മൃ​ത​ദേ​ഹം തി​രി​ച്ച​റി​ഞ്ഞു
Saturday, January 22, 2022 10:32 PM IST
നെ​ടു​ങ്ക​ണ്ടം: കേ​ര​ള - ത​മി​ഴ്നാ​ട് അ​തി​ർ​ത്തി വ​ന​മേ​ഖ​ല​യി​ൽ ക​ണ്ടെ​ത്തി​യ മൃ​ത​ദേ​ഹം തി​രി​ച്ച​റി​ഞ്ഞു. തൊ​ടു​പു​ഴ കാ​ളി​യാ​ർ സ്വ​ദേ​ശി ജോ​ണി​ക്കു​ട്ടി (45) ആ​ണ് മ​രി​ച്ച​ത്. ഒ​രാ​ഴ്ച​യോ​ളം പ​ഴ​ക്ക​മു​ള്ള മൃ​ത​ദേ​ഹം ക​ഴി​ഞ്ഞ​ദി​വ​സ​മാ​ണ് ക​ണ്ടെ​ത്തി​യ​ത്. ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ എ​ത്തി തി​രി​ച്ച​റി​ഞ്ഞു.

കെ​ട്ടി​ട​നി​ർ​മാ​ണ തൊ​ഴി​ലാ​ളി​യാ​യ ഇ​യാ​ൾ രാ​ജാ​ക്കാ​ട് താ​മ​സി​ച്ച് ജോ​ലി​ചെ​യ്യു​ക​യാ​യി​രു​ന്നു. രാ​മ​ക്ക​ൽ​മേ​ട് കാ​ണാ​നാ​യാ​ണ് ജോ​ണി​ക്കു​ട്ടി ജോ​ലി​സ്ഥ​ല​ത്തു​നി​ന്നും പോ​യ​ത്. മ​ര​ണ​കാ​ര​ണം വ്യ​ക്ത​മ​ല്ല. പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ മ​രി​ച്ച വ്യ​ക്തി ധ​രി​ച്ചി​രു​ന്ന ചു​വ​പ്പ് ചെ​ക്ക് ഷ​ർ​ട്ടും പാ​ദ​ര​ക്ഷ​ക​ളും ക​ണ്ടെ​ത്തി. മൃ​ത​ദേ​ഹം ഷാ​ളി​ൽ തൂ​ങ്ങി​നി​ൽ​ക്കു​ന്ന നി​ല​യി​ലാ​യി​രു​ന്നു. നെ​ടു​ങ്ക​ണ്ടം പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.