ഞാ​യ​റാ​ഴ്ച അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്
Friday, January 21, 2022 10:30 PM IST
സ്ഥാ​പ​ന മേ​ധാ​വി നി​ർ​ദേ​ശി​ച്ചാ​ൽ അ​ടി​യ​ന്ത​ര സേ​വ​ന​ങ്ങ​ളും അ​വ​ശ്യ സേ​വ​ന​ങ്ങ​ളും കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ കൈ​കാ​ര്യം​ചെ​യ്യു​ന്ന എ​ല്ലാ സം​സ്ഥാ​ന, കേ​ന്ദ്ര സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ളും സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളും കോ​ർ​പ​റേ​ഷ​നു​ക​ൾ, പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ൾ തു​ട​ങ്ങി​യ​വ​യ്ക്ക് പ്ര​വ​ർ​ത്തി​ക്കാം. ഇ​വി​ടെ ജോ​ലി​ചെ​യ്യു​ന്ന​വ​ർ​ക്ക് അ​വ​രു​ടെ തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ് ഉ​പ​യോ​ഗി​ച്ച് യാ​ത്ര​ചെ​യ്യാം. ടെ​ലി​കോം, ഇ​ന്‍റ​ർ​നെ​റ്റ് സേ​വ​ന​ത്തി​ൽ ഏ​ർ​പെ​ട്ടി​രി​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​ർ​ക്ക് സ്ഥാ​പ​ന​ങ്ങ​ളു​ടെ അം​ഗീ​കൃ​ത തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ് ഉ​പ​യോ​ഗി​ച്ച് യാ​ത്ര​ചെ​യ്യാം. ഐ​ടി ക​ന്പ​നി​ക​ളി​ൽ അ​ത്യാ​വ​ശ്യ ജീ​വ​ന​ക്കാ​ർ മാ​ത്രം ഓ​ഫീ​സി​ലെ​ത്തി ജോ​ലി ചെ​യ്യേ​ണ്ട​താ​ണ്. രോ​ഗി​ക​ൾ, അ​വ​രു​ടെ സ​ഹാ​യി​ക​ൾ, വാ​ക്സി​നേ​ഷ​ൻ എ​ടു​ക്കാ​നു​ള്ള ആ​ളു​ക​ൾ, അ​ടി​യ​ന്ത​ര കാ​ര്യ​ങ്ങ​ൾ​ക്ക് യാ​ത്ര​ചെ​യ്യു​ന്ന​വ​ർ എ​ന്നി​വ​ർ​ക്ക് ആ​ശു​പ​ത്രി​യി​ൽ​നി​ന്നു​ള്ള രേ​ഖ​ക​ളോ, വാ​ക്സി​നേ​ഷ​ൻ വി​വ​ര​ങ്ങ​ളോ കാ​ണി​ച്ച് യാ​ത്ര​ചെ​യ്യാം.

ദീ​ർ​ഘ​ദൂ​ര ബ​സ് സ​ർ​വീ​സു​ക​ൾ അ​നു​വ​ദി​ക്കും. വി​മാ​ന​ത്താ​വ​ള​ങ്ങ​ൾ, ബ​സ് ടെ​ർ​മി​ന​ലു​ക​ൾ, റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ൾ എ​ന്നി​വ​യി​ൽ​നി​ന്നും യാ​ത്ര​ക്കാ​രെ കൊ​ണ്ടു​പോ​കു​ന്ന പൊ​തു​ഗ​താ​ഗ​തം, ച​ര​ക്ക് വാ​ഹ​ന​ങ്ങ​ൾ, സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ൾ, ടാ​ക്സി​ക​ൾ എ​ന്നി​വ അ​നു​വ​ദി​ക്കും. കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ പാ​ലി​ച്ച് ടി​ക്ക​റ്റ്, യാ​ത്രാ​രേ​ഖ​ക​ൾ ക​രു​തി മാ​ത്ര​മേ യാ​ത്ര അ​നു​വ​ദി​ക്കൂ.

ഭ​ക്ഷ​ണം, പ​ല​ച​ര​ക്ക് സാ​ധ​ന​ങ്ങ​ൾ, പ​ഴ​ങ്ങ​ൾ, പ​ച്ച​ക്ക​റി​ക​ൾ, പാ​ൽ, മ​ത്സ്യം, ഇ​റ​ച്ചി, മീ​ൻ എ​ന്നി​വ വി​ൽ​ക്കു​ന്ന വ്യാ​പാ​ര​സ്ഥാ​ന​ങ്ങ​ൾ​ക്ക് രാ​വി​ലെ ഏ​ഴു​മു​ത​ൽ രാ​ത്രി ഒ​ൻ​പ​തു​വ​രെ പ്ര​വ​ർ​ത്തി​ക്കാം. ഹോം ​ഡെ​ലി​വ​റി പ്രോ​ത്സാ​ഹി​പ്പി​ക്ക​ണം. ഹോ​ട്ട​ലു​ക​ൾ, ബേ​ക്ക​റി​ക​ൾ എ​ന്നി​വ ഓ​ണ്‍​ലൈ​ൻ, ടേ​ക്ക് എ​വേ വി​ത​ര​ണം മാ​ത്ര​മാ​യി രാ​വി​ലെ ഏ​ഴു​മു​ത​ൽ രാ​ത്രി ഒ​ൻ​പ​തു​വ​രെ പ്ര​വ​ർ​ത്തി​ക്കാം.

ഡി​സ്പെ​ൻ​സ​റി​ക​ൾ, മെ​ഡി​ക്ക​ൽ സ്റ്റോ​റു​ക​ൾ, ആ​ശു​പ​ത്രി​ക​ൾ, മെ​ഡി​ക്ക​ൽ ഉ​പ​ക​ര​ണ​ങ്ങ​ൾ വി​ൽ​ക്കു​ന്ന ക​ട​ക​ൾ, ന​ഴ്സിം​ഗ് ഹോ​മു​ക​ൾ, ആം​ബു​ല​ൻ​സു​ക​ൾ എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട സേ​വ​ന​ങ്ങ​ളും ജീ​വ​ന​ക്കാ​രു​ടെ യാ​ത്ര​ക​ളും അ​നു​വ​ദി​ക്കും. പ്രി​ന്‍റ്, ഇ​ല​ക്ട്രോ​ണി​ക്, ദൃ​ശ്യ, സാ​മൂ​ഹി​ക​മാ​ധ്യ​മ​ങ്ങ​ൾ എ​ന്നി​വ​യ്ക്കും ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും വാ​ഹ​ന വ​ർ​ക്ക് ഷോ​പ്പു​ക​ൾ​ക്കും മാ​ന​ദ​ണ്ഡം പാ​ലി​ച്ച് പ്ര​വ​ർ​ത്തി​ക്കാം.