കോ​വി​ഡ്: ജി​ല്ല​യി​ൽ നി​യ​ന്ത്ര​ണ മാ​ർ​ഗ​രേ​ഖ പു​റ​പ്പെ​ടു​വി​ച്ചു
Friday, January 21, 2022 10:30 PM IST
തൊ​ടു​പു​ഴ: ജി​ല്ല​യി​ൽ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം വ​ർ​ധി​ച്ചു​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ജി​ല്ലാ ക​ള​ക്ട​ർ ഷീ​ബ ജോ​ർ​ജ് നി​യ​ന്ത്ര​ണ മാ​ർ​ഗ​രേ​ഖ പു​റ​പ്പെ​ടു​വി​ച്ചു. ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്കു​ക, കൂ​ട്ടം കൂ​ടു​ന്ന​ത് ഒ​ഴി​വാ​ക്കു​ക, ആ​ഘോ​ഷ​ങ്ങ​ൾ, മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങു​ക​ൾ എ​ന്നി​വ​യി​ൽ ആ​ളു​ക​ളു​ടെ എ​ണ്ണം പ​ര​മാ​വ​ധി കു​റ​യ്ക്കു​ക, എ​ല്ലാ​വ​രും നി​ർ​ബ​ന്ധ​മാ​യും എ​ൻ 95 മാ​സ്കോ ഡ​ബി​ൾ മാ​സ്കോ ധ​രി​ക്കു​ക. സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കു​ക, ഇ​ട​യ്ക്കി​ടെ കൈ​ക​ൾ സാ​നി​റ്റൈ​സ് ചെ​യ്യു​ക. അ​നാ​വ​ശ്യ യാ​ത്ര​ക​ൾ ഒ​ഴി​വാ​ക്കു​ക. കോ​വി​ഡ് വാ​ക്സി​നേ​ഷ​ൻ സ്വീ​ക​രി​ക്കു​ക, പ്രാ​യ​മാ​യ​വ​ർ, പാ​ലി​യേ​റ്റീ​വ് രോ​ഗി​ക​ൾ, ഗു​രു​ത​ര രോ​ഗം ബാ​ധി​ച്ച​വ​ർ എ​ന്നി​വ​രു​മാ​യു​ള്ള സ​ന്പ​ർ​ക്കം ഒ​ഴി​വാ​ക്കു​ക എ​ന്നീ നി​ർ​ദേ​ശ​ങ്ങ​ളാ​ണ് പു​റ​പ്പെ​ടു​വി​ച്ച​ത്.

സ്വ​യം പ്ര​തി​രോ​ധ​മാ​ണ്് കോ​വി​ഡ് ത​ട​യു​ന്ന​തി​നു​ള്ള ഉ​ത്ത​മ മാ​ർ​ഗ​മെ​ന്നും മാ​ർ​ഗ​രേ​ഖ വ്യ​ക്ത​മാ​ക്കു​ന്നു.

കോ​വി​ഡി​ന്‍റെ വ്യാ​പ​നം വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ജി​ല്ല​യി​ൽ പ്ര​തി​ദി​ന പോ​സി​റ്റീ​വ് കേ​സു​ക​ളും ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്കും വ​ർ​ധി​ക്കു​ന്ന​തി​ന്‍റെ​യും ആ​ശു​പ​ത്രി​ക​ളി​ൽ പ്ര​വേ​ശി​ക്കു​ന്ന​വ​രു​ടെ​യും എ​ണ്ണ​ത്തി​ലെ വ​ർ​ധ​ന​വി​ന്‍റെ​യും അ​ടി​സ്ഥാ​ന​ത്തി​ൽ നി​ല​വി​ലു​ള്ള നി​യ​ന്ത്ര​ണ​ങ്ങ​ൾ​ക്കു പു​റ​മെ താ​ഴെ​പ്പ​റ​യു​ന്ന നി​യ​ന്ത്ര​ണ​ങ്ങ​ൾ​കൂ​ടി ജി​ല്ല​യി​ൽ ഏ​ർ​പ്പെ​ടു​ത്തി.

പു​തി​യ നി​യ​ന്ത്ര​ണ​ങ്ങ​ൾ

നി​ല​വി​ലെ കോ​വി​ഡ് സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്ത് 23, 30 തീ​യ​തി​ക​ളി​ൽ അ​വ​ശ്യ സ​ർ​വീ​സു​ക​ൾ മാ​ത്ര​മേ അ​നു​വ​ദി​ക്കൂ. സ​ർ​ക്കാ​ർ, സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളി​ൽ ജോ​ലി​ചെ​യ്യു​ന്ന ര​ണ്ടു​വ​യ​സി​നു താ​ഴെ പ്രാ​യ​മു​ള്ള കു​ട്ടി​ക​ളു​ള്ള അ​മ്മ​മാ​ർ, കാ​ൻ​സ​ർ രോ​ഗി​ക​ൾ, തീ​വ്ര രോ​ഗ​ബാ​ധി​ത​ർ എ​ന്നി​വ​ർ​ക്ക് വ​ർ​ക്ക് ഫ്രം ​ഹോം സം​വി​ധാ​ന​ത്തി​ലൂ​ടെ ജോ​ലി​ചെ​യ്യാ​ൻ സ​ർ​ക്കാ​ർ ഡോ​ക്ട​റു​ടെ സാ​ക്ഷ്യ​പ​ത്ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ അ​നു​വ​ദി​ക്കും. വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ൾ, മാ​ളു​ക​ൾ, പാ​ർ​ക്കു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ ആ​ൾ​ക്കൂ​ട്ടം നി​രോ​ധി​ച്ചു. ആ​ൾ​ക്കൂ​ട്ടം ഉ​ണ്ടാ​കു​ന്നി​ല്ലെ​ന്നും ആ​ളു​ക​ൾ കോ​വി​ഡ് മാ​ന​ദ​ണ്ഡം കൃ​ത്യ​മാ​യി പാ​ലി​ക്കു​ന്നു​വെ​ന്നും സ്ഥാ​പ​ന ഉ​ട​മ ഉ​റ​പ്പു​വ​രു​ത്ത​ണം. സെ​ക്ട​റ​ൽ മ​ജി​സ്ട്രേ​റ്റു​മാ​ർ ഇ​ത് പ​രി​ശോ​ധി​ക്കും.

മാ​ളു​ക​ൾ, ഹാ​ളു​ക​ൾ, പാ​ർ​ക്കു​ക​ൾ, മ​റ്റു സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ സാ​നി​റ്റൈ​സ​ർ ഉ​പ​യോ​ഗം, സാ​മൂ​ഹി​ക അ​ക​ലം ഉ​ൾ​പ്പെ​ടെ​യു​ള്ള എ​ല്ലാ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ളും പാ​ലി​ക്കു​ന്നു എ​ന്നു​ള്ള കാ​ര്യം ഉ​റ​പ്പാ​ക്കു​ന്ന​ത് സ്ഥാ​പ​ന ഉ​ട​മ​യു​ടെ ഉ​ത്ത​ര​വാ​ദി​ത്വ​മാ​ണ്.

ഒ​ൻ​പ​താം ക്ലാ​സ് വ​രെ​യു​ള്ള ക്ലാ​സു​ക​ൾ ര​ണ്ടാ​ഴ്ച​ത്തേ​ക്ക് ഓ​ണ്‍​ലൈ​ൻ സം​വി​ധാ​ന​ത്തി​ലൂ​ടെ മാ​ത്രം ന​ട​ത്ത​ണം. എ​ന്നാ​ൽ തെ​റാ​പ്പി അ​ടി​സ്ഥാ​ന​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സ്പെ​ഷ​ൽ സ്കൂ​ളു​ക​ൾ​ക്ക് ഇ​ത് ബാ​ധ​ക​മാ​കി​ല്ല.

രാ​ഷ്ട്രീ​യ, സാ​മൂ​ഹ്യ, സാം​സ്കാ​രി​ക, മ​ത-​സാ​മു​ദാ​യി​ക, പൊ​തു​പ​രി​പാ​ടി​ക​ൾ ഉ​ൾ​പ്പെ​ടെ യാ​തൊ​രു​വി​ധ കൂ​ടി​ച്ചേ​ര​ലു​ക​ളും അ​നു​വ​ദി​ക്കി​ല്ല. മ​ത​പ​ര​മാ​യ ആ​രാ​ധ​ന​ക​ൾ ഓ​ണ്‍​ലൈ​നാ​യി മാ​ത്രം ന​ട​ത്ത​ണം. വി​വാ​ഹം, മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങു​ക​ൾ​ക്ക് പ​ര​മാ​വ​ധി 20 ആ​ളു​ക​ളെ മാ​ത്ര​മേ അ​നു​വ​ദി​ക്കൂ.

വി​നോ​ദ സ​ഞ്ചാ​ര​ത്തി​നു
നി​യ​ന്ത്ര​ണം

ജി​ല്ല​യി​ലെ വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ൽ ആ​ൾ​ക്കൂ​ട്ടം ഉ​ണ്ടാ​കാ​ൻ പാ​ടി​ല്ലാ​ത്ത​തും ആ​ളു​ക​ൾ കോ​വി​ഡ് മാ​ന​ദ​ണ്ഡം കൃ​ത്യ​മാ​യി പാ​ലി​ക്കേ​ണ്ട​തു​മാ​ണ്. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി, സെ​ക്ട​റ​ൽ മ​ജി​സ്ട്ര​റ്റു​മാ​ർ എ​ന്നി​വ​ർ ഇ​ക്കാ​ര്യം ഉ​റ​പ്പു​വ​രു​ത്തും. മു​ൻ​കൂ​ട്ടി നി​ശ്ച​യി​ച്ചി​രു​ന്ന വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ​ക്ക് സ്റ്റേ ​വൗ​ച്ച​ർ സം​ബ​ന്ധി​ച്ച രേ​ഖ​ക​ൾ കൈ​വ​ശ​മു​ണ്ടെ​ങ്കി​ൽ ടാ​ക്സി യാ​ത്ര അ​നു​വ​ദി​ക്കു​ന്ന​തും ഹോ​ട്ട​ലി​ലോ റി​സോ​ർ​ട്ടി​ലോ താ​മ​സി​ക്കു​ക​യോ ചെ​യ്യാം.