ജീ​പ്പ് നി​യ​ന്ത്ര​ണം​വി​ട്ട് മ​റി​ഞ്ഞ് ഏ​ഴു​പേ​ർ​ക്ക് പ​രി​ക്ക്
Saturday, January 22, 2022 10:36 PM IST
അ​ടി​മാ​ലി: പ​ണി​ക്ക​ൻ​കു​ടി​ക്കു സ​മീ​പം തോ​ട്ടം​തൊ​ഴി​ലാ​ളി​ക​ൾ സ​ഞ്ച​രി​ച്ചി​രു​ന്ന ജീ​പ്പ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട് ഏ​ഴു​പേ​ർ​ക്ക് പ​രി​ക്ക്. പ​ണി​ക്ക​ൻ​കു​ടി സ്വ​ദേ​ശി​ക​ളാ​യ തു​രു​ത്തേ​ൽ ജ​യ​ൻ (49), പ​ടി​ക്ക​പ​റ​ന്പി​ൽ ശ്യാ​മ​ള (45), ഇ​ട​ശേ​രി​ൽ ഓ​മ​ന (50), പു​തു​പ​റ​ന്പി​ൽ ബി​ൻ​സി (57), വെ​ട്ടി​ക്കാ​ട്ടി​ൽ മോ​ളി (48), ത​ച്ചു​പ​റ​ന്പി​ൽ എ​ൽ​സ​മ്മ (49), ക​വ​റു​മു​ണ്ടേ​ൽ അ​നു (33) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് 3.30നോ​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ഏ​ല​ത്തോ​ട്ട​ത്തി​ലെ ജോ​ലി​ക്കു​ശേ​ഷം കൊ​ന്പൊ​ടി​ഞ്ഞാ​ലി​ൽ​നി​ന്ന് പ​ണി​ക്ക​ൻ​കൂ​ടി​യി​ലേ​ക്ക് വ​രു​ന്പോ​ൾ ഇ​റ​ക്ക​ത്തി​ൽ ജീ​പ്പ് നി​യ​ന്ത്ര​ണം​വി​ട്ട് മ​റി​യു​ക​യാ​യി​രു​ന്നു. പ​രി​ക്കേ​റ്റ​വ​രെ അ​ടി​മാ​ലി താ​ലൂ​ക്ക് ആ​ശു​പ​ത്രി, മോ​ർ​ണിം​ഗ് സ്റ്റാ​ർ മെ​ഡി​ക്ക​ൽ സെ​ന്‍റ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ പ്ര​വേ​ശി​പ്പി​ച്ചു.