ന​ഗ​ര​സ​ഭ​യി​ൽ അ​വ​ലോ​ക​ന​യോ​ഗം ചേ​ർ​ന്നു
Friday, January 21, 2022 10:30 PM IST
തൊ​ടു​പു​ഴ: കോ​വി​ഡ് മൂ​ന്നാം ത​രം​ഗം തൊ​ടു​പു​ഴ ന​ഗ​ര​പ​രി​ധി​യി​ൽ ðരൂ​ക്ഷ​മാ​യി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ðഅ​ടി​യ​ന്ത​ര പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​തി​ന് ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ സ​നീ​ഷ് ജോ​ർ​ജി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ യോ​ഗം ചേ​ർ​ന്നു. ആ​രോ​ഗ്യ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ എം.​എ. ക​രീം, ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ, ത​ഹ​സി​ൽ​ദാ​ർ, സെ​ക്ട​റ​ൽ ð മ​ജി​സ്ട്രേ​റ്റു​മാ​ർ, പോ​ലീ​സ്, നോ​ഡ​ൽð ഓ​ഫീ​സ​ർ​മാ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

ന​ഗ​ര​ത്തി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ ðഅ​നാ​വ​ശ്യ ആ​ൾ​ക്കൂ​ട്ടം ശ്ര​ദ്ധ​യി​പ്പെ​ട്ടാ​ൽð ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തി​ന് തീ​രു​മാ​നി​ച്ചു. ഷോ​പ്പിം​ഗ് കോം​പ്ല​ക്സു​ക​ൾ, സൂ​പ്പ​ർ മാ​ർ​ക്ക​റ്റു​ക​ൾ, ബ​സ് സ്റ്റാ​ൻ​ഡ്, തു​ണി​ക്ക​ട​ക​ൾ, പൊ​തു മാ​ർ​ക്ക​റ്റ്, ഓ​ഡി​റ്റോ​റി​യ​ങ്ങ​ൾ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ൽð ക​ർ​ശ​ന നി​യ​ന്ത്ര​ണ​മു​ണ്ടാ​കും. സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ​യും ജി​ല്ലാ ക​ള​ക്ട​റു​ടെ​യും ഉ​ത്ത​ര​വു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ð 20ൽ ​കൂ​ടു​ത​ൽ ആ​ളു​ക​ൾ പ​ങ്കെ​ടു​ക്കു​ന്ന പൊ​തു​പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കാ​ൻ പാ​ടി​ല്ല. വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ ðസാ​നി​റ്റൈ​സ​ർ, മാ​സ്ക് തു​ട​ങ്ങി​യ കോ​വി​ഡ് പ്ര​തി​രോ​ധ മാ​ർ​ഗ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ക്ക​ണം.