മ​ദ്യ​പി​ക്കു​ന്ന​തി​നി​ടെ ത​ർ​ക്കം; യു​വാ​വ് വെ​ട്ടേ​റ്റു മ​രി​ച്ചു
Saturday, January 22, 2022 10:32 PM IST
മൂ​ല​മ​റ്റം: യു​വാ​വ് വെ​ട്ടേ​റ്റു മ​രി​ച്ചു. പൂ​ച്ച​പ്ര ക​ല്ലം​പ്ലാ​ക്ക​ൽ സ​ന​ൽ (45)ആ​ണ് മ​രി​ച്ച​ത്. മ​ദ്യ​പി​ച്ചു വ​ഴ​ക്കു​ണ്ടാ ക്കു​ന്ന​തി​നി​ടെ​യാ​ണ് വെ​ട്ടേ​റ്റ​ത്. ചേ​ല​പ്ലാ​ക്ക​ൽ ഉ​ണ്ണി (33) ആ​ണ് വെ​ട്ടി​യ​ത്. ഉ​ണ്ണി​യെ സം​ഭ​വ​സ്ഥ​ല​ത്തു​നി​ന്ന് പോ​ലീ​സ് പി​ടി​കൂ​ടി. ഇ​ന്ന​ലെ രാ​ത്രി എ​ട്ടോ​ടെ​യാ​ണ് സം​ഭ​വം.
കാ​ഞ്ഞാ​ർ എ​സ്ഐ ജി​ബി​ൻ തോ​മ​സ്, സ്പെ​ഷ​ൽ ബ്രാ​ഞ്ച് എ​സ്ഐ സാ​ജ​ൻ ഉ​ൾ​പ്പെ​ടെ വ​ൻ പോ​ലീ​സ് സം​ഘം സ്ഥ​ല​ത്തെ​ത്തി​ മേൽനടപടി സ്വീകരിച്ചു.