ലോ​ട്ട​റി ന​ന്പ​രി​ൽ കൃ​ത്രി​മം ന​ട​ത്തി ത​ട്ടി​പ്പ് ന​ട​ത്തി​യ പ്ര​തി പി​ടി​യി​ൽ
Saturday, January 22, 2022 10:32 PM IST
അ​ടി​മാ​ലി: അ​ടി​മാ​ലി​യി​ൽ ലോ​ട്ട​റി ന​ന്പ​ർ തി​രു​ത്തി ത​ട്ടി​പ്പ് ന​ട​ത്തി​യ സം​ഭ​വ​ത്തി​ലെ പ്ര​തി അ​ടി​മാ​ലി പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യി. വ​ണ്ണ​പ്പു​റം സ്വ​ദേ​ശി ചെ​റി​യാം​കു​ന്നേ​ൽ ജ​യ​ഘോ​ഷി​നെ (42)യാ​ണ് വ​ണ്ണ​പ്പു​റ​ത്തെ വീ​ട്ടി​ൽ​നി​ന്നും അ​ടി​മാ​ലി പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

ത​ട്ടി​പ്പ് ന​ട​ത്താ​നാ​യി ഇ​യാ​ൾ വ​ണ്ണ​പ്പു​റ​ത്തു​നി​ന്നും അ​ടി​മാ​ലി​യി​ൽ എ​ത്തു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് പോ​ലീ​സ് ന​ൽ​കു​ന്ന വി​വ​രം. പ്ര​തി ഉ​പ​യോ​ഗി​ച്ചി​രു​ന്ന ബൈ​ക്കും പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു.
ത​ട്ടി​പ്പി​നി​ര​യാ​യ​താ​യി കാ​ണി​ച്ച് അ​ടി​മാ​ലി സ്റ്റേ​ഷ​നി​ലും വെ​ള്ള​ത്തൂ​വ​ൽ സ്റ്റേ​ഷ​നി​ലും ര​ണ്ടു​വീ​തം പ​രാ​തി​ക​ൾ ലോ​ട്ട​റി വി​ൽ​പ്പ​ന​ക്കാ​ർ ന​ൽ​കി​യി​രു​ന്നു. ലോ​ട്ട​റി ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ ഇ​യാ​ൾ മു​ന്പും ഉ​ൾ​പ്പെ​ട്ടി​ട്ടു​ള്ള​താ​യി അ​ടി​മാ​ലി പോ​ലീ​സ് പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ ദി​വ​സ​മാ​യി​രു​ന്നു ലോ​ട്ട​റി ടി​ക്ക​റ്റി​ന്‍റെ ന​ന്പ​രി​ൽ കൃ​ത്രി​മം​കാ​ട്ടി പ​ണ​വും പു​തി​യ ലോ​ട്ട​റി ടി​ക്ക​റ്റും ത​ട്ടി​യെ​ന്ന പ​രാ​തി​യു​മാ​യി അ​ടി​മാ​ലി​യി​ലെ ലോ​ട്ട​റി വി​ൽ​പ്പ​ന​ക്കാ​രാ​യ ര​ണ്ടു​പേ​ർ അ​ടി​മാ​ലി പോ​ലീ​സി​നെ സ​മീ​പി​ച്ച​ത്. ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച ന​റു​ക്കെ​ടു​ത്ത കേ​ര​ള അ​ക്ഷ​യ ലോ​ട്ട​റി​യു​ടെ 3132 എ​ന്ന ടി​ക്ക​റ്റി​ന് 5000 രൂ​പ അ​ടി​ച്ചി​രു​ന്നു. പ്ര​തി ത​ന്‍റെ കൈ​വ​ശ​മി​രു​ന്ന 3432 എ​ന്ന ടി​ക്ക​റ്റി​ന്‍റെ 4 എ​ന്ന അ​ക്കം ചു​ര​ണ്ടി ഒ​ന്നാ​ക്കി മാ​റ്റി​യാ​ണ് ത​ട്ടി​പ്പ് ന​ട​ത്തി​യ​ത്. ന​ന്പ​രി​ൽ കൃ​ത്രി​മം ന​ട​ത്തി​യ ലോ​ട്ട​റി ടി​ക്ക​റ്റി​ന്‍റെ ക​ള​ർ ഫോ​ട്ടോ കോ​പ്പി​യെ​ടു​ത്ത് പ്ര​തി ലോ​ട്ട​റി വി​ൽ​പ്പ​ന​ക്കാ​രെ സ​മീ​പി​ക്കു​ക​യും സ​മ്മാ​നാ​ർ​ഹ​മാ​യ ലോ​ട്ട​റി​യാ​ണെ​ന്ന് വി​ശ്വ​സി​പ്പി​ച്ച് ഇ​വ​രി​ൽ​നി​ന്ന് പ​ണ​വും പു​തി​യ ലോ​ട്ട​റി ടി​ക്ക​റ്റു​ക​ളും കൈ​ക്ക​ലാ​ക്കു​ക​യു​മാ​യി​രു​ന്നു.

ത​ട്ടി​പ്പി​നി​ര​യാ​യ​വ​ർ ടി​ക്ക​റ്റ് മൊ​ത്ത​വ്യാ​പാ​രി​യെ ഏ​ൽ​പ്പി​ച്ച​പ്പോ​ഴാ​ണ് ക​ബ​ളി​പ്പി​ക്ക​പ്പെ​ട്ട വി​വ​രം തി​രി​ച്ച​റി​ഞ്ഞ​ത്. അ​ടി​മാ​ലി സ​ബ് ഇ​ൻ​സ്പെ​ക്ട​ർ സ​ന്തോ​ഷ്, എ​എ​സ്ഐ അ​ബ്ബാ​സ്, സി​പി​ഒ ഡോ​ണി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​തി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.