കൗ​മാ​ര പെ​ണ്‍​കു​ട്ടി​ക​ൾ​ക്കു​ള്ള പോ​ഷ​കാ​ഹാ​ര പ​ദ്ധ​തി നി​ല​ച്ചി​ട്ട് ആ​റു​മാ​സം
Saturday, January 22, 2022 10:32 PM IST
രാ​ജാ​ക്കാ​ട്: രാ​ജാ​ക്കാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ കൗ​മാ​ര പെ​ണ്‍​കു​ട്ടി​ക​ൾ​ക്കു​ള്ള പോ​ഷ​കാ​ഹാ​ര പ​ദ്ധ​തി നി​ല​ച്ചി​ട്ട് ആ​റു​മാ​സം. ക​ഴി​ഞ്ഞ ജൂ​ലൈ വ​രെ​യാ​ണ് പ​ദ്ധ​തി പ്ര​കാ​ര​മു​ള​ള ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ ല​ഭി​ച്ച​ത്. റാ​ഗി​പ്പൊ​ടി, ശ​ർ​ക്ക​ര, ചി​ല അ​വ​സ​ര​ങ്ങ​ളി​ൽ നി​ല​ക്ക​ട​ല ഇ​വ​യെ​ല്ലാ​മാ​ണ് അ​ങ്ക​ണ​വാ​ടി​ക​ൾ​വ​ഴി വി​ത​ര​ണം ചെ​യ്തി​രു​ന്ന​ത്.

14 മു​ത​ൽ 18 വ​യ​സു​വ​രെ​യു​ള​ള പെ​ണ്‍​കു​ട്ടി​ക​ൾ​ക്കാ​ണ് ഇ​വ വി​ത​ര​ണം ചെ​യ്യു​ന്ന​ത്. രാ​ജ​കു​മാ​രി ഐ​സി​ഡി​എ​സ് ഓ​ഫീ​സി​നു​കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന 44 അ​ങ്ക​ണ​വാ​ടി​ക​ളി​ൽ രാ​ജാ​ക്കാ​ട് ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ലെ 22 അ​ങ്ക​ണ​വാ​ടി​ക​ളി​ലാ​ണ് പോ​ഷാ​കാ​ഹാ​ര വി​ത​ര​ണം ത​ട​സ​പ്പെ​ട്ട​ത്. രാ​ജ​കു​മാ​രി പ​ഞ്ചാ​യ​ത്തി​ലെ എ​ല്ലാ അ​ങ്ക​ണ​വാ​ടി​ക​ളി​ലും ക​ഴി​ഞ്ഞ മാ​സം​വ​രെ മു​ട​ക്ക​മി​ല്ലാ​തെ വി​ത​ര​ണം ചെ​യ്ത​പ്പോ​ഴാ​ണ് ഫ​ണ്ട് ല​ഭ്യ​മാ​ക്കാ​ത്ത​തി​നാ​ൽ രാ​ജാ​ക്കാ​ട് പ​ഞ്ചാ​യ​ത്തി​ൽ പ​ദ്ധ​തി മു​ട​ങ്ങി​യ​ത്.