 10:36 PM IST
ക​ട്ട​പ്പ​ന: കേ​ര​ള നോ​ള​ജ് ഇ​ക്ക​ണോ​മി മി​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ തൊ​ഴി​ൽ​മേ​ള സം​ഘ​ടി​പ്പി​ച്ചു. ജി​ല്ല​യി​ൽ​നി​ന്നും ഉ​ദ്യോ​ഗാ​ർ​ഥി​ക​ളെ ക​ണ്ടെ​ത്തു​ന്ന​തി​നാ​യാ​ണ് തൊ​ഴി​ൽ​മേ​ള ന​ട​ത്തി​യ​ത്. കേ​ര​ള നോ​ള​ജ് ഇ​ക്ക​ണോ​മി മി​ഷ​ന്‍റെ തൊ​ഴി​ൽ​മേ​ള ആ​ദ്യ​ഘ​ട്ടം പൂ​ർ​ത്തി​യാ​കു​ന്പോ​ൾ 10,000 പേ​ർ​ക്ക് തൊ​ഴി​ൽ ല​ഭി​ക്കു​മെ​ന്ന് സം​ഘാ​ട​ക​ർ അ​വ​കാ​ശ​പ്പെ​ട്ടു.

ജ​ല​വി​ഭ​വ മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ മേ​ള ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ട്ട​പ്പ​ന ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ണ്‍ ബീ​ന ജോ​ബി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ ക​ള​ക്ട​ർ ഷീ​ബ ജോ​ർ​ജ്, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി​ജി കെ. ​ഫി​ലി​പ്പ്, വാ​ർ​ഡ് കൗ​ണ്‍​സി​ല​ർ ഷ​മേ​ജ് കെ. ​ജോ​ർ​ജ്, ജി​ല്ലാ തൊ​ഴി​ൽ ഓ​ഫീ​സ​ർ റെ​ജി, ജി​ല്ലാ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഓ​ഫീ​സ​ർ സ​തീ​ഷ് കു​മാ​ർ, കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​വി. ക​ണ്ണ​ൻ, സ്റ്റേ​റ്റ് പ്രോ​ഗ്രാം മാ​നേ​ജ​ർ ഡോ. ​മ​ധു​സു​ധ​ൻ, ജി​ല്ലാ പ്ലാ​നിം​ഗ് ഓ​ഫീ​സ​ർ സാ​ബു വ​ർ​ഗീ​സ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

തൊ​ഴി​ൽ മേ​ള​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ ക​ഴി​യാ​ത്ത​വ​ർ​ക്കു 27 വ​രെ ന​ട​ക്കു​ന്ന വെ​ർ​ച്വ​ൽ ജോ​ബ് ഫെ​യ​റി​ൽ നോ​ള​ജ് മി​ഷ​ൻ വെ​ബ്സൈ​റ്റി​ൽ ര​ജി​സ്റ്റ​ർ​ചെ​യ്ത് ഓ​ണ്‍​ലൈ​നാ​യി ഇ​ന്‍റ​ർ​വ്യു​വി​ൽ പ​ങ്കെ​ടു​ക്കാം.